ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ചെറുകിട ബിസിനസുകളുടെ അതിജീവനത്തിനും വളർച്ചയ്ക്കും ഓൺലൈൻ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്താനും ബിസിനസ് വളർത്താനും ഓൺലൈൻ മാർക്കറ്റിംഗ് സഹായിക്കുന്നു. ചെലവ് കുറഞ്ഞതും ഫലപ്രദവുമായ 5 ഓൺലൈൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ താഴെ നൽകുന്നു:
1.സോഷ്യൽ മീഡിയ മാർക്കറ്റിംഗ്
ആദ്യം തന്നെ, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൻ്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുക.
1.നിങ്ങളുടെ കസ്റ്റമേഴ്സ് കൂടുതൽ സമയം ചെലവഴിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുക.
ഉദാഹരണത്തിന്, ചെറുപ്പക്കാരാണ് നിങ്ങളുടെ കസ്റ്റമേഴ്സെങ്കിൽ ഇൻസ്റ്റാഗ്രാമും യൂട്യൂബും ഉപയോഗിക്കാം.
2.ഓരോ പ്ലാറ്റ്ഫോമിനും അതിൻ്റേതായ പ്രത്യേകതകളുണ്ട്. അതിനനുസരിച്ച് കണ്ടന്റ് തയ്യാറാക്കുക.
3.നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്ന പോസ്റ്റുകൾ സ്ഥിരമായി ഷെയർ ചെയ്യുക.
കസ്റ്റമേഴ്സിന് താൽപ്പര്യമുള്ള വീഡിയോകൾ, ചിത്രങ്ങൾ, കുറിപ്പുകൾ എന്നിവ പോസ്റ്റ് ചെയ്യുക.
4.ഉപഭോക്താക്കളുമായി സംവദിക്കുക
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക. അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുക. കൂടാതെ മത്സരങ്ങൾ, ചോദ്യോത്തരങ്ങൾ തുടങ്ങിയവ നടത്തി കസ്റ്റമേഴ്സുമായി കൂടുതൽ അടുക്കുക
5.കുറഞ്ഞ ചിലവിൽ കൂടുതൽ പേരിലേക്ക് എത്താൻ സോഷ്യൽ മീഡിയ പരസ്യങ്ങൾ ഉപയോഗിക്കാം. നിങ്ങളുടെ കസ്റ്റമേഴ്സിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പരസ്യങ്ങൾ ടാർഗെറ്റ് ചെയ്യാം.
2.കണ്ടൻ്റ് മാർക്കറ്റിംഗ്
ബ്രാൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി കണ്ടൻ്റ് മാർക്കറ്റിംഗിലൂടെ കസ്റ്റമേഴ്സിനെ ആകർഷിക്കാം.
1.ബ്ലോഗ് പോസ്റ്റുകൾ: നിങ്ങളുടെ ബിസിനസ് മേഖലയെക്കുറിച്ചും പ്രൊഡക്ട്/സെർവീസ് നെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ബ്ലോഗ് പോസ്റ്റുകൾ എഴുതുക. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ നൽകുക.
2.വീഡിയോ മാർക്കറ്റിംഗ്: പ്രൊഡക്ടിനെക്കുറിച്ചും സെർവീസിനെക്കുറിച്ചും വീഡിയോകൾ തയ്യാറാക്കുക.കവറ്റമേഴ്സിന് താൽപ്പര്യമുള്ള വീഡിയോകൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്യുക.
3.ഇൻഫോഗ്രാഫിക്സ്: വിവരങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ഇൻഫോഗ്രാഫിക്സ് തയ്യാറാക്കുക. സോഷ്യൽ മീഡിയയിലും വെബ്സൈറ്റിലും ഇൻഫോഗ്രാഫിക്സ് പോസ്റ്റ് ചെയ്യുക
4.പോഡ്കാസ്റ്റുകൾ: നിങ്ങളുടെ ബിസിനസ് മേഖലയെക്കുറിച്ച് പോഡ്കാസ്റ്റുകൾ തയ്യാറാക്കുക. കസ്റ്റമേഴ്സിന് താൽപ്പര്യമുള്ള വിവരങ്ങൾ നൽകുക.
3.സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO)
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO) വഴി ഗൂഗിളിൽ എളുപ്പത്തിൽ കണ്ടെത്താനുള്ള ബിസിനസിന്റെ സാധ്യത വർദ്ധിപ്പിക്കാം.
1.കീവേർഡ് നോക്കുക : നിങ്ങളുടെ കസ്റ്റമേഴ്സ് ഗൂഗിളിൽ തിരയുന്ന വാക്കുകൾ കണ്ടെത്തുക.
നിങ്ങളുടെ വെബ്സൈറ്റിലും കണ്ടന്റിലും ഈ വാക്കുകൾ ഉപയോഗിക്കുക.
