ഷെയിൻ ആപ്പ് 6 മാസം കൊണ്ട് 2 മില്യൺ ഡൗൺലോഡുകൾ കടന്നു

Shein India app downloads

റിലയൻസ് റീട്ടെയിൽ തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ നെക്സ്റ്റ്ജെൻ ഫാസ്റ്റ് ഫാഷൻ വഴി ഇന്ത്യയിൽ ഷെയിൻ ആപ്പ് വീണ്ടും അവതരിപ്പിചിരുനു. 2025 ഫെബ്രുവരിയിൽ പുനരാരംഭിച്ച ഈ ആപ്പ് ഇതിനകം 2 ദശലക്ഷം ഡൗൺലോഡുകൾ കടന്നുപോയി. 20,000-ത്തിലധികം ഫാഷൻ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷത്തെത്തുടർന്ന് 2020-ൽ നിരോധിച്ചതിന് ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഷെയിൻ തിരിച്ചെത്തിയത്. പുതിയ പ്ലാറ്റ്‌ഫോം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതും ഹോസ്റ്റ് ചെയ്തതും നിയന്ത്രിക്കുന്നതും ആണെന്നും ഇത് പൂർണ്ണ പ്രാദേശിക ഉടമസ്ഥത ഉറപ്പാക്കുന്നുവെന്നും റിലയൻസ് വ്യക്തമാക്കി. […]