നൗക്രി ഡോട്ട് കോമിന്റെ പേരന്റ് കമ്പനിയായ ഇൻഫോ എഡ്ജ്, 4B നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന മാനേജ്മെന്റ് അംഗങ്ങളുടെ പേരിൽ FIR രജിസ്റ്റർ ചെയ്തതായി വെളിപ്പെടുത്തി.
4B നെറ്റ്വർക്ക്സ്ന്റെ ഫണ്ടുകളുമായി ബന്ധപ്പെട്ട വഞ്ചനാ പ്രവർത്തനങ്ങളുടെ ആരോപണങ്ങളെ തുടർന്നാണ് ഇൻഫോ എഡ്ജിന്റെ 100% ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ഓൾചെക്ക്ഡീൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (AIPL) കേസ് ഫയൽ ചെയ്തത്.
മുംബൈയിലെ ബാൻദ്ര പോലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രാഹുൽ യാദവ്, ദേവേഷ് സിംഗ്, പ്രതീക് ചൗധരി, സഞ്ജയ് സെയ്‌നി തുടങ്ങിയവർക്കെതിരെ വഞ്ചനാപരമായ (ഫിനാൻഷ്യൽ മിസ്‌കണ്ടക്ട്) ആരോപണങ്ങൾ ഉണ്ട്.
2023 ഫെബ്രുവരി 10, ജൂൺ 1, ജൂലൈ 26 തീയതികളിൽ ഇൻഫോ എഡ്ഗജ് 4B നെറ്റ്വർക്സിനെക്കുറിച്ച് പൊതു വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുംബൈ പോലീസിന്റെ എക്കണോമിക് ഒഫൻസസ് വിംഗ് (EOW), 4B നെറ്റ്വർക്ക്സ്ന്റെ സ്ഥാപകൻ രാഹുൽ യാദവ്, മുതിർന്ന ഉദ്യോഗസ്ഥൻ സഞ്ജയ് സെയ്‌നി എന്നിവർക്കെതിരെ ഒരു പരസ്യ കമ്പനി വഞ്ചിച്ചെന്ന ആരോപണത്തിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.
ഇൻഫോ എഡ്ജ് ഇതിനകം തന്നെ 4B നെറ്റ്വർക്സിന്റെ പേരിൽ 276 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.