സ്ഥാപകനായ റിതേഷ് അഗർവാളിന്റെ അനുബന്ധ സ്ഥാപനമായ റെഡ്സ്പ്രിങ് ഇന്നൊവേഷൻ പാർട്നെർസിൽ (Redsprig Innovation Partners) നിന്ന് ഒയോ 550 കോടി രൂപയുടെ (ഏകദേശം $65 മില്യൺ) ഫണ്ടിംഗ് നേടി. ഈ പുതിയ ഫണ്ടിംഗിന് ശേഷം, കമ്പനിയുടെ മൊത്തം മൂല്യനിർണയം $3.79 ബില്യൺ ആയി ഉയർന്നു.
ഈ ഫണ്ടിംഗ്, കമ്പനിയുടെ ആഗോള വിപുലീകരണം, ബിസിനസ്സ് സ്ട്രാറ്റജിസ് മെച്ചപ്പെടുത്തൽ, മറ്റ് കോർപ്പറേറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
2024 മെയ് മാസത്തിൽ, ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഐപിഒയ്ക്കായി അതിൻ്റെ കരട് പേപ്പറുകൾ സമർപ്പിച്ചിരുന്നു. എന്നാൽ രണ്ടാം തവണയും പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് പിൻവലിച്ചു. ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ ഒരു വലിയ ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതിന് ശേഷം ഐപിഒ പേപ്പറുകൾ വീണ്ടും സമർപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഫണ്ടിംഗ് കൂടാതെയുള്ള ഓയോയുടെ വളർച്ചാ മാർഗങ്ങളും സാമ്പത്തിക സ്ഥിരതയും കമ്പനിയെ IPO ലഭിക്കാൻ സഹായകമാകും.
ഒരു അത് യാത്രക്കാർക്ക് താങ്ങാനാവുന്നതും സൗകര്യപ്രദവുമായ താമസ സൗകര്യങ്ങൾ നൽകുന്ന ബഹുരാഷ്ട്ര ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് ഓയോ (Oyo).