പലരും ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുന്നത് പല ആവിശ്യങ്ങൾക്ക് വേണ്ടിയാണ്. ചില ക്രെഡിറ്റ് കാർഡുകൾ ചില സാധനങ്ങൾക്ക് പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു മറ്റു ചില കാർഡുകൾ ഓൺലൈൻ വാങ്ങലുകൾക്ക് പ്രത്യേക ക്യാഷ്ബാക്കുകളും കിഴിവുകളും നൽകുന്നു. കൂടാതെ ചില ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നൽകുന്ന കാർഡുകളുണ്ട്. ഈ കാർഡുകൾ ആ പ്രത്യേക പ്ലാറ്റ്ഫോമിൽ നിങ്ങൾക്ക് അധിക കിഴിവുകളും ക്യാഷ്ബാക്കുകളും നൽകുന്നു. ഇവ കൂടാതെ ഓൺലൈനിൽ ഗാഡ്ജെറ്റുകൾ വാങ്ങുമ്പോൾ ഉറപ്പായ ക്യാഷ്ബാക്കും മറ്റ് ഓഫറുകളും നൽകുന്ന ചില കാർഡുകളുണ്ട്. ആ കാർഡുകളിൽ ചിലത് നോക്കാം;
I. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ഈ കാർഡ് ആമസോൺ പ്രൈം അംഗങ്ങൾക്ക് 5% അധിക ക്യാഷ്ബാക്ക് നൽകുന്നു, അതേസമയം പ്രൈം അല്ലാത്ത അംഗങ്ങൾക്ക് ആമസോൺ പർച്ചേസിന് 3% ക്യാഷ്ബാക്ക് ലഭിക്കും. ഇക്കാരണത്താൽ, ആമസോണിൽ നിന്ന് ഇലക്ട്രോണിക്സ് വാങ്ങുന്നതിന് ഈ കാർഡുകൾ മികച്ചതാണ്. ചേരുന്നതിനോ വാർഷിക ഫീയോ ഇല്ല എന്നതാണ് ഈ കാർഡിൻ്റെ ഒരു ആനുകൂല്യം.
II. കാഷ്ബാക്ക് എസ്ബിഐ കാർഡ്:
എല്ലാ ഓൺലൈൻ വാങ്ങലുകൾക്കും 5% ക്യാഷ്ബാക്ക് നൽകുന്നതിനാൽ ഈ കാർഡ് എക്കാലത്തും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. കാർഡിന് ചേരുന്നതിന് 999 രൂപയുണ്ട്, എന്നാൽ വരും വർഷം നിങ്ങൾ ₹2 ലക്ഷം ചെലവഴിച്ചാൽ അത് ഒഴിവാക്കപ്പെടും.
III. HDFC ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ്:
ഗാഡ്ജെറ്റുകൾ വാങ്ങാൻ ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ കാർഡ് നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് നൽകുന്നു. കൂടാതെ മറ്റെല്ലാ വിഭാഗങ്ങൾക്കും ഒരു ശതമാനം ക്യാഷ്ബാക്കും ഉണ്ട്. 1000 രൂപ ജോയിനിംഗ് ഫീസും 1000 രൂപ വാർഷിക ഫീസും ഉണ്ട്.
IV. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:
ഈ കാർഡ് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വാങ്ങലുകൾക്ക് 5% ക്യാഷ്ബാക്കും, സ്വിഗ്ഗി, PVR, Cultfir, Uber തുടങ്ങിയ പ്ലാറ്റുഫോമുകളിൽ നിന്നും വാങ്ങുമ്പോൾ 4% ക്യാഷ്ബാക്കും നൽകുന്നു. ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഗാഡ്ജെറ്റുകൾ വാങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ കാർഡാണിത്. 500 രൂപ ജോയിനിംഗ് ഫീസുണ്ട്.
V. ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ്:
ഗൂഗിൾ പേ വഴിയുള്ള എല്ലാ ബിൽ പേയ്മെൻ്റുകൾക്കും റീചാർജുകൾക്കും ഈ കാർഡ് നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് നൽകുന്നു. കൂടാതെ Swiggy, Zomato, Ola തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് 4% ക്യാഷ്ബാക്ക് ലഭിക്കും. 499 രൂപയാണ് കാർഡിന് ചേരാനുള്ള ഫീസ്.