ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായ ഡോ. ഷാമിക രവി നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിലെ ജോലിക്കാർ 42 മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ തൊഴിലാളികൾ പ്രതിദിനം ശരാശരി 422 മിനിറ്റ് (7 മണിക്കൂർ) ജോലി ചെയ്യുന്നു. ഇത് ഒരാഴ്ചയിൽ 42 മണിക്കൂറുകൾ വരും.
2019-ലെ ടൈം യൂസ് സർവേ (മിനിസ്റ്റ്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ- MoSPI) ഡാറ്റയുടെ അടിസ്ഥാനത്തിൽ, “ഇന്ത്യയിലെ തൊഴിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച സമയം: ഒരു കുറിപ്പ്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠനം ഇന്ത്യയിലെ ജനങ്ങളുടെ ജോലി സമയത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കുവയ്ക്കുന്നത്.
അതിൽ ഇന്ത്യയിലെ തൊഴിലാളികൾ എത്ര സമയമാണ് ജോലി ചെയ്യുന്നത് എന്നതിന്റെ വിശദ വിവരങ്ങൾ കൊടുക്കുന്നു.
നഗരത്തിലെ ജോലിക്കാർ: 469 മിനിറ്റ് (7.8 മണിക്കൂർ)
ഗ്രാമപ്രദേശങ്ങളിലെ ജോലിക്കാർ: 399 മിനിറ്റ് (6.65 മണിക്കൂർ)
സർക്കാർ ജീവനക്കാർ: സ്വകാര്യ മേഖലയിലെ തൊഴിലാളികളേക്കാൾ 45 മിനിറ്റ് കുറവാണ് ശരാശരി ജോലി സമയം.
സംസ്ഥാനങ്ങളിലെ തൊഴിൽ സമയ വ്യത്യാസം
ദമൻ & ദിയു, ദാദ്രാ & നാഗർ ഹവേലി: 600 മിനിറ്റിലേറെ (10 മണിക്കൂറുകൾ) പ്രതിദിനം ജോലി ചെയ്യുന്നു.
ഗോവ, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങൾ: 360 മിനിറ്റിൽ താഴെ (6 മണിക്കൂറിൽ താഴെ).
ഡൽഹി: 8.3 മണിക്കൂർ.
ഗോവ: 5.5 മണിക്കൂർ.
ജൻഡർ, സോഷ്യൽ ഗ്യാപ്സ് വ്യത്യാസത്തിൽ ജോലി സമയം
നഗരത്തിലെ സ്ത്രീകൾ, പുരുഷന്മാരേക്കാൾ ശരാശരി 2 മണിക്കൂർ കുറവ് ജോലി ചെയ്യുന്നു.
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ, പുരുഷന്മാരേക്കാൾ 1.8 മണിക്കൂർ കുറവ് ജോലി ചെയ്യുന്നു.
ഷെഡ്യൂൾഡ് ട്രൈബ് (ST): മറ്റ് ജനവിഭാഗങ്ങളെക്കാൾ കുറഞ്ഞ സമയം ജോലി ചെയ്യുന്നു.
OBC വിഭാഗം: ദേശീയ ശരാശരി സമയം
തൊഴിൽ സമയം സാമ്പത്തിക വളർച്ചയുമായുള്ള ബന്ധം
ഡോ. രവിയുടെ പഠനത്തിൽ, തൊഴിൽ സമയം നേരിട്ട് സാമ്പത്തിക ഉൽപാദനത്തെ ബാധിക്കുന്നു എന്ന് തെളിയിക്കുന്നു. 1% തൊഴിൽ സമയം വർദ്ധിപ്പിക്കുമ്പോൾ, ഒരു വ്യക്തി നെറ്റ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റിൽ (NSDP) 1.7% വർദ്ധനവ് സംഭവിക്കുന്നു.

ഗുജറാത്തിൽ 70-മണിക്കൂർ ജോലി സമയം
ഗുജറാത്തിൽ, ജനസംഖ്യയുടെ 7.21% ആളുകൾ ആഴ്ചയിൽ 70 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു.
ബീഹാറിൽ, ഇത് 1.05% മാത്രം.
ഡോ. ഷാമിക രവി എക്സിൽ ഷെയർ ചെയ്ത റിപ്പോർട്ടിന്റെ അടിക്കുറിപ്പിൽ പ്രധാന വിവരങ്ങൾ കൊടുത്തിരിക്കുന്നു.
1) ഇന്ത്യക്കാർ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്നു.
2) പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ സ്ഥിരം ജോലി ചെയ്യുന്ന നഗരവാസികൾ ഏറ്റവും കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നു.
3) സർക്കാർ ജീവനക്കാർ ശരാശരി ഇന്ത്യക്കാരേക്കാൾ കുറച്ച് മണിക്കൂറും സ്വകാര്യ/പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജീവനക്കാരേക്കാൾ വളരെ കുറവുമാണ് ജോലി ചെയ്യുന്ന സമയം.
4) എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, അസമും ഗോവയും കുറച്ച് മണിക്കൂറുകൾ മാത്രം ജോലി ചെയ്യുന്നു
5) കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നത് ഉയർന്ന പ്രതിശീർഷ ജിഡിപിയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.