ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സ്റ്റാർട്ടപ്പുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നിലധികം പദ്ധതികൾ ധനമന്ത്രി അവതരിപ്പിച്ചു. കൂടുതൽ യുവാക്കൾ സംരംഭങ്ങൾ ആരംഭിക്കാനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 10000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപിച്ചതാണ്.
2014ലാണ് ആദ്യമായി സ്റ്റാർട്ടപ്പുകൾക്ക് 10000 രൂപയുടെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതി കൊണ്ടുവന്നത്. സ്റ്റാർട്ടപ്പുകളിൽ വലിയ രീതിയിൽ നിക്ഷേപമെത്താൻ ഈ പദ്ധതി സഹായിച്ചു.
സ്റ്റാർട്ടപ്പുകളിൽ ഫണ്ട് ഓഫ് ഫണ്ടിൽ നിന്ന് നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം എഐഎഫ് എസ്കളിലാണ് (ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടറുകളിൽ) നിക്ഷേപിക്കുന്നത്. എഐ, ഹെൽത്ത് ടെക്ക്, ഹരിത ഊർജ്ജമേഖലയിലെ സ്റ്റാർട്ടപ്പുകളിലെല്ലാം നിക്ഷേപം എത്തും.
അതുപോലെ 2030 ഏപ്രിൽ ഒന്ന് വരെ രൂപീകരിക്കുന്ന സ്റ്റാർട്ടപ്പുകളുടെ നികുതിയിളവ് 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൈക്രോ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ പരിധിയുള്ള കസ്റ്റമൈസ്ഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആദ്യ വർഷം ഇത്തരത്തിൽ 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്നും പറഞ്ഞു.
2025-26 ബജറ്റിൽ, ആദ്യമായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതാ സംരംഭകർക്കായി 2 കോടി രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതിയും ബജറ്റിൽ ഉൾപ്പെടുന്നു.
സ്റ്റാർട്ടപ്പുകൾക്ക് നേരിടേണ്ടിവരുന്ന അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളും
ഫണ്ട് പര്യാപ്തതയും നികുതിപ്രശ്നങ്ങളും പരിഹരിക്കാൻ ഉദകുന്ന നിർദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ടു വച്ചത്.