Over 1.5 lakh start-ups have been recognised by the government.

ഈ വർഷം ഒക്‌ടോബർ വരെ 1.5 ലക്ഷത്തിലധികം സ്ഥാപനങ്ങളെ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ നിക്ഷേപങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ 2016 ജനുവരിയിൽ സർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ, സ്റ്റാർട്ടപ്പുകളുടെ വിവിധ ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്എഫ്എസ്), സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (എസ്ഐഎസ്എഫ്എസ്), ക്രെഡിറ്റ് ഗ്യാരണ്ടി […]

Have you ever heard of the term cockroach in a startup? Here are 8 start-up terms you need to know.

തുടങ്ങിയിട്ട് 10 വർഷത്തിൽ താഴെയുള്ള കമ്പനികളെയാണ് സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് മാത്രമായി ഉപയോഗിക്കുന്ന നിരവധി പദങ്ങൾ ഉണ്ട്. ചിലത് ചുവടെ കൊടുത്തിരിക്കുന്നു. യൂണികോൺ (Unicorn)$1 ബില്യൺ മൂല്യമുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ സ്റ്റാർട്ടപ്പ് എന്ന് പറയുന്നത്. ഇന്ന് ഇന്ത്യയിൽ 100-ലധികം യൂണികോൺ കമ്പനികൾ ഉണ്ട്. ഇത് ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. സൂണികോൺ (Soonicorn)500 മില്യൺ ഡോളറിനും 1 ബില്യൺ ഡോളറിനും ഇടയിൽ മൂല്യമുള്ളതും യുണികോൺ സ്റ്റാറ്റസ് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ […]

Naukri.com's parent company has filed an FIR against Rahul Yadav of 4B Network.

നൗക്രി ഡോട്ട് കോമിന്റെ പേരന്റ് കമ്പനിയായ ഇൻഫോ എഡ്ജ്, 4B നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന മാനേജ്മെന്റ് അംഗങ്ങളുടെ പേരിൽ FIR രജിസ്റ്റർ ചെയ്തതായി വെളിപ്പെടുത്തി. 4B നെറ്റ്വർക്ക്സ്ന്റെ ഫണ്ടുകളുമായി ബന്ധപ്പെട്ട വഞ്ചനാ പ്രവർത്തനങ്ങളുടെ ആരോപണങ്ങളെ തുടർന്നാണ് ഇൻഫോ എഡ്ജിന്റെ 100% ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ഓൾചെക്ക്ഡീൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (AIPL) കേസ് ഫയൽ ചെയ്തത്. മുംബൈയിലെ ബാൻദ്ര പോലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രാഹുൽ യാദവ്, ദേവേഷ് സിംഗ്, പ്രതീക് ചൗധരി, […]

Start-ups have conquered the faith market in India; let's take a look at 9 famous spiritual tech start-ups!

വിശ്വാസികളുടെ നാടായ ഇന്ത്യയിൽ ആത്മീയ സ്റ്റാർട്ടപ്പുകളും നിരവധി. ഇന്ത്യയിലെ ഇപ്പോഴുള്ള പ്രശസ്തമായ ആത്മീയ സ്റ്റാർട്ടപ്പുകൾ നോക്കാം. ആപ്സ്ഫോർഭാരത് (AppsForBharat)2020-ൽ പ്രശാന്ത് സച്ചാനിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആപ്സ്ഫോർഭാരത്, ഭക്തരുടെ ആത്മീയ യാത്രകളെ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റാർട്ടപ്പാണ്. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ ഒരു വെർച്വൽ ക്ഷേത്രം സൃഷ്ടിക്കാനും, പൂജ നടത്താനും, ദീപം തെളിക്കാനും, പൂക്കൾ അർപ്പിക്കാനും കഴിയും. 50-ൽ അധികം ക്ഷേത്രങ്ങളിലേക്ക് ആക്‌സസ് നൽകുന്നതാണ് ആപ്പ്. അവിടെ നിന്നും പൂജകളിൽ പങ്കെടുത്ത് […]

What's the exchange rate? How has the rupee fared against the dollar in recent times?

ഇന്ത്യൻ രൂപ കഴിഞ്ഞ 10 വർഷത്തിനിടെ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 27.6% മൂല്യം നഷ്ടപ്പെട്ടു. എന്നാൽ, പ്രധാന ആഗോള കറൻസികളോട് താരതമ്യപ്പെടുത്തിയാൽ രൂപയുടെ മൂല്യം വർദ്ധിച്ചിട്ടുണ്ടെന്ന് കാണിക്കുന്നു. 10 വർഷം കൂടുമ്പോഴുള്ള ഇന്ത്യൻ രൂപയുടെ യാത്ര എങ്ങനെയാണെന്ന് നോക്കാം. 2004 മുതൽ 2014 വരെ:രൂപയുടെ മൂല്യം 44.37 മുതൽ 60.34 (26.5%) വരെ കുറയുകയുണ്ടായി. 2014 മുതൽ 2024 വരെ:രൂപയുടെ മൂല്യം 60.34 മുതൽ 83.38 (27.6%) വരെ കുറഞ്ഞു. 2004 മുതൽ 2024 […]

Can't get a loan because of a low CIBIL score? Let's look at ways to improve the score!

