മൈക്രോ, സ്മാൾ, മീഡിയം എന്റർപ്രൈസസുകൾ (MSMEs) ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണെന്ന് പറയാം. ചെറുകിട, ഇടത്തരം സംരംഭങ്ങൾ പൊതുവെ കുറഞ്ഞ നിക്ഷേപത്തോടെ പ്രവർത്തിക്കുകയും ഇന്ത്യയുടെ ജിഡിപി ഉയർത്തുന്നതിനും (GDP), കൂടുതൽ ഉൽപ്പാദനത്തിലേക്കും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലേക്കും വളരെ വലിയ സംഭാവന നൽകുകയും ചെയ്യുന്നു.
തൊഴിൽ ,കയറ്റുമതി, ആഗോള വിപണിയിലേക്ക് പ്രവേശനം തുടങ്ങിയ രാജ്യ പുരോഗതിയ്ക്കുള്ള കാര്യങ്ങളിലും MSME പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ ചെറുകിട, ഇടത്തരം, മൂലധനവായ്പകളില്ലാത്ത MSME സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും കൂടുതൽ പിന്തുണയും പ്രോത്സാഹനങ്ങളും നൽകുന്നു.
എംഎസ്മികൾ എന്താണ്?
വ്യവസായത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് എംഎസ്എംഇ എന്ന് പറയുന്നത്.
മൈക്രോ എന്റർപ്രൈസുകൾ (Micro Enterprises):
നിക്ഷേപം: ₹1 കോടി വരെ
വാര്‍ഷിക വരുമാനം: ₹5 കോടി വരെ
സ്മാൾ എന്റർപ്രൈസുകൾ (Small Enterprises):
നിക്ഷേപം: ₹10 കോടി വരെ
വാര്‍ഷിക വരുമാനം: ₹50 കോടി വരെ
മീഡിയം എന്റർപ്രൈസുകൾ (Medium Enterprises):
നിക്ഷേപം: ₹50 കോടി വരെ
വാര്‍ഷിക വരുമാനം: ₹250 കോടി വരെ
ഇന്ത്യൻ ബിസിനസിലേക്കുള്ള എംഎസ്മികളുടെ
സംഭാവനകൾ
1.സമ്പദ്വ്യവസ്ഥയിലേക്കുള്ള സംഭാവന
എംഎസ്മികൾ ഇന്ത്യയുടെ ജിഡിപിയിലേക്കു 30% വരെ സംഭാവന നൽകുന്നു. വ്യവസായങ്ങളിലും സേവന മേഖലയിലും സംരംഭകത്വ പ്രോത്സാഹിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് സഹായകമാകുന്നു.
2.തൊഴിൽ
110 മില്യൺ തൊഴിലവസരങ്ങൾ എംഎസ്മികൾ സൃഷ്ടിക്കുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ MSME കൾ പ്രധാന പങ്കു വഹിക്കുന്നു.
3.കയറ്റുമതി
എംഎസ്മികൾ ഇന്ത്യയുടെ മൊത്തം കയറ്റുമതിയിലേക്ക് 48% സംഭാവന നൽകുന്നു. ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽസ്, ഹാൻഡിക്രാഫ്റ്റ്സ്,എഞ്ചിനീയറിംഗ് പ്രൊഡകട്സ് എന്നിവ ആഗോള വിപണിയിൽ വളരെയധികം ആവശ്യക്കാരുണ്ട് .
4.പ്രാദേശിക സപ്ലൈ ചെയിനുകൾ
വിപുലമായ സപ്ലൈ ചെയിൻ ശൃംഖല നിർമ്മിച്ച് വ്യവസായങ്ങളുടെ പ്രധാനിയായി എംഎസ്മികൾ മാറുന്നു. കമ്പനികൾക്ക് വേണ്ടി കൃത്യമായും സമയോചിതമായതുമായ ഉൽപ്പാദനം ഉറപ്പാക്കുന്നു.
5.ഗ്രാമീണ സംരംഭകത്വം
ഗ്രാമപ്രദേശങ്ങളിലെ ചെറിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച്, ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനും എംഎസ്മികൾ സംഭാവന നൽകുന്നു.
6.ടെക്നോളജി
എംഎസ്മികൾ എഐ, ഡിജിറ്റൽ പേയ്മെന്റുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ ഉപയോഗത്തിലൂടെ പുതിയ മാർഗങ്ങൾ പരീക്ഷിക്കുന്നു. വിപണിയിലെ മാറ്റങ്ങൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നു.

സർക്കാർ പിന്തുണയും പദ്ധതികളും
മുദ്ര ലോൺ പദ്ധതി: ചെറുകിട സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായം ലഭിക്കുന്നു
ഉദ്യം രജിസ്ട്രേഷൻ: സംരംഭങ്ങൾക്ക് ഗവൺമെന്റ് സ്കീമുകൾ എളുപ്പത്തിൽ ലഭിക്കുന്നു
ക്ലസ്റ്റർ വികസനം: ചെറുകിട വ്യവസായങ്ങൾക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ ടെക്നോളജിയിലും മാർക്കറ്റിങ്ങിലും പിന്തുണ ലഭിക്കുന്നു
മുന്നോട്ട് വളർച്ചാ സാധ്യതയുള്ള മേഖലകൾ
- റിന്യൂവബിൾ എനർജി
- ഡിജിറ്റൽ വിദ്യാഭ്യാസം
- ക്വിക്ക് കൊമേഴ്സ്
എംഎസ്മികൾ നേരിടുന്ന വെല്ലുവിളികൾ
- ക്രെഡിറ്റിനുള്ള പരിമിതമായ ലഭ്യത
- അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
- ടെക്നോളജി പരിമിതികൾ
- ഗ്ലോബൽ മത്സരങ്ങൾ
എംഎസ്എംഇ കൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകമാണ്. കൂടുതൽ ടെക്നോളജിയിലുള്ള പിന്തുണ, കൂടുതൽ സൗകര്യങ്ങൾ, ഗവൺമെന്റിന്റെ നയപരമായ മാറ്റങ്ങൾ എന്നിവയിലെ വികസനങ്ങൾ ഈ മേഖലയെ കൂടുതൽ ഉയർച്ചയിൽ എത്തിക്കും. സംരംഭകരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും, ഇന്ത്യയുടെ ആഗോള വേദികളിൽ മികവിൽ എത്തുന്നതിനും MSME-കൾ മുഖ്യപങ്ക് വഹിക്കുന്നു.