ഇന്ത്യയിലെ ക്രിയേറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവരെ ലക്ഷ്യമാക്കി ആമസോൺ തുടങ്ങിയ എഡ്യൂക്കേഷൻ പ്രോഗ്രാമുകളാണ് “ക്രിയേറ്റർ യൂണിവേഴ്‌സിറ്റി” (Creator University)”ക്രിയേറ്റർ കണക്റ്റ്” (Creator Connect) എന്നിവ.
ക്രിയേറ്റർ യൂണിവേഴ്‌സിറ്റി
ആമസോൺ പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ക്രിയേറ്റർമാരെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സ്രോതസ്സുകൾ നൽകും. വീഡിയോ ട്യൂട്ടോറിയലുകൾ, ലേഖനങ്ങൾ, വർക്ക്‌ഷോപ്പുകൾ, കോഴ്സുകൾ, കേസ് സ്റ്റഡികൾ തുടങ്ങിയവയിലൂടെ ക്രിയേറ്റർമാർക്ക് അവരുടെ പ്രൊഡക്ടുകൾ ആമസോൺ വഴി വിൽക്കാനും ക്രിയേറ്റർ മേഖലയിൽ പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ക്രിയേറ്റർമാരെ ലക്ഷ്യമാക്കിയായിരിക്കും പ്രോഗ്രാമുകൾ.
ക്രിയേറ്റർ കണക്റ്റ് വഴി
വർക്ക്‌ഷോപ്പുകൾ, മീറ്റിംഗുകൾ തുടങ്ങിയവ നടത്താനും പുതിയ ക്രിയേറ്റർമാരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ക്രിയേറ്റർ കണക്റ്റ് പ്രവർത്തിക്കുന്നത്. കൂടാതെ, ആമസോൺ ക്രിയേറ്റർ പ്രോഗ്രാമിന്റെ ഭാഗമായി ശക്തമായ ഒരു ക്രിയേറ്റർ കമ്മ്യൂണിറ്റി രൂപപ്പെടുത്താനും ആമസോൺ ശ്രമിക്കുന്നു.
“ക്രിയേറ്റർ കണക്റ്റ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ക്രിയേറ്റർമാരെ കൂട്ടിയിണക്കി പുതിയ സ്കിൽ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാനമായും വിൽപ്പനയുമായി ബന്ധപ്പെട്ട പ്രോത്സാഹനം നൽകുകയും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നതിൽ ഇത് സഹായകമാകും,” പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിൽ വളർന്നുവരുന്ന ക്രിയേറ്റർമാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആമസോൺ ഈ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഈ ലിങ്ക് വഴി അപ്ലൈ ചെയ്യാം.