ആമസോൺ ടെസ് (Tez) എന്ന പേരിൽ പുതിയ ക്വിക് കൊമേഴ്‌സ് ആരംഭിക്കുന്നു. ഈ പുതിയ സേവനം 2024 ഡിസംബർ അവസാനം മുതലോ അടുത്ത വർഷാദ്യം മുതലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വിക് കൊമേഴ്‌സ് രംഗത്തെ പ്രമുഖനായ സെപ്റ്റോ (Zepto) അടുത്ത ആറു മാസങ്ങളിൽ 1.3 ബില്ല്യൺ ഡോളറിന് മുകളിൽ ഫണ്ടിംഗ് നേടിയ വാർത്ത പുറത്തു വന്നതിന് ശേഷമാണ് ആമസോണിന്റെ പ്രഖ്യാപനം.
കടുത്ത മത്സരം നടക്കുന്ന രംഗമാണ് ക്വിക് കൊമേഴ്‌സ് രംഗം. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ന്യു ഫ്ലാഷ് (ടാറ്റ ഡിജിറ്റലിന്റെ സേവനം), തുടങ്ങിയ കമ്പനികളാണ് നിലവിലെ മാർക്കറ്റ് താരങ്ങൾ. ആമസോണിന്റെ ടെസ് കൂടി വരുന്നതോടെ മത്സരം കടുക്കും.
“ടേസ്” തുടങ്ങുന്നത് പഴങ്ങൾ, പച്ചക്കറികൾ, നിത്യാവശ്യങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളിലൂടെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
10 മിനിറ്റുകൊണ്ട് ഡെലിവറി സെപ്റ്റോ ആണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.ഫ്ലിപ്കാർട്ടിന്റെ ഫ്ലിപ്കാർട്ട് മിനിട്ട്സ് സേവനം ഈ വര്ഷം ആദ്യം പ്രധാന നഗരങ്ങളുടെ പരിധി വർധിപ്പിച്ച് ആരംഭിച്ചിരുന്നു.