പ്രമുഖ ഓൺലൈൻ പേയ്മെന്റ് സർവീസുകളായ റേസർപേയും ക്യാഷ്ഫ്രീയും ജസ്പേ എന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുമായുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു
2024 ഡിസംബറിൽ ഫോൺപേയും ജസ്പേയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. ഫോണ്‍പേ അവസാനിച്ചിട്ട് കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ പല പേയ്മെന്റ് ഗേറ്റ്വേ കമ്പനികളും ജസ്പേ പ്ലാറ്റ്ഫോമിൽ നിന്ന് മാറാൻ ആലോചിച്ചുവരുന്നതായി സൂചനകൾ ഉണ്ടായിരുന്നു.
ഫോൺപേയുടെ പേയ്മെന്റ് ഗേറ്റ്വേ വോളിയത്തിന്റെ 15% ജസ്പേ വഴി പ്രോസസ് ചെയ്യപ്പെടുന്നുണ്ട്. റേസർപേയുടെയും ക്യാഷ്ഫ്രീയുടെയും പിന്മാറ്റം ജസ്പേയിന്റെ ബിസിനസിനെ കാര്യമായ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒരു പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് ജസ്പേ. അവരുടെതന്നെ ചില ഫ്ലാഗ്ഷിപ്പ് പ്രൊഡക്ടുകൾ വഴി ഓഫ്ലൈൻ പേയ്മെന്റുകൾക്കും ജസ്പേ പിന്തുണ നൽകുന്നു.