S3-01 (1)

ഡീകാർബണൈസേഷൻ” ഇനി വെറും സ്വപ്നമല്ല; കാർബൺവൈസ് നൽകുന്ന ഉറപ്പാണ്

ഡീകാർബണൈസേഷൻ യാത്ര ആരംഭിക്കുന്ന കമ്പനികൾ രണ്ട് പ്രധാന പ്രശ്നങ്ങളാണ് നേരിടുന്നത്. ഒന്ന് സപ്ലൈ ചെയിൻ എമിഷൻ അളന്ന് തിട്ടപ്പെടുത്തുക, രണ്ട് റിപ്പോർട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന കമ്പനികൾക്ക് ഒരു ആശ്വാസമായാണ് അർജുൻ വിജയരാഘവൻ തന്റെ കാർബൺവൈസ് എന്ന സ്റ്റാർട്ടപ്പ് 2023-ൽ ആരംഭിക്കുന്നത്. കമ്പനികൾക്ക് അവരുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാനും കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനും കഴിയുന്ന തരത്തിൽ ഡാറ്റ സമാഹരിക്കാനും വിശകലനം ചെയ്യാനും മനസ്സിലാക്കാനും വേഗത്തിൽ കഴിയുന്ന ഒരു സാങ്കേതിക പ്ലാറ്റ്ഫോം വിഭാവനം ചെയ്യാൻ സസ്‌റ്റൈനബിലിറ്റി ഉപദേഷ്ടാവ്വെന്ന നിലയിലെ ഒരു ദശാബ്‌ദകാലത്തെ അനുഭവസമ്പത്ത് അർജുൻ വിജയരാഘവനെ സഹായിച്ചു.

മുംബൈ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത് ഡീകാർബണൈസേഷൻ ആഗ്രഹിക്കുന്ന സംരംഭകർക്കെല്ലാം സമഗ്രമായ പരിഹാരങ്ങൾ നൽകാനാണ്. “ഉപഭോക്താക്കൾ, നിക്ഷേപകർ, റെഗുലേറ്റർമാർ തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിൽ സംരംഭങ്ങൾ അവരുടെ കാർബൺ ഫുട്പ്രിന്റ് അളക്കുകയും കുറയ്ക്കുകയും സുസ്ഥിരതാ രീതികൾ സ്വീകരിക്കുകയും ചെയ്യേണ്ടതിൻ്റെ അടിയന്തിര ആവശ്യം ഞങ്ങൾ മനസിലാക്കുന്നു,” കാർബൺവൈസ് സ്ഥാപകനും സിഇഒയുമായ അർജുൻ വിജയരാഘവൻ പറയുന്നു.

ഇന്ത്യൻ കമ്പനികളുടെ ഡീകാർബണൈസേഷൻ ശ്രമങ്ങൾ ഒരു വലിയ അഭിലാഷത്തിൻ്റെ ഭാഗമാണ്. 2021-ലെ COP26-ൽ ഇന്ത്യ ഒരു നെറ്റ് സീറോ കാർബൺ എമ്മിഷൻ രാജ്യമാകാൻ ലക്ഷ്യവെക്കുന്നതായി അറിയിച്ചിരുന്നു. ഇതിനായി 1,000 മുൻനിര കമ്പനികൾ അവരുടെ ESG (Environmental, social, and governance) പ്രകടനത്തെക്കുറിച്ച്, കാർബൺ ഫുട്പ്രിന്റ് കുറക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളും ഉൾപ്പെടെ, ബിസിനസ്സ് റെസ്പോണ്സിബിലിറ്റി ആൻഡ് സസ്‌റ്റൈനബിലിറ്റി റിപോർട്ടിലൂടെ റിപ്പോർട്ട് ചെയ്യേണ്ടതായി വരും. 2030ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഊർജ്ജ ഉപയോഗത്തിന്റെ 50% റിന്യൂവബിൾ ഉറവിടങ്ങളിൽ നിന്നും കണ്ടെത്താനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

“2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു, ഈ പരിവർത്തനത്തിൽ സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഇതിനുതകുന്ന ടൂളുകൾ നൽകി സംരംഭങ്ങളെ സഹായിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു.

