ആഘോഷ ദിവസങ്ങൾ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽപ്പന വർദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള വലിയ അവസരങ്ങളാണ്. ഉപഭോക്താക്കളുടെ സ്വഭാവങ്ങളും പുതിയ ട്രെൻഡുകളും മനസിലാക്കി, ഈ കാലയളവിൽ മികച്ച വളർച്ച നേടാൻ കഴിയും. ഇ-കോമേഴ്സ് സെയിൽസ് വർധിപ്പിക്കാനുള്ള ചില മാർഗനിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.
മൊബൈൽ കോമേഴ്സ് :
ആളുകൾ ഇ കോമേഴ്സിനായി കൂടുതൽ ഉപയോഗിക്കുന്നത് മൊബൈൽ ഫോണുകളാണ്. ഇതിലൂടെ 50% ലധികം ഇ-കോമേഴ്സ് വിൽപ്പനകൾ നടക്കുന്നു. അതിനാൽ, മൊബൈൽ എക്സ്പീരിയന്സിന് ആവശ്യമായ വെബ്സൈറ്റ് ഒപ്റ്റിമൈസേഷൻ നിർബന്ധമാണ്.
സോഷ്യൽ മീഡിയ മാർക്കറ്റിംഗ്
ടിക്ടോക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. 71% ഉപഭോക്താക്കളും ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നു, അതിനാൽ ഷോപ്പബിൾ പോസ്റ്റുകളും ലൈവ് ഷോപ്പിംഗ് ഫീച്ചറുകളും ഓഫറുകളും പ്രയോജനപ്പെടുത്തുക.
AI
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉപയോക്താക്കളുടെ താല്പര്യവും ആവശ്യങ്ങളും വിശകലനം ചെയ്ത് വ്യക്തിഗത നിർദേശങ്ങളും, 24/7 സേവനങ്ങളും നൽകാൻ സഹായിക്കുന്നു.
ആഘോഷകാലത്തെ ഉപഭോക്തൃ സ്വഭാവം
ഓൺലൈൻ vs ഇൻ-സ്റ്റോർ:
50% ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുമ്പോഴും, 70% ഉപഭോക്താക്കൾ ഇൻ-സ്റ്റോർ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നു.
പ്രമോഷനുകൾ:
നേരത്തെ പ്രമോഷൻ പ്ലാൻ ചെയ്യുക. ഫ്ലാഷ് സെയിൽസ്, ബണ്ടിൽ ഡീലുകൾ, ഡിസ്ക്കൗണ്ടുകൾ എന്നിവ ഉൾപ്പെടുത്തുക.
വെബ്സൈറ്റ് ഒപ്റ്റിമൈസേഷൻ:
സൈറ്റ് അതിവേഗവും മൊബൈൽ സൗഹൃദവുമാക്കുക. കൂടാതെ വെബ്സൈറ്റിൽ ഗൂഗിൾ പേ, ആപ്പിൾ പേ, ബയ് നൗ പേ ലേറ്റർ ഓപ്ഷനുകൾ ചേർത്ത് ചെക്ക്ഔട്ട് അനുഭവം എളുപ്പമാക്കുക.
ഇൻവെന്ററി മാനേജ്മെന്റ്:
സ്റ്റോക്ക് ലെവലുകൾ നിരീക്ഷിക്കുക, കൂടുതൽ വിറ്റുപോകുന്ന ഉൽപ്പന്നങ്ങൾ നേരത്തേ സ്റ്റോക്കിൽ ഉണ്ട് എന്ന് ഉറപ്പാക്കുക. ഡിമാൻഡ് കൂടുതലുള്ള ഉൽപ്പന്നങ്ങൾക്ക് സുരക്ഷിതമായ ഇൻവെന്ററി തയ്യാറാക്കുക.
ലോയൽറ്റി പ്രോഗ്രാമുകൾ:
പ്രീതികരമായ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ നൽകുക. ലോയൽറ്റി പ്രോഗ്രാമുകൾ വഴിയോ പഴയ ഉപഭോക്താക്കളെ വീണ്ടും ആകർഷിക്കുക.
മാർക്കറ്റിംഗ്:
ആഘോഷൾ തുടങ്ങുന്നതിന് മുൻപ് ബ്ലോഗുകളും വീഡിയോകളും ഇമെയിൽ ക്യാമ്പെയ്നുകളും സൃഷ്ടിക്കുക.
പ്രധാന ഷോപ്പിംഗ് ദിവസങ്ങൾ
ബ്ലാക്ക് ഫ്രൈഡേ & സൈബർ മണ്ടേ:
വൻ വിൽപ്പന ദിവസങ്ങളിൽ ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നത് വലിയ സാധ്യതകളാണ്.
ബ്ലാക്ക് ഫ്രൈഡേ വീക്കൻഡ്:
വെള്ളിയാഴ്ച മുതലുള്ള ആഴ്ചയുടെ അവസാനം വരെ ഓഫറുകൾ തുടരണം.
ഗ്രീൻ മണ്ടേ:
ഡിസംബർ രണ്ടാം തിങ്കളാഴ്ച, അവധി ഷിപ്പിംഗ് അവസാനിക്കുന്നതിനുമുമ്പുള്ള തിരക്കേറിയ ദിവസം.
സൈബർ മണ്ടേ & സൈബർ വീക്ക്:
സൈബർ മണ്ടേയിലേക്ക് നീളുന്ന ഓഫറുകൾക്കായി നിങ്ങൾ സജീവമാകുക.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ഉൽപ്പന്ന ഫീഡുകൾ ഒപ്റ്റിമൈസ് ചെയ്യുക:
ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ, ടൈറ്റിലുകൾ, വിവരണങ്ങൾ എന്നിവ ഏറ്റവും പുതിയതും കൃത്യവുമായിരിക്കണം.
AI-പവർഡ് കസ്റ്റമർ സർവീസ്:
FAQs കൈകാര്യം ചെയ്യാനും ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് 24/7 പിന്തുണ നൽകാനും ചാറ്റ്ബോട്ടുകൾ പ്രയോഗിക്കുക..
ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ആഘോഷ കാലം വളർച്ചയുടെ വലിയ അവസരങ്ങളാണ്. മൊബൈൽ കോമേഴ്സ്, സോഷ്യൽ ഷോപ്പിംഗ്, AI തുടങ്ങിയ ട്രെൻഡുകൾ ഉപയോഗിച്ച് വിൽപ്പനയും കസ്റ്റമർ എക്സ്പീരിയൻസും മെച്ചപ്പെടുത്തുക.