web f300-01

ഒരു റിസ്‌കും ഇല്ലാതെ , സുരക്ഷിതമായി സമ്പാദ്യം വളര്‍ത്താം; രാജ്യത്തെ 10 മികച്ച സര്‍ക്കാര്‍ ബോണ്ടുകള്‍

റിസ്ക് ഇല്ലാത്തതും ലാഭകരവും ഉയർന്ന റിട്ടേൺസ് തരുന്നതുമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ പ്ലാനാണ് സർക്കാർ ബോണ്ടുകൾ. പൊതു പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഫണ്ട് സ്വരൂപണം തുടങ്ങി നിരവധി ആവിശ്യങ്ങൾക്കായി സർക്കാർ പുറപ്പെടുവിക്കുന്ന സോവറിൻ അല്ലെങ്കിൽ ട്രഷറി ബോണ്ടുകളാണ് ഈ സർക്കാർ സെക്യൂരിറ്റികൾ. ഗവണ്മെന്റ് നിശ്ചിത പലിശ നിരക്കുകൾ ഇത്തരം സെക്യൂരിറ്റികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മാസങ്ങൾ മുതൽ വർഷങ്ങൾ വരെ കാലാവധിയും വാഗ്ദാനം ചെയ്യുന്നു. കാലാവധി പൂർത്തിയാകുമ്പോൾ പലിശ സഹിതം തുക പിൻവലിക്കാം.

സർക്കാർ ബോണ്ടുകളുടെ പ്രാധാന്യം എന്തെന്നാൽ ഇവ സുരക്ഷിതമാണ് എന്നതാണ്, മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് പേടിയില്ലാതെ നിക്ഷേപിക്കാം. സർക്കാർ ബോണ്ടുകളുടെ പലിശ നിരക്ക് മിക്കപ്പോളും സ്ഥിരമാണ്, അതുകൊണ്ട് തന്നെ സമ്പാദ്യത്തെ പറ്റി ഒരു വ്യക്തമായ ചിത്രം നിക്ഷേപകന് ലഭിക്കും. സുരക്ഷിതവും ലാഭകരവുമാണെങ്കിലും വലിയ നിക്ഷേപങ്ങൾക്ക് മുൻപ് ഒരു സാമ്പത്തിക ഉപദേഷ്ടവുമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയിൽ ലഭ്യമായുള്ള ഗവണ്മെന്റ് ബോണ്ട് തരങ്ങൾ :

•⁠ ⁠ഫിക്സഡ് റേറ്റ് ബോണ്ടുകൾ : കൂപ്പൺ ബോണ്ടുകൾ എന്ന് അറിയപ്പെടുന്ന ഫിക്സഡ് റേറ്റ് ബോണ്ടുകളുടെ പലിശ നിരക്ക് നിശ്ചിതമായിരിക്കും. നിക്ഷേപം തുടങ്ങുന്ന ഘട്ടത്തിൽ നിശയിക്കുന്ന നിരക്ക് തന്നെയായിരിക്കും കാലാവധിയിലുടനീളം ഉണ്ടായിരിക്കുക മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾ ഇവയെ ബാധിക്കുന്നില്ല. ഫിക്‌സഡ് റേറ്റ് ബോണ്ടുകൾക്ക് 5 വർഷം മുതൽ 40 വർഷം വരെ കാലാവധി ഉണ്ടാവാം. റിസ്കുകൾ ഇല്ലാതെ ദീർഘകാല നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ബോണ്ടുകളാണ് ഇവ.

•⁠ ⁠സോവറിൻ ഗോൾഡ് ഗോൾഡ് ബോണ്ടുകൾ (SBG): ഗ്രാമ സ്വർണത്തിന്റെ മൂല്യത്തിനാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. നിക്ഷേപകർക്ക് തപാൽ ഓഫീസുകൾ, ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയെല്ലാം SGB വാങ്ങാം. SBG യുടെ പ്രാന്തന ആകർഷണം എന്തെന്നാൽ സ്വർണം കയ്യിൽ സൂക്ഷിക്കേണ്ട എന്നതാണ് അതുകൊണ്ട് തന്നെ ലോക്കർ ചാർജ് പോലുള്ള ചിലവുകൾ ഒഴിവാക്കാനാവും കൂടാതെ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന്റെ റിസ്കും ഒഴിവാക്കാം. SBG പ്രതിവർഷം 2.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. SBG യുടെ മൂല്യം സ്വർണവിലയോട് ബന്ധപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് കലക്രമേണ കൂടുന്ന സ്വർണ്ണവിലയിൽ നിന്നും അതോടൊപ്പം പലിശയിൽ നിന്നും പ്രയോജനം നേടാം.

