എന്താണ് എഫ്എംസിജി
വേഗത്തിലും താരതമ്യേന കുറഞ്ഞ വിലയിലും വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി). ഉയർന്ന ഡിമാൻഡുള്ള ഇവ കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് (സിപിജി) എന്നും അറിയപ്പെടുന്നു. കുറഞ്ഞ വിലയും ഉയർന്ന ഉപയോഗക്ഷമതയും ഉള്ള ടൂത്ത് പേസ്റ്റ്, സോപ്പ്, കുക്കികൾ, നോട്ട്പാഡുകൾ, ചോക്ലേറ്റ് തുടങ്ങിയവ ഈ വിഭാഗത്തിൽ വരുന്നു.
എഫ്എംസിജി വ്യത്യസ്ത തരം
FMCG ഉൽപ്പന്നങ്ങൾ മേഖലയെ ആശ്രയിച്ച് പല തരങ്ങളായി തിരിച്ചിരിക്കുന്നു.
1.ഭക്ഷണ പാനീയങ്ങൾ
ഭക്ഷണ പാനീയങ്ങളുടെ ചെറിയ ഷെൽഫ് ലൈഫും, ഉയർന്ന വിറ്റുവരവ് നിരക്കും കാരണം സാധാരണയായി എഫ്എംസിജി വിഭാഗത്തിൽപ്പെടുന്നു. പാസ്ത, റൊട്ടി, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ, സോഡാ ക്യാനുകൾ, കോഫി കപ്പുകൾ, കുപ്പിവെള്ളം തുടങ്ങിയ പാനീയങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ വിഭാഗത്തിൽ പെടുന്നു.
2.പേർസണൽ കെയർ
ഉപഭോക്താക്കൾ പതിവായി ഉപയോഗിക്കുന്ന പേർസണൽ കെയർ വിഭാഗത്തിൽ പെടുന്നവയാണ് ഷാംപൂവും ടൂത്ത് പേസ്റ്റും പോലുള്ളവ.
3.ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ
ആവശ്യക്കാർ കൂടുതലായ ചില ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ എഫ്എംജി വിഭാഗത്തിൽ പെടുന്നു. ഇവയിൽ സിറിഞ്ചുകൾ, ബാൻഡേജുകൾ, പ്ലാസ്റ്ററുകൾ മുതലായവ ഉൾപ്പെടുന്നു.
4.ഹോം കെയർ ഉൽപ്പന്നങ്ങൾ
പതിവായി ഉപയോഗിക്കുന്നതും കുറഞ്ഞ വിലയിലുള്ളതുമായ ടോയ്ലറ്റ് പേപ്പർ, ബ്ലീച്ച്, ക്ലീനിംഗ് സപ്ലൈസ്, കിച്ചൻ ടവലുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ FMCG വ്യവസായം
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ള മേഖലയാണ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് മേഖല. എഫ്എംസിജി മേഖലയുടെ വിപണി വിഹിതത്തിൻ്റെ പകുതിയോളം വരുന്നത് ഹോം പേഴ്സണൽ കെയർ വിഭാഗങ്ങളാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലുതും മൊത്തത്തിൽ നാലാമത്തെ സ്ഥാനവുമാണ് ഈ വിഭാഗത്തിനുള്ളത്.
വരുമാനത്തിലെ വളർച്ച, ജീവിതശൈലി മാറ്റങ്ങൾ, ലഭ്യത എന്നിവയെല്ലാം ഈ സെക്ടറിന്റെ വളർച്ചയുടെ കാരണങ്ങളാണ്. ടൌൺ മേഖലയിലാണ് കൂടുതൽ വളർച്ചയെങ്കിലും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിലും കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു.
എഫ്എംസിജി മേഖലയുടെ വളർച്ചയുടെ കാരണങ്ങൾ
ഇ-കൊമേഴ്സിൻ്റെ വളർച്ച
ടെക്നോളജിയുടെ വളർച്ച ഇന്ത്യയുടെ എല്ലാ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവന്നു. ഇ കൊമേഴ്സ് മേഖല രാജ്യത്തെല്ലായിടത്തും എത്തുന്നതിനാൽ ഗ്രാമത്തിലായാലും നഗരത്തിലായാലും, എഫ് എം സി ജി ഉൽപ്പന്നങ്ങളുടെ ഡിമാൻഡിൽ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയുന്നതിനാൽ ഇത് കൂടുതൽ ഉപഭോക്തൃ സൗകര്യം പ്രദാനം ചെയ്യുന്നു. മാത്രമല്ല, ഹോം ഡെലിവറി ഓപ്ഷൻ സാധനങ്ങൾ അവരുടെ വീടുകളിൽ എത്തിക്കും.
