ഇന്ത്യയിൽ ഒരു പുതിയ ബിസിനസ്സ് സംരംഭം തുടങ്ങുന്നതിന് മുൻപ് സ്റ്റാർട്ടപ്പ് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണം പുതിയതും നിലവിലുള്ളതുമായ ബിസിനസ്സുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ധാരാളം നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിൽ ധനകാര്യ നിയമങ്ങൾ, നികുതി നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ എല്ലാം ഉൾപ്പെടുന്നു.
ഇന്ത്യയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആലോചിക്കുന്ന സംരംഭകർ അവരുടെ സംരംഭം നിയമപരമായി രജിസ്റ്റർ ചെയ്യുന്നത് വളരെ പ്രധാനമാണെന്ന് ഉറപ്പാക്കണം. രജിസ്റ്റർ ചെയ്തതിന് ശേഷം, അനുയോജ്യമായ ബിസിനസ് ഘടന തിരഞ്ഞെടുക്കുകയും മറ്റ് ആവശ്യമായ ഡോക്യുമെന്റേഷൻ ഫോർമാലിറ്റികൾ പൂർത്തിയാക്കുകയും വേണം.
ബിസിനസ് ഘടനയുടെ പ്രാധാന്യം
ബിസിനസിന്റെ കൃത്യമായ പ്രവർത്തനത്തിനും, ഉദ്ദേശിച്ച ലാഭം നേടാനും, ഒരു ബിസിനസ് ഘടന നിർണ്ണായകമാണ്. ബിസിനസിന് യോജിച്ചതും, ഇന്ത്യയിൽ ഒരു കമ്പനി ആരംഭിക്കാൻ തികച്ചും അനുയോജ്യമായതുമായ ബിസിനസ് ഘടനകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
അവയിൽ ചിലത്:
- സോളോ പ്രൊപ്രൈറ്റർഷിപ്പ്
- പാർട്ട്ണർഷിപ്പ്
- ലിമിറ്റഡ് ലൈബിലിറ്റി പാർട്ട്ണർഷിപ്പ് (LLP)
- വൺ പേഴ്സൺ കമ്പനി (OPC)
- പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
- പബ്ലിക് ലിമിറ്റഡ് കമ്പനി
ഇന്ത്യയിൽ ബിസിനസ് തുടങ്ങുന്നതിന് നിയമപരമായ ആവശ്യകതകൾ
1.ബിസിനസ്സ് പേര് തീരുമാനിക്കുക
ബിസിനസ്സ് ഘടന തിരഞ്ഞെടുക്കുന്നതിന് ശേഷം, വ്യവസായത്തിന്റെ ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പേര് തിരഞ്ഞെടുക്കണം.
ഈ പേര് മറ്റ് ഏജൻസികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്:
- സംസ്ഥാനതലത്തിൽ ഒരു എന്റിറ്റി നാമം.
- രാജ്യതലത്തിൽ സംരക്ഷിക്കുന്ന ട്രേഡ് മാർക്ക്.
- ഓൺലൈനിൽ ഉള്ള സാന്നിധ്യം ഉറപ്പാക്കാൻ ഡൊമൈൻ നാമം, എന്നിവ സ്വന്തമാക്കണം.
2.ഫൗണ്ടേഴ്സ് അഗ്രിമെന്റ് രൂപപ്പെടുത്തുക
ഫൗണ്ടേഴ്സ് അഗ്രിമെന്റ് ഒരു സംരംഭത്തിന്റെ സ്ഥാപക അംഗങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അടങ്ങുന്നതാണ്. ഇത് സ്ഥാപകരും കമ്പനിയും തമ്മിലുള്ള അവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ, ഉടമസ്ഥാവകാശം എന്നിവ നിയമപരമാക്കുന്നു.
3.ലൈസൻസുകളും രജിസ്ട്രേഷനുകളും നേടുക
ബിസിനസ് പ്രവർത്തനത്തിനായി ലൈസൻസുകളും രജിസ്ട്രേഷനുകളും ആവശ്യമാണ്.
