സ്റ്റാർട്ടപ്പ് ഹബ് എന്ന നിലയിലാണ് ബാംഗ്ലൂർ ഇന്ന് അറിയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആയിരക്കണക്കിന് നൂതന സ്റ്റാർട്ടപ്പുകളാണ് ഇവിടെയുള്ളത്. സാമ്പത്തിക കാര്യങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ലോകത്ത് നിന്നും രസകരമായ ചില വാർത്തകളും പുറത്ത് വരാറുണ്ട്. അത്തരത്തിൽ ഒരു ഒരു ബോസും ഇൻ്റേണും തമ്മിലുള്ള ഒരു ചാറ്റ് ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
ഫ്ലെക്‌സിപ്പിൾ സിഇഒ കാർത്തിക് ശ്രീധരൻ ആണ് തൻ്റെ വാട്ട്‌സ്ആപ്പ് സംഭാഷണം പങ്കിട്ടത്. അതിൽ ഒരു ഇൻ്റേൺ കമ്പനിയിലെ ഇൻ്റേൺഷിപ്പ് ഉപേക്ഷിക്കുന്നു, തൻ്റെ AI സ്റ്റാർട്ടപ്പിനായി ഫണ്ടിംഗ് ലഭിച്ചതിനാൽ തനിക്ക് ഇനി അതിൻ്റെ ആവശ്യമില്ലെന്ന് പറയുന്നുണ്ട്. ഫ്രീലാൻസ് സോഫ്റ്റ്വെയർ ഡെവലപ്പർമാരുമായും ഡിസൈനർമാരുമായും ടെക് കമ്പനികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ആഗോള പ്ലാറ്റ്ഫോമാണ് ഫ്ലെക്സിപ്പിൾ.
ബാംഗ്ലൂരിൽ മാത്രം സംഭവിക്കുന്ന കാര്യം എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് സംഭാഷണത്തിൻ്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. അതിൽ അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായി ഒരു മീറ്റിംഗ് ഉള്ളതിനാൽ താൻ അവധിയിലാണെന്ന് ഇന്റേൺ പറയുന്നു.
കൂടാതെ, തൻ്റെ AI സ്റ്റാർട്ടപ്പിന് ഫണ്ടിംഗ് ലഭിച്ചതിനാൽ ഇനി ഇൻ്റേൺഷിപ്പ് ആവശ്യമില്ലെന്നും ഇൻ്റേൺ പറഞ്ഞു. എക്‌സിൽ സ്‌ക്രീൻ ഷോട്ടിന് അയ്യായിരത്തിലധികം ലൈക്കുകൾ ലഭിച്ചു. ചിലർ സ്റ്റാർട്ടപ്പിനായി ഇൻ്റേണിനെ അഭിനന്ദിക്കുകയും മറ്റുള്ളവർ ഇൻ്റേൺഷിപ്പ് ഉപേക്ഷിച്ച രീതിയെ വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റിന് വ്യത്യസ്ത പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്.