മൂല്യവർദ്ധന
ഗ്രാമീണ മേഖലയിലെ എഫ്എംസിജി ഉൽപ്പന്ന ഉപഭോഗത്തിമുണ്ടായ വർദ്ധനവും എഫ്എംസിജി വിപണിയുടെ വളർച്ചയ്ക്ക് കാരണമായി.
ടെക്നോളജിയുടെ വളർച്ച
എഫ്എംസിജി മേഖലയിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും സങ്കീർണ്ണമായ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ടെക്നോളജി സഹായിക്കുന്നു. ഇത് ഈ മേഖലയുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
എഫ്എംസിജി വ്യവസായത്തിലെ വളർച്ച വിപണി ഗവേഷണത്തെ വളരെയധികം ആശ്രയിക്കുന്നു. ബിസിനസ്സ് ഇൻ്റലിജൻസ്, ക്ലൗഡ്, അത്യാധുനിക ഫീൽഡ് സർവീസ് മാനേജ്മെൻ്റ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സംരംഭങ്ങൾക്ക് അവരുടെ വിൽപ്പന പ്രവർത്തനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയും.
കൂടുതൽ വ്യാപിക്കുന്നു
അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യയുടെ ഗ്രാമീണ വിപണി 220 ബില്യൺ യുഎസ് ഡോളറിൻ്റെ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഉപഭോഗം വർദ്ധിച്ചു. ഇന്ത്യയിലെ ജനസംഖ്യയിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന അനുപാതം എഫ്എംസിജി ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.
എഫ്എംസിജി മേഖലയുടെ ഭാവി
കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, ഇന്ത്യയിലെ എഫ്എംസിജി വ്യവസായം ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. 2025-ഓടെ, എഫ്എംസിജി വിപണി 14.7% വളർച്ചയോടെ ഏകദേശം 220 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എഫ്എംസിജി മേഖലയുടെ വിപുലീകരണത്തിന് നിർണായകമായ ചില ഘടകങ്ങൾ ഇതാ –
ടെക്നോളജി
ഇ കോമേഴ്സ് മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങൾ വളരെ വേഗത്തിലാണ് ടെക്നൊളജിയുമായി പൊരുത്തപ്പെടുകയും ഓൺലൈൻ പർച്ചേസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തുടങ്ങിയത്. ഓൺലൈൻ ഷോപ്പിംഗിനായി വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് സ്മാർട്ട്ഫോണിൻ്റെയും ഇൻ്റർനെറ്റ് ഉപയോഗത്തിൻ്റെയും വർദ്ധനവിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കും.
ബ്രാൻഡുകളുടെ വളർച്ച
ഈ മേഖലയിലെ സ്വീകാര്യത അറിയാവുന്നവർ പുതിയ ബിസിനസ് മോഡലുകളുമായി എത്തുകയും എഫ് എം സി ജെ മേഖലയിൽ കൂടുതൽ വ്യവസായം കണ്ടെത്തുകയും ചെയ്യുന്നു.
D2C മോഡലിൻ്റെ സ്വീകാര്യത
ഒട്ടുമിക്ക ബ്രാൻഡുകളും ഓൺലൈൻ വിപണിയുടെ ട്രെൻഡ് പ്രയോജനപ്പെടുത്താൻ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിച്ചു തുടങ്ങിയിരിക്കുന്നു. തൽഫലമായി, ഉപഭോക്തൃ വിൽപ്പനയുടെ ആവശ്യകത പ്രതിവർഷം 88% വർദ്ധിച്ചു.
നിക്ഷേപത്തിനുള്ള വാതിൽ
കൂടുതൽ വില്പന നടക്കുന്ന മേഖല ആയതിനാൽ നിക്ഷേപത്തിനുള്ള സാധ്യതയും എഫ്എംസിജി മേഖലയിൽ കൂടുതലാണ്. ഗവൺമെൻ്റ് ഇൻസെൻ്റീവുകളും എഫ്ഡിഐ ഫണ്ടുകളും എഫ്എംസിജി മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.