അത്യവശ്യമായി ഒരു ലോൺ എടുക്കാൻ നോക്കുമ്പോൾ സിബിൽ സ്കോർ കുറവായതുകൊണ്ട് ലോണൊന്നും കിട്ടുന്നില്ലേ? ഇന്ത്യയിൽ ക്രെഡിറ്റ് യോഗ്യത നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് സിബിൽ സ്കോർ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സിബിൽ സ്കോർ കൂട്ടാം. 1.മികച്ച രീതിയിൽ ക്രെഡിറ്റ് നിലനിര്‍ത്തുകക്രെഡിറ്റ് ഉപയോഗിക്കുകയും കൃത്യ സമയത്ത് തിരിച്ചടക്കുകയും ചെയ്യുന്നത് വിശ്വസനീയതയും ഉത്തരവാദിത്തവും തെളിയിക്കുന്നു. ഇത് ക്രെഡിറ്റ് സ്കോറിനെ ഉയർത്തും. 2.ചെറിയ കാര്യങ്ങൾക്ക് ലോൺ എടുക്കാതിരിക്കുകചെറുതായി പല കടങ്ങൾക്കും ലോണെടുക്കുന്നത് സാമ്പത്തിക അസ്ഥിരതയുടെ സൂചനയായി ബാങ്കുകൾ കാണും. ഇത് നിങ്ങളുടെ സിബിൽ […]

Meta's Chief AI Scientist Wants a PhD to Build an AI Startup in India

ആഴത്തിലുള്ള സാങ്കേതിക വിദ്യകളെ ഉൾക്കൊള്ളുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പോലുള്ള മേഖലയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ എഐ സംരംഭകർക്ക് പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി പോലുള്ള അക്കാദമിക് യോഗ്യത നിർണായകമാണെന്ന് മെറ്റയുടെ ചീഫ് എഐ സയന്റിസ്റ്റ് യാൻ ലെകുൻ. സേരോദയുടെ സഹസ്ഥാപകനായ നിഖിൽ കമത്തുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിഎച്ച്ഡി അല്ലെങ്കിൽ ഗ്രാജ്വേറ്റ് പഠനങ്ങൾ നിങ്ങൾക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താൻ പരിശീലനം നൽകുന്നു,” എന്ന് ലെകുൻ പറഞ്ഞു. എന്നിരുന്നാലും, പിഎച്ച്ഡി വിജയത്തിനുള്ള അനിവാര്യ ഘടകമല്ലെന്നും […]

Start-up companies in Kerala are preparing to make India a global deep tech capital.

Kerala is all set to play a crucial role in the efforts to make India a global deep tech capital. Chief Minister Pinarayi Vijayan said that the investment opportunities offered, especially through the Emerging Technology Hub (ETH) initiative, will lead to the holistic development of Kerala. He was speaking at the inauguration of Huddle Global 2024, a national-level start-up fair organised by the Kerala Start-up Mission (KSUM) at the beach tourism hub in Kovalam.

Are you using Google Pay? There are some things you don't know about Google! ! !

പ്രശസ്തമായ മൊബൈൽ പേയ്‌മെൻ്റ് അപ്പുകളിൽ ഒന്നായ ഗൂഗിൾ പേ വേഗത്തിലുള്ളതും സുരക്ഷിതവുമായ പേയ്‌മെൻ്റുകൾക്ക് പേരുകേട്ടതാണ്. എന്നാൽ ഒരു പേയ്‌മെൻ്റ് ട്രാൻസാക്ഷൻ ടൂൾ എന്ന നിലയിൽ അല്ലാതെ പല ഉപയോക്താക്കൾക്കും അറിയാത്ത നിരവധി കാര്യങ്ങൾ ഗൂഗിൾ പേയിലുണ്ട്. പേയ്‌മെൻ്റുകൾ സുഗമമാക്കുന്നതിനുമപ്പുറം, ടിക്കറ്റ് ബുക്കിംഗുകൾ, ബിൽ പേയ്‌മെൻ്റുകൾ, ലോയൽറ്റി കാർഡുകൾ എന്നിവ പോലുള്ള സേവനങ്ങളും ഗൂഗിൾ പേ ഉപയോക്താക്കൾക്ക് നൽകുന്നു. റീചാർജുകളും ബിൽ പേയ്‌മെൻ്റുകളും ഗൂഗിൾ പേയുടെ പ്രധാന ശ്രദ്ധ പിയർ-ടു-പിയർ പേയ്‌മെൻ്റുകളിലാണെങ്കിലും, യൂട്ടിലിറ്റി ബില്ലുകൾ, മൊബൈൽ റീചാർജുകൾ തുടങ്ങിയവയ്ക്കും […]

What is OPC? Are you looking for a structure for your business?

സംരംഭകർക്കും ബിസിനസ്സ് ആരംഭിക്കാനാഗ്രഹിക്കുന്നവർക്കും അവരുടെ കമ്പനിക്ക് യോജിച്ച ബിസിനസ് ഘടന എന്താണെന്ന സംശയമുണ്ടാകും. അതിൽ ഒരു വ്യക്തിയുടെ കമ്പനി (One Person Company – ഒപിസി) എന്ന ആശയം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എന്നാൽ എന്താണ് ഒപിസി? ഇത് നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങളുമായി അനുയോജ്യമായതാണോ? ഈ ലേഖനത്തിൽ ഒപിസിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയും ഇത് നിങ്ങളുടെ ബിസിനസിന് അനുയോജ്യമാണോ എന്ന് വിലയിരുത്തുകയും ചെയ്യാം. ഒപിസി (OPC) എന്താണ്?ഒരു വ്യക്തിയുടെ പേരിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിനെയാണ് ഇങ്ങനെ […]