Do you want to start a low-cost business? A few things that might help you.

ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിട്ടും തുടങ്ങാൻ സാധിക്കാത്ത നിരവധി പേരുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർക്ക് ബിസിനസ് വിജയകരമായി തുടങ്ങാൻ കഴിയും. എന്തൊക്കെയാണെന്ന് നോക്കാം. 1.ബൂട്ട്സ്ട്രാപ്പിങ്: പരിമിതമായ പണം കൊണ്ട് ബിസിനസ് തുടങ്ങുക എന്നാണ് ബൂട്ട്സ്ട്രാപ്പിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വ്യക്തിഗത സേവിങ്സ് ഉപയോഗിച്ച് ബിസിനസ് തുടങ്ങാം. വരുമാനത്തിൽ ലാഭം ഉണ്ടാകുമ്പോൾ തിരികെ ബിസിനസ്സിലേയ്ക്ക് നിക്ഷേപിക്കുക. ചെലവുകൾ കുറച്ച് തുടങ്ങിയ ശേഷം കാലക്രമേണ വരുമാനത്തിനനുസരിച്ച് നിക്ഷേപം കൂട്ടുക. 2.മിനിമം വൈബൽ പ്രോഡക്റ്റ് (MVP) സമീപനം: […]
Do you want to make more money? Keep these 5 things in mind

ധനരമായ ശീലങ്ങൾ പാലിക്കുന്നതിൽ സ്ഥിരത കാണിക്കുക എന്നതാണ് ധനപരമായ വിജയത്തിന്റെ അടിസ്ഥാനം. ധനശാസ്ത്രപരമായ ശീലങ്ങൾ പിന്തുടരുന്നതിലൂടെ ചെലവുകൾക്ക് നിയന്ത്രണം വച്ച് ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാൻ സഹായിക്കും. ധനപരമായ വിജയത്തിന് ശീലിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ കൊടുക്കുന്നു. സമയബന്ധിതമായും തുടർച്ചയായും പണം സേവ് ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുന്നത് ധനപരമായ ഉയർച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു. നിക്ഷേപിക്കുമ്പോൾ പലിശയുടെ സഹായത്തോടെ പണം ഇരട്ടിക്കുന്നു. വേഗത്തിൽ ആരംഭിക്കുന്നതിലൂടെ ധനപരമായ ആസൂത്രണവും വളർച്ചയും വേഗത്തിലാകുന്നു. കൂടാതെ വിപണിയിലെ ഉയർച്ച-താഴ്ചകളെയും മറ്റ് അപ്രതീക്ഷിത ഭീഷണികളെയും […]
Hope for Indian start-up investments grows as Trump administration gets ready!

ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ നയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ വിദഗ്ദ്ധർ. ട്രംപ് ചൈനയ്ക്കെതിരെയുള്ള ശക്തമായ നിലപാടുകൾ ഉൾക്കൊണ്ട്, അമേരിക്കൻ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 2021-ൽ യുഎസ് ഫെഡറൽ റിസർവ് കുറഞ്ഞ പലിശ നിരക്ക് നടപ്പിലാക്കിയതോടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് $36 ബില്യൻ ആയി ഉയർന്നിരുന്നു. എന്നാൽ, പിന്നീട് നിരക്ക് ഉയർന്നതോടെ ഫണ്ടിങ് 2023-ൽ $8.8 ബില്യണായി കുറഞ്ഞു. റിപ്പബ്ലിക്കൻസ് വൈറ്റ്ഹൗസും സെനറ്റും കോൺഗ്രസ്സും നിയന്ത്രിക്കുന്ന സാഹചര്യത്തിൽ […]
Can you get a personal loan to start a business?

എന്താണ് വ്യക്തിഗത വായ്പ? വ്യക്തിപരമായ കാരണങ്ങൾക്കായി ഒരു വലിയ തുക വായ്പയായി എടുക്കുന്നതിനെ വ്യക്തിഗത വായ്പ എന്ന് പറയാം. ഇതിൽ വീടിന്റെ നവീകരണം, വിവാഹം, താമസം മാറാനുള്ള ചെലവുകൾ, അടിയന്തര ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. വായ്പാ ഓപ്ഷനുകൾ താരതമ്യം ചെയ്യുകനിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചാണ് സാധാരണയായി പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിനൊപ്പം മെച്ചപ്പെട്ട പണം നൽകുന്ന വായ്പകൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യക്തിഗത വായ്പകൾക്ക് സാധാരണയായി നിശ്ചിത കാലയളവ് […]
VOSCIN SCIENCE reduces losses by 40%; plans to make more profit in 2025!

ബോഡി ക്യൂപ്പിഡ് പ്രൈവറ്റ്, അവരുടെ പ്രമുഖ D2C സ്കിൻകെയർ ബ്രാൻഡായ വൗ സ്കിൻ സയൻസ് 2023-24 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ നഷ്ടം 40% കുറച്ച്, 130.2 കോടി രൂപയാക്കി. മുൻവർഷം ഇത് 258.1 കോടി രൂപയായിരുന്നു. ഈ വർഷത്തെ വരുമാനത്തിൽ കുറവ് നേരിട്ടിട്ടും നഷ്ടം കുറയ്ക്കാൻ കമ്പനിയ്ക്കായി. കമ്പനിയുടെ വാർഷിക ധനകാര്യ റിപ്പോർട്ട് അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 258.1 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 10% കുറഞ്ഞ് 233.5 കോടി […]
Will Gold Prices Go Further Up? What are the factors that affect the price of gold?

