ഫ്ലിപ്കാർട്ടിന്റെ നവീകരണം ലക്ഷ്യമിട്ടുള്ള ഫ്ലിപ്കാർട് ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമിൽ (FLIN) സ്റ്റോറി ബ്രെയിൻ എന്ന മലയാളി സ്റ്റാർട്ടപ്പും തെരഞ്ഞെടുക്കപ്പെട്ടു. 500-ലധികം അപേക്ഷകളിൽ നിന്ന് 5 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടതിൽ ഒന്നായിരുന്നു സ്റ്റോറിബ്രെയിൻ.
ഫ്ലിപ്കാർട്ടിന്റെ ഈ പ്രോഗ്രാമിലൂടെ സ്റ്റോറിബ്രെയിൻ ഫ്ലിപ്കാർട്ടിന്റെ ഉൽപ്പന്ന ടീമുകളുമായി സഹകരിക്കുകയും പ്രോജക്റ്റുകൾ നടപ്പിലാക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഇ-കോമേഴ്‌സ് ഉൽപ്പന്ന പേജുകളെ ചെറിയ വീഡിയോകളായി മാറ്റുന്നതിലൂടെ ഡിജിറ്റൽ ഷോപ്പിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുകയാണ് ലക്‌ഷ്യം.
ഫ്ലിപ്കാർട്ടിന്റെ പ്രോഗ്രാമിലേക്ക് സ്റ്റോറിബ്രെയിൻ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ വളരുന്ന ടെക്‌നോളജി ഇക്കോസിസ്റ്റത്തിനും ആഗോള എ.ഐ. മേഖലയിലും ഇ-കോമേഴ്‌സ് മേഖലയിലും കേരളത്തിന്റെ സംരംഭകർ സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഒരു നേട്ടമായി കണക്കാക്കപ്പെടുന്നു.
2019 ഒക്ടോബറിൽ സിംഗപ്പൂരിൽ മലയാളി സംരംഭകരായ ജിക്കു ജോസ് (സിഇഒ)യും ജിബിൻ മാത്യു (സിടിഒ) യും ചേർന്നാണ് സ്റ്റോറിബ്രെയിൻ സ്ഥാപിച്ചത്. ‘മീഡിയസമ്മറി’ എന്ന സാങ്കേതിക വിദ്യയിലൂടെ ഉൽപ്പന്ന വിവരണങ്ങളെ തൽക്ഷണം ചെറിയ വീഡിയോയിലേക്ക് മാറ്റുന്നതിനുള്ള ഒരു പ്രധാനപരിഷ്കാരമാണ് ഈ സ്റ്റാർട്ടപ്പ് കൊണ്ടുവന്നിരിക്കുന്നത്.
ഇക്കൊല്ലം സിംഗപ്പൂരിലെ ഗൂഗിള്‍ 25 മുൻനിര AI സ്റ്റാർട്ടപ്പുകളിൽ ഒന്നായി സ്റ്റോറിബ്രെയിൻ തെരഞ്ഞെടുക്കപ്പെട്ടു.