web 439-01

എ ഐ സ്റ്റാർട്ടപ്പ് സ്പാർക്ക്‌കോഗ്നിഷൻ പുനർനാമകരണം ചെയ്തു

യുഎസ് ആസ്ഥാനമായിരുന്ന സ്പാർക്ക്‌കോഗ്നിഷൻ ഇനി അവാത്തോൺ എന്നറിയപ്പെടും. ബ്രാൻഡിനെ പുനർനാമകരണം ചെയ്തതിന് പിന്നാലെ, കമ്പനിയുടെ ഇന്ത്യയിലെ എംപ്ലോയീസിന്റെ എണ്ണം അടുത്ത 24 മാസത്തിനുള്ളിൽ മൂന്നിരട്ടിയായി വർധിപ്പിക്കാനുള്ള അവാത്തോണിന്റെ വലിയ പദ്ധതിയും പ്രഖ്യാപിച്ചു. ഇന്ത്യയിൽ വൻ വികസന പദ്ധതികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഈ എ ഐ സ്റ്റാർട്ടപ്പ്.

യു.എസ് 100 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനി പഴയ ഇൻഫ്രാസ്ട്രക്ചർ, സപ്ലൈ പ്രശ്നങ്ങൾ, തൊഴിലാളി കുറവ്, സുരക്ഷാ ഭീഷണികൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ, ഈ ആഗോള വെല്ലുവിളികളെ അഭിമുഖീകരിച്ച് വ്യാവസായിക മേഖലയിലെ നിർണ്ണായക പങ്കാളിയായിത്തീരാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇപ്പോൾ അവാത്തോണിന്റെ എഐ പ്ലാറ്റ്ഫോം ഇന്ത്യയിലെ പ്രധാന എണ്ണ, വാതക സ്ഥാപനങ്ങൾക്കായി 17,000 റീട്ടെയിൽ ഔട്ട്ലെറ്റുകൾ, 83 ടെർമിനലുകൾ, 15 എയർപോർട്ട് ഇന്ധന സ്റ്റേഷനുകൾ എന്നിവയിൽ സുരക്ഷാ നിരീക്ഷണ സേവനങ്ങൾ നൽകാൻ കരാർ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ അവാത്തോൺ, എഐ, എഞ്ചിനീയറിംഗ് മേഖലകളിൽ ഏറ്റവും മികച്ച തിരിച്ചു വരവിനായി രാജ്യവ്യാപക റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടത്തുന്നുണ്ട്. അവാത്തോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പെർവിൻഡർ ജോഹർ കമ്പനിയുടെ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞു

Category

Author

:

Jeroj

Date

:

നവംബർ 11, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top