തൻ്റെ സംരംഭകത്വ സംരംഭത്തിന് മുമ്പ്, അർജുൻ വിജയരാഘവൻ ലോ-കാർബൺ ബിൽഡിംഗ് ഡിസൈനിൽ പേരുകേട്ട യുഎഇ കൺസൾട്ടൻസിയായ സുസ്നോമിക്സിൽ ജോലി ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ലണ്ടനിലെ മക്കിൻസി ആൻഡ് കോ.ഇൻ ഇൽ ജോലി ചെയ്തു, അവിടെ കാലാവസ്ഥാ സംരംഭങ്ങൾ, നെറ്റ്-സീറോ പാത്ത്‌വേകൾ, സപ്ലൈ ചെയിൻ എമിഷൻ എന്നീ മേഖലകളിലായിരുന്നു ജോലി ചെയ്തിരുന്നത്.

എന്താണ് ഈ പ്ലാറ്റ്ഫോം ചെയ്യുന്നത്?

സംരംഭങ്ങൾക്ക് കാർബൺ പുറന്തള്ളലും പാരിസ്ഥിതിക ഡാറ്റയും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിന് വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്ന ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് കാർബൺവൈസ്. കാർബൺ അക്കൗണ്ടിംഗ് ഓട്ടോമേറ്റ് ചെയ്യുക, റിയലിസ്റ്റിക് ടാർഗെറ്റുകൾ സജ്ജീകരിക്കുന്നതിൽ സഹായിക്കുക, കാർബൺ എമിഷൻ കുറയ്ക്കുക, ആഗോള ESG മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് റിപ്പോർട്ടിംഗ് ആവശ്യകതകൾ കാര്യക്ഷമമാക്കുക തുടങ്ങിയ സേവനങ്ങളാണ് സ്റ്റാർട്ടപ്പ് നൽകുന്നത്.

“ആന്തരിക സംവിധാനങ്ങളിൽ നിന്നുള്ള എൻ്റർപ്രൈസ് ഡാറ്റ സമാഹരിച്ച് ഉൾപ്പെടുത്തി, കാർബൺ ഫുട്പ്രിന്റുകളും മറ്റ് ഇഎസ്ജി മെട്രിക്‌സും കണക്കാക്കാൻ നിർദ്ദിഷ്ട മോഡലുകൾ പ്രയോഗിച്ചുകൊണ്ട് ഒരു സംരംഭത്തിലെ കാർബൺ ഹോട്ട്‌സ്‌പോട്ടുകൾ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഞങ്ങളുടെ പ്ലാറ്റ്‌ഫോം AI സഹായത്തോടെ പ്രവർത്തിക്കുന്ന മോഡലുകലാണ് ഉപയോഗിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജീവനക്കാർ ഓഫീസിലേക്കെത്താനും തിരിച്ചും നടത്തുന്ന യാത്രയിൽ ഉണ്ടാകുന്ന കാർബൺ എമ്മിഷൻ പോലുള്ള കമ്പനികൾക്ക് നേരിട്ട് നിയന്ത്രിക്കാനാവാത്ത സ്കോപ്പ് 3 എമിഷനുകൾക്കായി വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ സമന്വയിപ്പിക്കുന്നതിനും കണക്കുകൂട്ടലുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും കമ്പനി അഡ്വാൻസ്ഡ് ഡാറ്റാ എഞ്ചിനീയറിംഗും AI/NLP വൈദഗ്ധ്യവും ഉപയോഗിക്കുന്നു.

“കൂടാതെ, ഫുട്പ്രിന്റ് കുറയ്ക്കുന്നതിനുള്ള പാതകളും ഇതര ഇൻപുട്ടുകളും / ലിവറുകളും മുൻകൂട്ടി ശുപാർശ ചെയ്യുന്ന ജനറേറ്റീവ് AI ശാഖ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്,” അർജുൻ വിജയരാഘവൻ പറയുന്നു.

