s45-01

കൊടും ദാരിദ്ര്യത്തിൽ തളരാതെ വേലുമണി കെട്ടിപൊക്കിയത് 3300 കോടിയുടെ സംരംഭം

പലപ്പോളും ഒരു സംരംഭം തുടങ്ങുന്നതിൽ നിന്നും നമ്മളെ പിന്നിലേക്ക് വലിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. എന്നാലും നിശ്ചയദാർഢ്യത്തോടെ ഇറങ്ങിത്തിരിച്ച് വിജയം നേടിയ സംരംഭകർ പലരുമുണ്ട്. എന്നാൽ സാമ്പത്തിക പരാധീനത ഏറെയുള്ള ചുറ്റുപാടുകളിൽ നിന്ന് വളർന്നു വന്ന് ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിവർ കുറവാണ്.

തൈറോകെയർ ടെക്നോളജീസ് (Thyrocare Technologies) എന്ന കമ്പനിയുടെ സ്ഥാപകനും, ചെയർമാനു എ.വേലുമണി അത്തരത്തിൽ ഒരാളാണ്. ഡയഗ്നോസ്റ്റിക്സ്, പ്രിവന്റീവ് കെയർ ലബോറട്ടറികളുടെ ശൃംഘല സ്ഥാപിച്ച് വൻ വിജയമാക്കി മാറ്റിയ സംരംഭമാണ് തൈറോകെയർ ടെക്നോളജീസ് . ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൈറോയിഡ് ടെസ്റ്റിങ് കമ്പനിയാണിത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 1122 ഔട് ലെറ്റുകളാണ് കമ്പനിക്കുള്ളത്.

വേലുമണിയുടെ പിതാവും, മാതാവും ചേർന്ന് എരുമപ്പാൽ വിറ്റ് ആഴ്ച്ചയിൽ ലഭിക്കുന്ന 50 രൂപ കൊണ്ടായിരുന്നു കുടുംബം മുന്നോട്ടു പോയിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും മക്കൾക്ക് ഒരുക്കികൊടുക്കാൻ നിർവാഹമില്ലാതെ രക്ഷിതാക്കളായിരുന്നു അവർ. ചെരുപ്പും ട്രൗസറും പോലുമില്ലാതിരുന്ന കുട്ടികാലമായിരുന്നു വേലുമണിയുടേത്.

കഷ്ടതകൾക്കിടയിലും കെമിസ്ട്രി, ബയോ കെമിസ്ട്രി എന്നിവയിൽ വേലുമണി വിദ്യഭ്യാസം നേടി. ശേഷം ജെമിനി ക്യാപ്സ്യൂൾ എന്ന കമ്പനിയിൽ അദ്ദേഹം കുറച്ചു കാലം പ്രവർത്തിച്ചു. പിന്നീട് മുംബൈയിലെ‍ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ അദ്ദേഹം 15 വർഷത്തോളം പ്രവർത്തിച്ചു. ഇതിന് ശേഷം തൈറോയിഡ് സൈക്കോളജിയിൽ PhD കരസ്ഥമാക്കി. പിന്നീട് അദ്ദേഹം ആരംഭിച്ച ഡയഗ്നോസ്റ്റിക്സ് ബിസിനസിന് ഇത് ഏറെ സഹായകമായി.

2006 വർഷത്തിൽ അദ്ദേഹം പ്രിവന്റീവ് ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക്സ് സംരംഭം ആരംഭിച്ചു. കുറഞ്ഞ നിരക്ക് ഈടാക്കിയ സേവനങ്ങൾ കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കുകയും, കമ്പനിയുടെ ബിസിനസ് വർധിപ്പിക്കുകയും ചെയ്തു. ഫ്രാഞ്ചൈസി മോഡലിലാണ് പിന്നീട് കമ്പനി വളർച്ച നേടിയെടുക്കുന്നത്. ചെറിയ ഫണ്ടിൽ നിന്ന് തുടക്കമിട്ടാണ് ബില്യൺ ഡോളർ ബിസിനസിലേക്ക് വേലുമണി തന്റെ ബിസിനസിനെ വളർത്തിയെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലിൽ തൈറോ കെയറിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 3300 കോടി രൂപയാണ്.

ഇത്രെയേറെ ബുദ്ധിമുട്ടുകളിൽ നിന്നും വന്നിട്ടും ജീവിതത്തിലും ബുസിനെസ്സിലും മിന്നും വിജയം സ്വന്തമാക്കാൻ വേലുമണിക് കഴിഞ്ഞത് നിശ്ചയ ദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് സ്വന്തമായി ഒന്നും തുടങ്ങാൻ കഴിയുന്നില്ല എന്ന് പറയുന്നവർ കേൾക്കേണ്ട കഥയാണ് വേലുമണിയുടേത്.

Category

Author

:

Jeroj

Date

:

June 13, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

English
Scroll to Top