ഓരോ വിജയകരമായ ബിസിസിന്റെ പിന്നിലും ശക്തമായ മാർക്കറ്റിംഗ് ഉണ്ട്. ഇന്ത്യയിലെ അനേകം ബ്രാൻഡുകൾ വിജയം കൈവരിച്ചത് വ്യത്യസ്തമായതും ഫലപ്രദമായതുമായ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയാണ്. ഇവിടെ ചില മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട ബ്രാൻഡുകളും പരിചയപ്പെടാം.
- ഏഷ്യൻ പെയിന്റ്സ്
ഇന്ത്യയിലെ ജനങ്ങളുടെ പ്രിയ ബ്രാൻഡാണ് ഏഷ്യൻ പെയിന്റ്സ്. 70 വർഷം മുൻപ് ഇന്ത്യൻ വിപണിയിൽ തുടക്കം കുറിച്ച ഈ ബ്രാൻഡ് ഇന്ന് 15 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
ആദ്യകാലങ്ങളിലെ “ഹർ ഘർ കുച് കഹ്താ ഹൈ” എന്ന ടാഗ്‌ലൈനിലൂടെയുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ഈ ബ്രാൻഡിന്റെ വിജയത്തിലേക്കുള്ള വഴി തുറന്നു. പെയിന്റ് വില്പന മാത്രം നടത്താതെ ഡിസൈനർമാർ, ആർകിടെക്റ്റുമാർ തുടങ്ങിയവരുമായി സഹകരിച്ച്, ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും ശ്രമിച്ചു. അങ്ങനെ ജനപ്രിയമായ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ വിജയം കൈവരിച്ചു.
- ഫെവികോൾ
പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലുള്ള ബ്രാൻഡായ ഫെവികോൾ ഇന്ത്യൻ ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നാണ്. ഫെവികോളിന്റെ പ്രാരംഭ പരസ്യങ്ങളും സ്മാർട്ടായ ക്യാമ്പെയ്‌നുകളും വിപണിയിൽ മികച്ച സ്വാധീനം ഉണ്ടാക്കി. - നയ്ക
വിദേശ കമ്പനികളോട് മത്സരിച്ച് പുറത്തിറങ്ങിയ കോസ്മെറ്റിക് ബ്രാൻഡായ നയ്ക ആധുനിക മാർക്കറ്റിംഗ് രീതികൾ പിന്തുടർന്ന് വിജയിച്ച ബ്രാൻഡാണ്. സോഷ്യൽ മീഡിയ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, സീസണൽ ഓഫറുകൾ എന്നിവയാണ് അവരുടെ പ്രധാന മാർക്കറ്റിംഗ് രീതികൾ.
ഇൻഫ്ലുവൻസർമാരെയും അവരുടെ ബ്ലോഗ്, റിവ്യൂ തുടങ്ങിയവയിലൂടെ ഒരുപാട് ഉപയോക്താക്കളിലെത്താൻ നയ്കയ്ക്ക് കഴിഞ്ഞു. കൂടാതെ നൈകയുടെ ബ്യൂട്ടി ബുക്കിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗന്ദര്യ ഉപദേശങ്ങൾ ലഭിക്കുന്നു.
- അമുൽ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മാർക്കറ്റിംഗ് തന്ത്രങ്ങളാണ് അമുലിന്റേത്. അന്നും ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു. പ്രശസ്തമായ പരസ്യങ്ങൾ, ഹാസ്യവും ബുദ്ധിപരവുമായ ക്രിയേറ്റീവ് പരസ്യങ്ങൾ എന്നിവയിലൂടെ അമുൽ ഒരു പ്രിയ ബ്രാൻഡായി മാറി. - ശാദിഡോട്ട്കോം
സോഷ്യൽ മീഡിയയിലും ക്യാമ്പെയിൻ പോലെയുള്ള ഐഡികളിലൂടെയും വിപണിയിൽ വലിയ സ്ഥാനം നേടിയ ഒരു ബ്രാൻഡാണ് ശാദിഡോട്ട്കോം.