സ്മാർട്ട് തന്ത്രങ്ങളിലൂടെയും നൂതനമായ സമീപനങ്ങളിലൂടെയും, ഇന്ത്യൻ ഓൺലൈൻ ഫാഷൻ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് മിന്ത്ര. കടുത്ത മത്സരം നേരിടുന്ന ഈ മേഖലയിൽ എങ്ങനെയാണ് മിന്ത്ര വിജയിച്ച് മുന്നേറുന്നതെന്ന് നോക്കാം.
വിജയത്തിനുള്ള പ്രധാന തന്ത്രങ്ങൾ
- എക്സ്ക്ലൂസീവ് ബ്രാൻഡുകളും പ്രൈവറ്റ് ലേബലുകളും: റോഡ്സ്റ്റർ, മാസ്റ്റ് & ഹാർബർ, മോഡ റാപിഡോ തുടങ്ങിയ മിന്ത്രയുടെ ഇൻ-ഹൗസ് ബ്രാൻഡുകൾ അതുല്യമായ സ്റ്റൈലുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം കൂടുതൽ ഓഫറുകളും നൽകുന്നു.
- ടെക്-ഡ്രിവൻ ഷോപ്പിംഗ് എക്സ്പീരിയൻസ്: എം-എക്സ്പ്രസ് പോലുള്ള ഫീച്ചറുകൾ 24-48 മണിക്കൂറിനുള്ളിലെ ഡെലിവറി സാധ്യമാക്കുന്നു, കൂടാതെ മൊബൈൽ-ഒപ്റ്റിമൈസ്ഡ് ആപ്ലിക്കേഷൻ സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.
- വൈവിധ്യമാർന്ന കാറ്റലോഗ് & പാർട്നർഷിപ്പ് : പ്രീമിയം ഇന്റർനാഷണൽ ബ്രാൻഡുകൾ മുതൽ ബജറ്റ്-സൗഹൃദമായ പ്രാദേശിക ബ്രാൻഡുകൾ വരെ മിന്ത്ര എല്ലാ വിഭാഗത്തിലുള്ളവർക്കുമായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹാൻഡ്ലൂം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ടെക്സ്റ്റൈൽസ് മന്ത്രാലയവുമായി പാർട്ണർഷിപ്പും സ്ഥാപിച്ചു.
മത്സരരംഗം
അമേസോൺ, അജിയോ, നൈക ഫാഷൻ, അർബനിക് തുടങ്ങി മുൻനിരയിലുള്ള ഫാഷൻ ബ്രാൻഡുകൾ ഡി2സി ബ്രാൻഡുകൾ വലിയ വെല്ലുവിളി ഉയർത്തുമ്പോഴും, മിന്ത്ര 35-45% വിപണി വിഹിതവും 50 മില്യണിലധികം ആക്റ്റീവ് ഉപയോക്താക്കളുമായി മുന്നിൽ നിൽക്കുകയാണ്.
വരുമാനവും ചെലവുകളും
2023 സാമ്പത്തിക വർഷത്തിൽ മിന്ത്ര 4,500 കോടി രൂപ വരുമാനം നേടി, എന്നാൽ ആ വര്ഷം തന്നെ 782 കോടി രൂപ നഷ്ടവും സംഭവിച്ചു. ട്രാൻസാക്ഷൻ ഫീസ്, പ്രൈവറ്റ് ലേബലുകൾ, പരസ്യം, ലോജിസ്റ്റിക്സ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിലൂടെയാണ് മിന്ത്ര വരുമാനം നേടുന്നത്.
പ്രധാന ചെലവുകൾ
- പ്രൊഡക്ട്- ₹2,165 Cr
- പരസ്യം -₹1,758 Cr
- ജീവനക്കാരുടെ ചെലവുകൾ-₹631 Cr
പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
ഗ്രോസ് മെർച്ചൻഡൈസ് വാല്യൂ (GMV), കസ്റ്റമർ അക്വിസിഷൻ കോസ്റ്റ് (CAC), റീപ്പീറ്റ് പർച്ചേസ് റേറ്റ്, ആവറേജ് ഓർഡർ വാല്യൂ (AOV), നെറ്റ് പ്രമോട്ടർ സ്കോർ (NPS) എന്നിവയിലൂടെയാണ് മൈന്ത്ര അവരുടെ റെക്കോർഡുകൾ ട്രാക്ക് ചെയ്യുന്നതും അനലൈസ് ചെയ്യുന്നതും.
റിസ്കുകളും അവസരങ്ങളും
അജിയോ, നൈക ഫാഷൻ എന്നിവയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന മത്സരം മിന്ത്രയ്ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ശക്തമായ ബ്രാൻഡ്, ടെക്-ഡ്രിവൻ തന്ത്രങ്ങൾ, കസ്റ്റമർ ഫോക്കസ് എന്നിവയിലൂടെ വിപണി വെല്ലുവിളികൾ നേരിടുകയും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് മിന്ത്ര മുന്നോട്ട് പോകുന്നു. എം-എക്സ്പ്രസ് ഡെലിവറി ഉപയോഗിച്ചുള്ള ക്വിക്ക് കൊമേഴ്സിലൂടെ വരുമാനം കൂടിയതോടെ ഇതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എപ്പോൾ കമ്പനി ശ്രദ്ധിക്കുന്നത്. ഇതുകൂടാതെ പരിസ്ഥിതി-ബോധമുള്ള ഉപഭോക്താക്കളും മിന്ത്രയ്ക്ക് മുതൽക്കൂട്ടാണ്.