ഇന്ത്യയിലെ ആദ്യത്തെ AI- പവർ സെർച്ച് എൻജിൻ രൂപകല്പന ചെയ്ത് മലയാളി സ്റ്റാർട്ടപ്പ്!

ഇന്ത്യയിലെ ആദ്യത്തെ AI- പവർ സെർച്ച് എൻജിൻ രൂപകല്പന ചെയ്ത് മലയാളി സ്റ്റാർട്ടപ്പായ നോഫ്രിൽസ് എ ഐ. ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ പിന്തുണയ്‌ക്കുന്ന എ ഐ സെർച്ച്‌ എൻജിൻ നിർമ്മിച്ചത് സുഭാഷ് ശശിധരക്കുറുപ്പ്, ദിലീപ് ജേക്കബ്, വിൻസി മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ്. ഈ കണ്ടെത്തലിലൂടെ ആഗോളതലത്തിൽ ഹിറ്റായിരിക്കുകയാണ് നോഫ്രിൽസ് എ ഐ (Nofrills AI) എന്ന സ്റ്റാർട്ടപ്പ്.

പ്രാദേശിക ഭാഷകളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ലൈവ് LLM (തത്സമയ ലാർജ് ലാംഗ്വേജ് മോഡൽ) മോഡലാണിത്. എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളം പോലുള്ള സങ്കീർണ്ണമായ പ്രാദേശിക ഭാഷകളിൽ പോലും കൃത്യവും കാര്യക്ഷമവുമായ പ്രതികരണങ്ങൾ നൽകാൻ ഈ എ ഐ ക്ക്‌ കഴിയും.

Nofrills AI എന്നത് AI- പവർ ഡിസ്കവറി എൻജിൻ ആണെന്ന് സ്റ്റാർട്ടപ്പിൻ്റെ സഹസ്ഥാപകനായ വിൻസി മാത്യൂസ് പറയുന്നു. അത് വെബിൽ നിന്ന് നേരിട്ട് തത്സമയം കൃത്യമായ വിവരങ്ങൾ നൽകുന്നു. ഇംഗ്ലീഷും പ്രാദേശിക ഭാഷകളും തടസ്സമില്ലാതെ പിന്തുണയ്ക്കുന്നു.
ഇത് പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോക്തൃ സൗഹൃദവുമാക്കുന്നു. ടീമിൻ്റെ ആദ്യ സംരംഭമായ വാട്ടസാലെ ആമസോൺ ഏറ്റെടുത്തിരുന്നു.

Category

Author

:

Jeroj

Date

:

ഒക്ടോബർ 4, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top