ക്വിക് കൊമേഴ്‌സ് ഇപ്പോൾ വളരെയേറെ ശ്രദ്ധേയമായിരിക്കുകയാണ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്ടാമാർട്ട്, സെപ്റ്റോ തുടങ്ങിയവ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകളാകുകയും വിപണിയിൽ വൻ പങ്കാളിത്തം നേടിയെടുക്കുകയും ചെയ്തു.
ക്വിക് കൊമേഴ്‌സിലേയ്ക്ക് വന്ന പുതിയ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
അമസോൺ ഇന്ത്യ
അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ അമസോൺ 2025 വർഷത്തിലെ ആദ്യ പകുതിയോടെ ക്വിക് കൊമേഴ്‌സ് വിപണിയിലേക്ക് കടക്കാനാണ് പദ്ധതിയിടുന്നത്. 20-30 മിനിറ്റിനുള്ളിൽ ഡെലിവറി ലക്ഷ്യമിട്ട് ആമസോൺ ഫ്രഷ് വഴി വൻ സപ്ലൈ ചെയിൻ മെച്ചപ്പെടുത്തുകയാണ്.
ബിബിബി നൗ
ടാറ്റയുടെ ബിഗ്ബാസ്‌കറ്റ് ബ്ലിങ്കിറ്റ്, ഇൻസ്ടാമാർട്ട് തുടങ്ങിയവയ്ക്ക് വിപണി കണ്ടെത്തിക്കഴിഞ്ഞു. 30 മിനിറ്റ് ഡെലിവറി ആശയം ഇതിനകം പരീക്ഷിച്ച ബിഗ്ബാസ്‌കറ്റ്, 2024ൽ മുഴുനീള ക്വിക് കൊമേഴ്‌സ് പ്ലാറ്റ്ഫോമായി മാറി.
ഫസ്റ്റ് ക്ലബ്
മുൻ ക്ലിയർട്രിപ്പ് സിഇഒ ആയ ആയപ്പൻ ആർ സ്ഥാപിച്ച ഫസ്റ്റ് ക്ലബ് 20-30 മിനിറ്റിനുള്ളിൽ പ്രീമിയം ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യാനാണ് പദ്ധതിയിടുന്നത്.
ഫ്ലിപ്കാർട്ട് മിനിറ്റ്സ്
ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ വെഞ്ച്വറായ മിനിറ്റ്സ് ബംഗളൂരുവിൽ ആരംഭിച്ച ശേഷം ഡെൽഹി മേഖലയിലേക്കും വ്യാപിപ്പിച്ചു. 10 മിനിറ്റിനുള്ളിൽ ഗ്രോസറി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വേഗത്തിൽ എത്തിക്കുന്ന രീതിയിലാണ് പ്രവർത്തനം.
ജിയോ മാർട്ട്
റിലയൻസ് റീട്ടെയിലിന്റെ ജിയോ മാർട്ട് മുംബൈ, നവി മുംബൈ മേഖലകളിൽ ക്വിക് കൊമേഴ്‌സ് പ്രയോഗങ്ങൾ ആരംഭിച്ചു. 30-45 മിനിറ്റ് കാലയളവിനുള്ളിലാണ് എത്തിക്കുന്നതെങ്കിലും ഡെലിവറി സമയത്തിൽ ഇനിയും കുറവ് വരുത്താനാണ് പദ്ധതി.
മിന്ത്ര
ഫ്ലിപ്കാർട്ട് ഉടമസ്ഥതയിലുള്ള മിന്ത്ര ഫാഷൻ, ലൈഫ്‌സ്റ്റൈൽ ഇ-കൊമേഴ്‌സ് രംഗത്ത് ആദ്യമായി ക്വിക് കൊമേഴ്‌സിലേയ്ക്കും പ്രവേശിക്കുന്നു. ബംഗളൂരു, ഡെൽഹി മേഖലകളിൽ 4 മണിക്കൂറിനുള്ളിൽ ഡെലിവറി ലക്ഷ്യമിടുന്നു.
നയ്ക
ഫാഷൻ മാർക്കറ്റായ നായ്കയും ക്വിക് കൊമേഴ്‌സ് മുംബൈയിൽ ആരംഭിച്ചു. 10 മിനിറ്റ് ഡെലിവറി ലക്ഷ്യമിട്ടാണ് നയ്ക പ്രവർത്തിക്കുന്നത്.
ഒല
മൊബിലിറ്റി ഭീമനായ ഒല ക്വിക് കൊമേഴ്‌സ് രംഗത്ത് വീണ്ടും കടക്കാൻ തയ്യാറെടുക്കുന്നു. ഓട്ടോമേറ്റഡ് ഡാർക്ക് സ്റ്റോറുകൾ സജ്ജമാക്കിയാണ് ഡെലിവറി വേഗത കൂട്ടാൻ കമ്പനിയുടെ ശ്രമം.
സ്ലിക്ക്
2024 ഓഗസ്റ്റിൽ സ്ഥാപിതമായ സ്ലിക്ക്, 10 മിനിറ്റ് ഡെലിവറി ലക്ഷ്യമിട്ടാണ് പ്രവർത്തനം. ബെറ്റർ കാപിറ്റൽ വഴി ഫണ്ടുകൾ നേടിയാണ് സ്ലിക്കിന്റെ തുടക്കം.
സ്വിഷ്
2024 ഓഗസ്റ്റിൽ അനികേത് ഷാ, ഉജ്ജ്വൽ സുഖേജ, സരൺ എസ് എന്നിവരാൽ സ്ഥാപിതമായ സ്വിഷ്, ബംഗളൂരുവിൽ 10 മിനിറ്റ് ഫാസ്റ്റ് ഫുഡ് ഡെലിവറി സേവനം വാഗ്ദാനം ചെയ്യുന്നു.