•⁠ ⁠ഇൻഫ്‌ളേഷൻ ഇൻഡെക്സ്ഡ് ബോണ്ടുകൾ : ഇത്തരം ബോണ്ടുകളിൽ മൂലധനവും സമ്പാദിച്ച പലിശയും ഇൻഫ്ളേഷനും ഡിഫ്‌ളേഷനും അനുസരിച്ചാണ്. ഇൻഫ്‌ളേഷൻ ഇൻഡെക്സ്ഡ് ബോണ്ടുകൾ പ്രത്യേകമായി റീടൈലേഴ്‌സിന് വേണ്ടി ഇഷ്യൂ ചെയ്യുന്നവയാണ്. ഇത് സെക്കന്ററി മാർകെറ്റിൽ ട്രേഡ് ചെയ്യാവുന്നതുമാണ്.

•⁠ ⁠7.75% GOI സേവിംഗ്സ് ബോണ്ടുകൾ : 7 വർഷം കാലാവധിയുള്ള സേവിങ്സ് ബോണ്ട് ആണ് 7.75% GOI സേവിംഗ്സ് ബോണ്ടുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രതിവർഷം 7.75% ആണ് പലിശ നിരക്ക്. റിസ്ക് ഒഴിവാക്കി കൊണ്ട് നിശ്ചിത വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപമാണ് ഇത്.

•⁠ ⁠സീറോ കൂപ്പൺ ബോണ്ട് : പേര് സൂചിപ്പിക്കുംപോലെ പലിശ വരുമാനം ഇല്ലാത്ത ബോണ്ടുകളാണ് സീറോ കൂപ്പൺ ബോണ്ട്. ഇതിൽ നിന്നും വരുമാനം ലഭിക്കുന്നത് ഇവ ട്രേഡ് ചെയ്യുന്നത് വഴിയാണ്. പുതിയ ബോണ്ടുകൾ ഇഷ്യൂ ചെയ്യാതെ നിലവിൽ ഉള്ളവ വാങ്ങാനാണ് കഴിയുക. വാങ്ങുമ്പോളുള്ള വിലയും പിന്നീട് വിൽക്കുമ്പോളുള്ള വിലയും തമ്മിലുള്ള വ്യത്യാസമാണ് സീറോ കൂപ്പൺ ബോണ്ടിന്റെ ലാഭം.

•⁠ ⁠PSU ബോണ്ടുകൾ : പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളാണ് PSU ബോണ്ടുകൾ. ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഈ ഡെറ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നത്. 5 മുതൽ 15 വർഷം വരെയാണ് ഇവയുടെ കാലാവധി.

എങ്ങനെയാണ് ഗവണ്മെന്റ് ബോണ്ടുകളിൽ നിക്ഷേപിക്കുക

നമ്മുടെ രാജ്യത്ത് ഗവണ്മെന്റ് ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഏറെ എളുപ്പമാണ്. അതിനായി GILT മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപം നടത്താം അല്ലെങ്കിൽ ഒരു ബാങ്കിൽ ഒരു ട്രേഡിംഗ് ഡീമാറ്റ് അക്കൗണ്ട് ഉണ്ടാക്കി അതുവഴി നിക്ഷേപിക്കാം.

ഇന്ത്യയിൽ മികച്ച റിട്ടേൺസ് തരുന്ന 10 ഗവണ്മെന്റ് ബോണ്ടുകൾ ഏതെല്ലാമെന്ന് നോക്കാം :

1 തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്

2 കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ

3 പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്

4 ഇൻഡൽ മണി ലിമിറ്റഡ്

5 പഞ്ചാബ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ബോർഡ്

6 രാജസ്ഥാൻ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

7 രാജസ്ഥാൻ രാജ്യ വിദ്യുത് പ്രസരൺ നിഗം ​​ലിമിറ്റഡ്

8 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

9 യു.പി. പവർ കോർപ്പറേഷൻ ലിമിറ്റഡ്

10 ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ

Category

Author

:

Gayathir

Date

:

ഡിസംബർ 13, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top