2024-ൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിച്ച ഹബ്ബായി മുംബൈ മാറി. നേരത്തെ ഈ സ്ഥാനം ബാംഗളൂരുവിനായിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ച സ്റ്റാർട്ടപ്പ് ഹബ്ബായി മുംബൈ മാറുകയും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം 2023-ലെ $1.5 ബില്യണിൽ നിന്ന് 2024-ൽ $3.7 ബില്യണായി വർധിക്കുകയും ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി കരുതപ്പെടുന്ന മുംബൈയിൽ മീഡിയ -എന്റർടെയ്ൻമെന്റ് മേഖലയിലെ ശക്തമായ വളർച്ച, ഫിൻടെക്, D2C ബ്രാൻഡുകൾ എന്നിവയ്ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കുന്നത്
ഫണ്ടിംഗ്
2024-ൽ മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ടുകൾ ഉറപ്പാക്കി. സെപ്റ്റോ $665 മില്ലിയൺ ഫണ്ടിംഗ് നേടുകയും ഫാമ്ഈസി $216.2 മില്യൺ ഫണ്ടിംഗ് നേടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-ബ്രാൻഡ് ക്ലൗഡ് കിച്ചൻ പ്ലാറ്റ്ഫോമായ റെബെൽ ഫുഡ്സ് $210 മില്യൺ ഫണ്ടിംഗ് നേടി.
Government Policies
മഹാരാഷ്ട്ര സർക്കാർ ടാക്സ് ബെനെഫിറ്റുകൾ, പ്രത്യേക ഫണ്ടിംഗ് സ്കീമുകൾ എന്നിവയിലൂടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി. മഹാരാഷ്ട്ര സർക്കാരിന്റെ ലളിതമായ നിയമങ്ങളും ഇൻക്യുബേഷൻ പ്രോഗ്രാമുകളും മുംബൈയിലെ സ്റ്റാർട്ടപ്പ് വികസനത്തിന് ശക്തി പകർന്നിട്ടുണ്ട്.
മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം
അതേസമയം, 2024-ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്ന ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. 140,000 സ്റ്റാർട്ടപ്പുകളാണ് 2024-ൽ പുതിയതായി രജിസ്റ്റർ ചെയ്തത്. 2018-ലെ 50,000 സ്റ്റാർട്ടപ്പുകളിൽ നിന്ന് കുത്തനെയുള്ള കയറ്റമാണ് 2024-ൽ കാണിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്ന സർക്കാർ നയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഈ വിപുലീകരണത്തിന് സഹായിച്ചിട്ടുണ്ട്.