ഉദാഹരണങ്ങൾ:
ജനറൽ രെജിസ്ട്രേഷനുകൾ
- GST രജിസ്ട്രേഷൻ
- പാൻ (Permanent Account Number)
- ടാൻ (Tax Account Number)
- ബാങ്ക് അക്കൗണ്ട്
- ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ്
പ്രത്യേക രജിസ്ട്രേഷനുകൾ:
- IEC കോഡ് (ഇമ്പോർട്ട്/എക്സ്പോർട്ട് ബിസിനസിനായി)
- FSSAI ലൈസൻസ് (ഫുഡ് ബിസിനസിനായി)
- ഹലാൽ രജിസ്ട്രേഷൻ
4.നികുതി സംവിധാനം മനസിലാക്കുക
ഇന്ത്യയിൽ വ്യാപകമായ നികുതികളുണ്ട്, ഓരോ വ്യവസായത്തിനും വ്യത്യസ്ത നികുതികളും പദ്ധതികളുമുണ്ട്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സ്കീമുകളിലൂടെ നികുതി ഇളവുകളും മൂന്ന് വർഷത്തേക്ക് നികുതി ഒഴിവാക്കലുകളും ലഭ്യമാണ്.
5.തൊഴിൽ നിയമങ്ങൾ പാലിക്കുക
തൊഴിൽ നിയമങ്ങൾ എല്ലാ ഓർഗനൈസേഷനുകൾക്കും ബാധകമാണ്. ഇതിൽ മിനിമം വേതനം, ഗ്രാറ്റ്യുവിറ്റി, PF പേയ്മെന്റ്, പ്രസവാവകാശം, എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6.ഇന്റലക്ച്വൽ പ്രോപ്പർട്ടി സംരക്ഷണം
ഇന്നത്തെ മിക്ക ബിസിനസ്സുകളുടെയും, പ്രത്യേകിച്ച് ടെക്നോളജി ബിസിനസുകളുടെ ഇന്റലക്സ്ച്വൽ പേപ്പർട്ടി ഒരു സുപ്രധാന ഭാഗമാണ്. അതിന്റെ കോഡുകളോ അൽഗോരിതങ്ങളോ ഗവേഷണ കണ്ടെത്തലുകളോ ആകട്ടെ, ഇവയെല്ലാം ഒരു സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള പൊതുവായ ചില ഇന്റലക്സ്ച്വൽ പേപ്പർട്ടികളാണ്. SIPP (Scheme for Startups Intellectual Property Protection) എന്ന പദ്ധതി ഉപയോഗിച്ച് സംരംഭങ്ങൾക്ക് അവരുടെ ഇന്റലക്സ്ച്വൽ പേപ്പർട്ടികൾ സംരക്ഷിക്കാൻ സാധിക്കുന്നു.
അവശ്യമായ ഡോക്യുമെന്റുകൾ
ബിസിനസ്സ് രജിസ്ട്രേഷൻ ആരംഭിക്കുന്നതിന്, താഴെപ്പറയുന്ന ഡോക്യുമെന്റുകൾ തയ്യാറായിരിക്കണം:
- ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC)
- ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN)
- MCA പോർട്ടലിൽ രജിസ്ട്രേഷൻ
- സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ
- കമ്മൻസ്മെന്റ് ഓഫ് ബിസിനസ്സ് സർട്ടിഫിക്കറ്റ്
ഇന്ത്യയിൽ ബിസിനസ്സ് ആരംഭിക്കുമ്പോൾ നിയമപരമായ എല്ലാ കാര്യങ്ങളും പിന്തുടരുന്നു എന്ന് ഉറപ്പാക്കണം. നിയമാനുസൃതമായ ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിച്ച്, രാജ്യത്തിന്റെ കൂടെ വികസനത്തിന് സഹായകമാകുന്ന സംരംഭം നിർമ്മിക്കുക.