ഇന്ത്യയിൽ സ്വർണത്തിന്റെ മൂല്യം തുടർച്ചയായി ഉയരുകയാണ്. എന്തുകൊണ്ടാണ് അനിയന്ത്രിതമായി സ്വർണത്തിന്റെ വില കൂടുന്നത്? ഒരു നല്ല നിക്ഷേപമായി സ്വർണത്തിനെ പരിഗണിക്കേണ്ടതുണ്ടോ? സ്വർണ വിലയെ സംബന്ധിച്ച ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു. സ്വർണ്ണത്തിന്റെ മൂല്യം എന്തുകൊണ്ട് ഉയരുന്നു? അപൂർവ്വത കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഏറെ മൂല്യമുള്ള ഒരു ലോഹമാണ് സ്വർണം. മാറ്റ് കുറയാതെ, മൂല്യം നഷ്ടപ്പെടാതെ എത്ര നാളുകൾ വേണമെങ്കിലുമിരിക്കും എന്നതും സ്വർണ്ണത്തിന്റെ പ്രാധാന്യം കൂട്ടുന്നു. കൂടാതെ അതിന്റെ അപൂർവ്വതയും ആകർഷകമായ രൂപവും സമ്പത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്നു. […]
SpaceX launches its first satellite, HEX20 in Technopark

ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ HEX20, 2025 ഫെബ്രുവരിയിൽ സ്പേസ്എക്സിന്റെ ട്രാൻസ്പോർട്ടർ-13 മിഷനിൽ പങ്കുചേരാൻ ഒരുങ്ങുകയാണ്. അവരുടെ ആദ്യ വിക്ഷേപണ സാറ്റലൈറ്റിന് ‘നിള’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതോടെ സ്പേസ്എക്സുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പായ HEX20 അവരുടെ ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സംസ്ഥാനത്തിന് പ്രചോദനമായി നിള നദിയുടെ പേരിലും HEX20 സ്ഥിതിചെയ്യുന്ന ടെക്നോപാർക്ക് ബിൽഡിംഗിന്റെ പേരിലും നാമകരണം ചെയ്യപ്പെട്ട ‘നിള’ മലയാളികളുടെ അഭിമാനമായി മാറുകയാണ്. സാറ്റലൈറ്റ് നിയന്ത്രണത്തിനായി തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളേജിൽ HEX20 ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനും […]
Mental preparation is essential to start a business.

വ്യവസായം പുറമെ നിന്ന് നോക്കുമ്പോൾ എളുപ്പമുള്ളതായി തോന്നും. എന്നാൽ യാഥാസ്ഥിതി വ്യത്യസ്തമാണ്. തുടങ്ങിക്കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ നിരവധി പ്രശ്നങ്ങളെ സംരംഭകർ തരണം ചെയ്യേണ്ടതുണ്ട്. വിജയകരമായ ഒരു സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. വ്യവസായിക പാതയിൽ നിരവധി തടസ്സങ്ങൾ പലപ്പോഴും നേടിടേണ്ടതായി വരും. മുന്നോട്ട് പോകുമ്പോൾ നിങ്ങളുടെ അടുത്ത വെല്ലുവിളി എപ്പോഴുണ്ടാകും എന്നും എങ്ങനെ പ്രതിരോധിക്കണം എന്നും പ്രവചിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ നേരത്തെ തന്നെ തയ്യാറെടുക്കണം. കാരണം […]
What happens if you lose your home loan?

ഹോം ലോൺ എടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? ഹോം ലോൺ എടുത്തിട്ട് തവണകൾ മുടങ്ങിയ ആളാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ലോൺ എടുത്തിട്ട് ഇഎംഐ അടയ്ക്കാതിരുന്നാൽ പലിശ കൂടുകയും തുടരെ അടയ്ക്കാതിരുന്നാൽ ബാങ്ക് കൂടുതൽ നടപടികളിലേക്ക് പോകുകയും ചെയ്യുന്നു. ചില കേസിൽ ഇഎംഐ പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതിൽ വലിയ പ്രശ്നമൊന്നുമില്ല. എന്നാൽ തുടർച്ചയായി മൂന്ന് മാസം ഹോം ലോൺ ഇഎംഐ അടയ്ക്കാതിരിക്കുകയാണെങ്കിൽ ബാങ്ക് കൂടുതൽ നടപടികൾക്കൊരുങ്ങും. ബാങ്ക് ഇത്തരത്തിൽ മൂന്ന് മാസവും പണമടക്കാതിരിക്കുന്നവർക്ക് “ഡിഫോൾട്ടർ” എന്ന് […]
The unicorn company has also entered into credit insurance.

കുനാൽ ഷാ നേതൃത്യം വഹിക്കുന്ന ഫിൻടെക് യൂണികോൺ കമ്പനിയായ ക്രെഡ് അവരുടെ തന്നെ വാഹന മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡ് ഗാരേജ് വഴി പുതിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങളോട് കൂടി വാഹന ഇൻഷുറൻസ് ലഭ്യമാക്കും. “ക്രെഡിലൂടെ, നല്ല സാമ്പത്തിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം,” എന്ന് അക്ഷയ് ഏദുലിയ പറഞ്ഞു. മൂന്ന് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നല്ല ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് അധിക ഡിസ്ക്കൗണ്ട് […]