2.ഓൺ-പേജ് ഒപ്റ്റിമൈസേഷൻ: നിങ്ങളുടെ വെബ്സൈറ്റിലെ കണ്ടന്റ്, ടൈറ്റിൽ ടാഗുകൾ, മെറ്റാ വിവരണം എന്നിവ ഒപ്റ്റിമൈസ് ചെയ്യുക.
നിങ്ങളുടെ വെബ്സൈറ്റ് വേഗത്തിൽ ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക.
3.ഓഫ്-പേജ് ഒപ്റ്റിമൈസേഷൻ: മറ്റ് വെബ്സൈറ്റുകളിൽ നിന്ന് നിങ്ങളുടെ വെബ്സൈറ്റിലേക്ക് ലിങ്കുകൾ ഇടുക. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വെബ്സൈറ്റ് പങ്കിടുക.
4.ലോക്കൽ SEO: ഗൂഗിൾ മൈ ബിസിനസിൽ നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റ് ചെയ്യുക.
ലോക്കൽ കീവേർഡുകൾ ഉപയോഗിക്കുക.
4.ഇമെയിൽ മാർക്കറ്റിംഗ്
ഇമെയിൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നതിലൂടെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്താൻ സാധിക്കും.
1.ഇമെയിൽ ലിസ്റ്റ് ഉണ്ടാക്കുക:
നിങ്ങളുടെ വെബ്സൈറ്റിൽ ഇമെയിൽ സബ്സ്ക്രിപ്ഷൻ ഫോം നൽകുക.
സോഷ്യൽ മീഡിയയിൽ ഇമെയിൽ ലിസ്റ്റ് ഉണ്ടാക്കുക.
2.കസ്റ്റമേഴ്സിന് താൽപ്പര്യമുള്ള രീതിയിൽ ഇമെയിലുകൾ അയക്കുക:
പുതിയ പ്രൊഡക്ടിനെക്കുറിച്ചും ഓഫറുകളെക്കുറിച്ചും വിവരങ്ങൾ നൽകുക.
ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ നൽകുക.
3.ഇമെയിൽ മാർക്കറ്റിംഗ് ടൂളുകൾ ഉപയോഗിക്കുക:
Mailchimp, Constant Contact തുടങ്ങിയ ഇമെയിൽ മാർക്കറ്റിംഗ് ടൂളുകൾ ഉപയോഗിക്കാം.
ഇമെയിലുകൾ ഓട്ടോമേറ്റ് ചെയ്യാനും റിസൾട്ട് അനലൈസ് ചെയ്യാനും ഈ ടൂളുകൾ സഹായിക്കും.
5.ലോക്കൽ ലിസ്റ്റിംഗുകൾ
ലോക്കൽ ലിസ്റ്റിംഗുകളിലൂടെ ബിസിനസിന് ലോക്കൽ കസ്റ്റമേഴ്സിലേക്ക് എത്താം.
1.ഗൂഗിൾ മൈ ബിസിനസ് : ഗൂഗിൾ മൈ ബിസിനസ്സിൽ നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റ് ചെയ്യുക. നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ, ഫോട്ടോകൾ, റിവ്യൂകൾ എന്നിവ നൽകുക.
2.മറ്റ് ലോക്കൽ ലിസ്റ്റിംഗ് സൈറ്റുകൾ:
Justdial, Sulekha തുടങ്ങിയ പ്രാദേശിക ലിസ്റ്റിംഗ് സൈറ്റുകളിൽ നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റ് ചെയ്യുക. നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക.
3.ഓൺലൈൻ ഡയറക്ടറികൾ:
നിങ്ങളുടെ ബിസിനസ്സ് വിഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ ഡയറക്ടറികളിൽ നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റ് ചെയ്യുക.
ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം തന്നെ, നിങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് ലക്ഷ്യങ്ങൾ വ്യക്തമായി നിർണ്ണയിക്കുക. നിങ്ങളുടെ കസ്റ്റമേഴ്സിന്റെ താൽപ്പര്യങ്ങൾ മനസ്സിലാക്കുക. ഓൺലൈൻ മാർക്കറ്റിംഗ് സ്ഥിരമായി ചെയ്യേണ്ട ഒന്നാണ്. അതിനാൽ, റിസൾട്ട് ഉണ്ടാകാനായി സ്ഥിരമായി പരിശ്രമിക്കുക. അതോടൊപ്പം, നിങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ അനലൈസ് ചെയ്യുകയും ആവശ്യമെങ്കിൽ സ്ട്രാറ്റജികൾ മാറ്റുകയും ചെയ്യുക.
ചെറുകിട ബിസിനസ്സുകൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഓൺലൈൻ മാർക്കറ്റിംഗ് നടത്താൻ ഈ സ്ട്രാറ്റജികൾ സഹായിക്കും. നിങ്ങളുടെ ബിസിനസ്സിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഈ സ്ട്രാറ്റജികൾ ഉപയോഗിച്ച് കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്താനും ബിസിനസ് വളർത്താനും സാധിക്കും.