സ്വകാര്യ ടെലികോം കമ്പനികൾ അപ്രതീക്ഷിതമായി ഉയർത്തിയ നിരക്കുകൾ കാരണം ലക്ഷകണക്കിന് ഉപയോക്താക്കളാണ് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലേക്ക് പോർട്ട് ചെയ്ത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടാതെ 4G സേവങ്ങൾ ലഭ്യമാക്കിയും അധികം വൈകാതെ 5ജി ആകുമെന്ന് സർക്കാർ വാഗ്ദാനങ്ങളും ഈ പൊതുമേഖല സ്ഥാപനത്തെ ശ്രദ്ധകേന്ദ്രമാക്കുന്നു.
എന്നാൽ നിരക്കു വർധന പ്രതികൂലമായി ബാധിച്ചു എന്ന വിലിയിരുത്തലിലാണ് റിലയൻസ്. പുതിയ പ്ലാനുകൾ വഴിയും, നിരക്കു വർധന പിൻവലിച്ചും ഉപയോക്താക്കളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതേസമയം ലഭിച്ച അവസരം ഉപയോഗിക്കാനുള്ള നീക്കമാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഇരു കമ്പനികളും പുതു പ്ലാനുകൾ വഴി ഉപയോക്താക്കളുടെ മനം കവരാൻ ശ്രമിക്കുന്നു.
ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ
അൺലിമിറ്റഡ് വോയിസ് കോളുകളും, മികച്ച വാലിഡിറ്റിയോടു കൂടിയ ഡാറ്റയുമാണ് ബിഎസ്എൻഎല്ലിന്റെ വാഗ്ദാനം. കമ്പനിയുടെ പുതുക്കിയ 997 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 160 ദിവസമാണ്. ആകെ 320 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും, 100 സൗജന്യ എസ്എംഎസും കിട്ടും.
ഉപയോക്താക്കൾക്ക് രാജ്യത്തെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ വോയ്സ് കോളുകൾ ആസ്വദിക്കാം. ഇന്ത്യയിലുടനീളം സൗജന്യ റോമിംഗ്, സിങ്ങ് മ്യൂസിക്, ബിഎസ്എൻഎൽ ട്യൂൺസ് തുടങ്ങിയ നിരവധി മൂല്യവർദ്ധിത സേവനങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. 5ജി നെറ്റ്വർക്ക് ടെസ്റ്റിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്.
റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ
ബജറ്റ് സെഗ്‌മെന്റിൽ 249 രൂപയുടെ പ്ലാൻ ആണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് വാലിഡിറ്റി. ദിവസം 1 ജിബി ഡാറ്റ കിട്ടും. അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വേറെ. ജിയോയുടെ പ്രധാന എതിരാളിയായ എയർടെല്ലിനും ഇതേ മൂല്യമുള്ള പ്ലാൻ ഉണ്ടെങ്കിലും, 24 ദിവസമാണ് വാലിഡിറ്റി. അതായത് 24 ജിബി ഡാറ്റയാണ് ജിയോയിൽ കൂടുതലായി ലഭിക്കുക.