നിലവിൽ, രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന 10-ലധികം ക്ലയൻ്റുകളുമായി സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നു: കാർബൺ എമിഷൻ, പ്രത്യേകിച്ച് സ്കോപ്പ് 3/സപ്ലൈ ചെയിൻ എമിഷൻ കണക്കാക്കുന്നതിൽ ബുദ്ധിമുട്ടുന്ന ഇടത്തരം മുതൽ വൻകിട സംരംഭങ്ങളും, ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപ്പന്നം അല്ലെങ്കിൽ പ്രോജക്റ്റ് ലൈഫ് സൈക്കിൾ വിശകലനം തേടുന്ന പ്രധാന കമ്പനികളും എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകൾ. അടുത്ത എട്ട് മാസത്തിനുള്ളിൽ നിലവിലെ ക്ലയൻ്റുകളുടെ എണ്ണത്തേക്കാൾ മൂന്നോ തൊട്ട് നാലോ ഇരട്ടി ക്ലയൻ്റുകളെ ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു.

“വളർച്ച, ചെലവ്, പാരിസ്ഥിതിക ആഘാതം എന്നിവ തുല്യമാക്കാൻ ബിസിനസുകൾ പലപ്പോഴും പാടുപെടുന്നു, കാർബൺ ഫുട്പ്രിന്റ്, ഓസോൺ ശോഷണം, ജൈവവൈവിധ്യം തുടങ്ങിയ സുസ്ഥിരതാ അളവുകളിൽ അവരുടെ പ്രവർത്തനങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സമഗ്രമായ ധാരണയുടെ കുറവ് കാരണമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദാഹരണത്തിന്, ഫാർമസ്യൂട്ടിക്കൽ വ്യവസായം നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു, സ്റ്റാൻഡേർഡ് സുസ്ഥിരത അളവുകളുടെ അഭാവം, സങ്കീർണ്ണമായ വിതരണ ശൃംഖലകളിലുടനീളം എമിഷൻ ട്രാക്കുചെയ്യാനുള്ള ബുദ്ധിമുട്ട്, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിളുടെ പരിമിതി എന്നിവയാണത്.

സെക്ടർ-സ്‌പെസഫിക് സമീപനം

നിർമ്മാണ പദ്ധതികൾക്കായി കാർബൺവൈസ് ലൈഫ് സൈക്കിൾ വിശകലന മൊഡ്യൂളുകളും പ്രോപ്പർട്ടി മാനേജർമാർക്കും ഡെവലപ്പർമാർക്കുമുള്ള പോർട്ട്ഫോളിയോ എമിഷൻ മാനേജ്മെന്റും വാഗ്ദാനം ചെയ്യുന്നു. ആഗോള ഫാർമ/കെമിക്കൽ മുൻനിര കമ്പനികളുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, ഡീകാർബണൈസേഷനിൽ ഇടത്തരം വിതരണക്കാരെ സ്റ്റാർട്ടപ്പ് സഹായിക്കുന്നു. ഈ വർഷം അവസാനം സാമ്പത്തിക സേവന മേഖലയിലേക്ക് കൂടി പ്രവേശിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഉദാഹരണമായി, ഒന്നിലധികം രാജ്യങ്ങളിലായി 10 പ്രോജക്ടുകളുള്ള ഒരു നിർമ്മാണ കമ്പനിക്ക് കാർബൺ പുറന്തള്ളലിൻ്റെയും ഇതിന്റെ പാരിസ്ഥിതിക ആഘാതത്തിൻ്റെയും തത്സമയ വിവരം ലഭിക്കുന്നതിന് കാർബൺവൈസ് ഉപയോഗിക്കാം. ഇത് പ്രോജക്ട് മെറ്റീരിയലുകളും പ്രവർത്തനങ്ങളും വിശകലനം ചെയ്യുന്നു, എമിഷൻ ട്രാക്ക് ചെയ്യുന്നതിനും കാര്യക്ഷമതയില്ലായ്മ തിരിച്ചറിയുന്നതിനും അവയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.

”ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിക്കുന്നതിന് ഓർഗനൈസേഷനുകളെ സഹായിക്കുന്നതിനായി ഞങ്ങൾ ഇൻഡസ്ടറി സ്‌പെസഫിക് വൈദഗ്ധ്യം സമന്വയിപ്പിക്കുന്നു,” അർജുൻ വിജയരാഘവൻ പറഞ്ഞു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള വാട്ടർഷെഡ്, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്രീൻലി, അരിസോണ ആസ്ഥാനമായുള്ള പെർസെഫോണി തുടങ്ങിയ കമ്പനികളുമായാണ് സ്റ്റാർട്ടപ്പ് മത്സരിക്കുന്നത്.

“വിപണിയിൽ ഞങ്ങളെ വേറിട്ടു നിർത്തുന്നത് സ്കോപ്പ് 3, സപ്ലൈ ചെയിൻ എമിഷൻ എന്നിവയ്ക്ക് കൊടുക്കുന്ന പ്രാധാന്യമാണ്, മറ്റെവിടെയെങ്കിലും ഇതിന് സമാനമായവ കണ്ടിട്ടില്ലെന്ന് ആദ്യകാല ക്ലയൻ്റുകൾ സാക്ഷ്യപ്പെടുത്തുന്നു”. അർജുൻ വിജയരാഘവൻ വിശദീകരിക്കുന്നു.

ഡാറ്റയുടെ കൃത്യത, GHG പ്രോട്ടോക്കോൾ, ISO 14064 തുടങ്ങിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കാർബൺ അക്കൌണ്ടിംഗ് മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. “ഞങ്ങളുടെ സോഫ്‌റ്റ്‌വെയറിൻ്റെ കണക്കുകൂട്ടൽ രീതികളും അൽഗോരിതങ്ങളും തേർഡ് പാർട്ടി ഓഡിറ്റുകൾക്ക് വേണ്ടത്ര വഴങ്ങുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബിസിനസ് മോഡലും ഭാവിയും

റിസർച്ച് ആൻഡ് മാർക്കറ്റ് അനുസരിച്ച്, കാർബൺ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ വിപണി 2023-2028 കാലയളവിൽ 29.27% ​​CAGR ഓടെ 16.55 ബില്യൺ ഡോളർ വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്, സജ്ജീകരണത്തിനും നടപ്പിലാക്കുന്നതിനുമുള്ള ഒറ്റത്തവണ സിസ്റ്റം ഇൻ്റഗ്രേഷൻ ഫീസ്, നിർദ്ദിഷ്ട ക്ലയൻ്റ് ആവശ്യങ്ങൾക്ക് ബെസ്‌പോക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന കൺസൾട്ടിംഗ് സേവനങ്ങൾ എന്നിവയിലൂടെയാണ് സ്റ്റാർട്ടപ്പ് വരുമാനം കണ്ടെത്തുന്നത്.

“ഉപഭോക്താവിൻ്റെ ആവശ്യങ്ങളുടെ വലുപ്പവും സങ്കീർണ്ണതയും, അവർ തിരഞ്ഞെടുക്കുന്ന നിർദ്ദിഷ്ട മൊഡ്യൂളുകൾ, ഓഫറിൽ ഉൾച്ചേർക്കാൻ അവർ ആഗ്രഹിക്കുന്ന കൺസൾട്ടിംഗ് നിലവാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഞങ്ങളുടെ വിലനിർണ്ണയ ഘടന വ്യത്യാസപ്പെടുന്നു. അതിനാൽ എല്ലാവർക്കും അനുയോജ്യമായ ഒരു സംഖ്യ നിർണയിക്കാൻ ബുദ്ധിമുട്ടാണ്,” സ്ഥാപകൻ കൂട്ടിച്ചേർക്കുന്നു.

ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ശ്രമങ്ങളിലൂടെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാൻ കാർബൺവൈസ് വിൽപ്പനയിലും വളർച്ചയിലും നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്.

ഉൽപ്പന്ന ഓഫറുകൾ വർദ്ധിപ്പിക്കാനും, പ്രത്യേകിച്ച് ESG റിപ്പോർട്ടിംഗിൽ, ജനറേറ്റീവ് AI അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻസ് ലെയർ നിർമ്മിക്കാനും വിപണി സാന്നിധ്യം ശക്തിപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.

Category

Author

:

Jeroj

Date

:

ജൂൺ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top