web S373-01

കിൻഡർ ജോയ്‌ക്കുള്ളിലെ സർപ്രൈസ് കളിപ്പാട്ടം;ഫെറേറോ ഇന്ത്യ നെസ്‌ലെയുടെ ചോക്ലേറ്റ് വിഭാഗത്തെ തോൽപ്പിച്ച കഥ!

മുട്ട പോലെയുള്ള ചെറിയ കൂട്. തുറന്ന് നോക്കുമ്പോൾ ചോക്കലേറ്റിന്റെയും പാലിന്റെയും രുചികരമായ മിക്സ്. ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ ടോയ്‌സുകൾ. കുട്ടികളെ ആകർഷിക്കാൻ ഇതിലും വലിയ തന്ത്രമില്ല. ആ തന്ത്രം കിൻഡർ ജോയ് ആയി അറിയപ്പെടുകയും ലോകം മുഴുവനുമുള്ള കുട്ടികളുടെ ഇഷ്ട രുചിയായി മാറുകയും ചെയ്തു.

പൂനെയിലെ ഒരു ഗ്രാമ പ്രദേശത്ത് ഒരു ചെറിയ ഫാക്ടറിയിൽ പരീക്ഷണാർഥം ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും അവ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് അവരുടെ അംഗീകാരം ലഭിച്ചതിന് ശേഷം വൻതോതിൽ നിർമ്മിക്കുകയും ചെയ്തു.

ഈ കളിപ്പാട്ടങ്ങൾ പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശമായ ബാരാമതിയിലേക്ക് അയയ്ച്ചു. ചോക്ലേറ്റ് നിർമാതാക്കളായ ഫെറേറോ ഇന്ത്യ ഈ കളിപ്പാട്ടങ്ങൾ കിൻഡർ ജോയ് എന്ന് പേരിട്ട ചോക്ലേറ്റ് നൊപ്പം സമ്മാനമായി ഉള്ളിൽ പായ്ക്ക് ചെയ്തു.

കാത്തിരിപ്പിന്റെ സന്തോഷവും, വ്യത്യസ്തമായ പാക്കേജിംഗ്, പേരിലെ വ്യത്യസ്തത, വിതരണ തന്ത്രങ്ങൾ എല്ലാം ഫലപ്രദമായി പ്രവർത്തിച്ച കിൻഡർ ജോയ് പിന്നീട് ഒരു വിജയമായി മാറി.

ഇന്ത്യയിൽ ന്യൂട്ടെല്ല സ്പ്രെഡ്, ഫെറേറോ റോച്ചർ ചോക്ലേറ്റ്, ടിക് ടാക് ബ്രത് മിന്റ് എന്നിവയും വിൽക്കുന്ന ഫെറേറോ ഇന്ത്യ റെക്കോർഡുകൾ ഭേദിച്ച് കിൻഡർ ജോയ് വിപണനം ചെയ്തു. ഇറ്റാലിയൻ ചോക്ലേറ്റ് നിർമാതാക്കളായ ഫെറേറോയെ, സ്വിസ് ഭീമനായ നെസ്റ്റ്ലെയുടെ ചോക്ലേറ്റ് വിഭാഗത്തേക്കാൾ വളർച്ച കൈവരിക്കാൻ സഹായിച്ചുവെന്ന് പിന്നീട് തെളിഞ്ഞു.

ഫെറോ ഇന്ത്യയുടെ പ്രതിനിധി പറയുന്നു, “നവീകരണം, ഉപഭോക്തൃ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രകടനം എന്നിവ ഒരുപാട് മികച്ച ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി.” ഫെറോ ഇന്ത്യയുടെ പ്രവർത്തനം ഏകദേശം ഏഴു വർഷം മുമ്പാണ് ബെംഗളൂരുവിൽ ആരംഭിച്ചത്

Category

Author

:

Jeroj

Date

:

ഒക്ടോബർ 19, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top