ക്വിക് കൊമേഴ്സ് മേഖലയിൽ പ്രവർത്തിക്കുന്ന ഡയറക്ട്-ടു-കൺസ്യൂമർ (D2C) ബ്രാൻഡുകളുടെ വളർച്ചയ്ക്ക് സഹായിക്കാനായി 150 കോടി രൂപയുടെ പുതിയ ഫണ്ട് പ്രഖ്യാപിച്ച് റികർ ക്ലബ് (Recur Club). സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കും ഡെബ്റ്റ് മാർക്കറ്റ്പ്ലേസ് (ബോണ്ടുകൾ, കടപ്പത്രങ്ങൾ, ട്രഷറി ബില്ലുകൾ തുടങ്ങിയ വിവിധ ഡെറ്റ് സെക്യൂരിറ്റികൾ നിക്ഷേപകർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം) ആയി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് റികർ ക്ലബ്.
ഈ ഫണ്ട് ബ്രാൻഡുകൾക്ക്, അതിന്റെ വളർച്ചയ്ക്കും മാർക്കറ്റിംഗിൽ നിക്ഷേപിക്കാനും സഹായിക്കും. ഏഴ് ദിവസത്തിനുള്ളിൽ ലോൺ വിതരണം ചെയ്യാനാണ് ലക്ഷ്യം.
ഇന്ത്യയിലെ ക്വിക് കൊമേഴ്സ് മാർക്കറ്റ് 2030 വരെ 25% വാർഷിക വളർച്ചാ നിരക്കിൽ മുന്നോട്ട് പോകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വേഗതയും സൗകര്യവും ആഗ്രഹിക്കുന്ന കസ്റ്റമേഴ്സ് ഈ വളർച്ചക്ക് പിന്തുണ നൽകുകയും ചെയ്യും. റികർ ക്ലബിന്റെ സിഇഒ എക്ലവ്യ ഗുപ്ത പറഞ്ഞു.
₹50 ലക്ഷം മുതൽ ₹100 കോടി വരെ ലോൺ ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, റികർ ക്ലബ് D2C ബ്രാൻഡുകൾക്ക് ₹500 കോടി നൽകിയിട്ടുണ്ട്. ഇതിൽ 30% ഉത്രാ, വെൽവേഴ്സ്ഡ് പോലുള്ള പ്രമുഖ ബ്രാൻഡുകൾക്കും ലഭിച്ചു.