S31-01

രാജ്യത്തെ ലാഭകരമായ ഏക ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം : മീഷോ

ഇന്ത്യയുടെ ഇ കോമേഴ്‌സ് ഇൻഡസ്ടറി 84 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ 19,000 ഇ കോമേഴ്‌സ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. പക്ഷെ ഇതിൽ മീഷോ മാത്രമാണ് ലാഭകരമായ ഒരു ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം. വസ്ത്രങ്ങൾക്കായുള്ള ” സ്വിഗ്ഗി മോഡലിൽ” നിന്നും തുടങ്ങി നിലവിൽ 3000 കോടി രൂപയുടെ വരുമാനമുള്ള കമ്പനിയാണ് മീഷോ. മീഷോയെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും എന്നാൽ മീഷോ എങ്ങനെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ കോമേഴ്‌സ് കമ്പനിയായി മാറിക്കൊണ്ടിരിക്കുന്നത് എന്നും എങ്ങനെയാണ് ലാഭകരമായ കമ്പനിയായത് എന്നും പലർക്കും അറിയില്ല.

കഴിഞ്ഞ വർഷം മാത്രം ഒരു ബില്യൺ സെയ്‌ലുകളാണ് മീഷോ നടത്തിയത് അതായത് കണക്കുകൾ പ്രകാരം ഏകദേശം 13,888 കിരാന സ്റ്റോറുകൾ (പലചരക്ക് കടകൾ) നടത്തുന്ന കച്ചവടത്തിന് സാമാനം. എന്നാൽ വർഷങ്ങൾക്ക് മുമ്പത്തെ സ്ഥിതി ഇതൊന്നും ആയിരുന്നില്ല. 2015 ഇൽ സഞ്ജീവ് ബാൻവാൾ വിധിത്ത് ആട്രെയ്‌ എന്നീ രണ്ടു സുഹൃത്തുക്കളാണ് സ്റ്റാർട്ടപ് തുടങ്ങുന്നത്. സഞ്ജീവ് സോണിയിൽ ജോലി ചെയ്തിരുന്ന ഒരു ടെക്കി ഡെവലപ്പേർ ആയിരുന്നു, വിധിത്ത് ഒരു ബിസിനസ് ഗ്രോത് സ്ട്രെറ്റർജിസ്റ് ആയിരുന്നു. ഇവർ 2015 ഇൽ പല സ്റ്റാർട്ടപ് ആശയങ്ങളെ പറ്റിയും ചർച്ച ചെയ്തു അതിൽ ഏറ്റവും ആകർഷകരമായി അവർക്ക് തോന്നിയത് രാജ്യത്തെ ഫുഡ് ഇ കോമേഴ്‌സ് ആണ്. സ്വിഗ്ഗിയും സോമറ്റോയും നിലവിൽ വന്ന വർഷം കൂടിയായിരുന്നു അത്. സ്വിഗ്ഗിയും സോമറ്റോയും 30 മിനിറ്റിൽ ഭക്ഷണം എത്തിക്കാനുള്ള സംവിദാനം കൊണ്ടുവന്നപ്പോൾ സഞ്ജീവിനും വിധിത്തിനും ഇത് വസ്ത്രങ്ങൾക്കായി കൊണ്ട് വരണം എന്ന് തോന്നി. പക്ഷെ അപ്പോളും അവർ മീഷോയിലേക്ക് എത്തിയിരുന്നില്ല ഇവർ ആദ്യം തുടങ്ങിയത് fashnear എന്ന കമ്പനിയായിരുന്നു അതായത് ഫാഷൻ നിയർ യു. നിങ്ങളുടെ അടുത്തുള്ള തുണിക്കടകളിലും നിന്നുമുള്ള കാറ്റലോഗിൽ നിന്നും നിങ്ങൾക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം അത് ഉടനെ തന്നെ നിങ്ങളുടെ വീടുകളിലേക്ക് fashnear എത്തിക്കും. എന്നാൽ ഇത് വലിയൊരു പരാജയമായിരുന്നു. കാരണം ആളുകൾക്ക് ലോക്കൽ തുണിത്തരങ്ങൾ അല്ല വേണ്ടിയിരുന്നത്, അവർക്ക് ഒരുപാട് വറൈറ്റിയിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്യാൻ ആണ് ഇഷ്ട്ടം അതുകൊണ്ട് തന്നെ ഇത് പരാജയപ്പെടുകയായിരുന്നു.

ആദ്യ സംരംഭം പരാജയപ്പെട്ടെങ്കിലും അവർ നിരാശരായില്ല. കഴിഞ്ഞ ഒരു വർഷം രാജ്യത്തെ ഇ കോമേഴ്‌സ് വിപണിയെ കുറിച്ച് അവർ നടത്തിയ പഠനം അവർക്ക് ഒരു കാര്യം വ്യക്തമാക്കി കൊടുത്തു. ടിയർ 1 ടിയർ 2 സിറ്റികളിലെ ഉപയോക്താക്കൾ അത്രയധികം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് അതുപോലെ അവർ എന്തെങ്കിലും വാങ്ങണമെങ്കിൽ അവരുടെ സുഹൃത്തുക്കളോ പരിചയക്കാരോ നിർദ്ദേശിക്കണം. ആരെങ്കിലും വാങ്ങി ഉപയോഗിച്ച് നല്ലതാണ് എന്ന് സാക്ഷ്യപെടുത്തിയാലേ അവര്ക് വിശ്വാസം വരുകയുള്ളു. ഇതിനെ വിളിക്കുന്ന പേരാണ് സോഷ്യൽ കോമേഴ്‌സ്. സോഷ്യൽ കോമേഴ്‌സ് ഇന്ത്യയിൽ വളരെ കാലം മുന്നേ നിലവിൽ ഉണ്ടെങ്കിലും ഈ സാധ്യത കണ്ടെത്തിയവർ ചുരുക്കമായിരുന്നു. ഈ ബോധ്യത്തോടെയാണ് സഞ്ജീവും വിദിത്തും മീഷോ ആരംഭിക്കുന്നത്.

ആരംഭ സമയത്ത് മീഷോ ചെയ്തത് സ്വതന്ത്രമായി വാട്സാപ്പിലും ഫേസ്‌ബുക്കിലും എല്ലാം വിപണനം നടത്തിയിരുന്ന ചെറുകിട സ്ത്രീ കച്ചവടക്കാരെ ഒരു പ്ലാറ്റഫോമിന് കീഴിൽ കൊണ്ടവരുകയായിരുന്നു. അതായത് ആർക്കു വേണമെങ്കിലും മീഷോയിൽ പ്രൊഫൈൽ ഉണ്ടാക്കി കച്ചവടം നടത്താം മീഷോ അത് റീസെല്ലേഴ്‌സിലേക്ക് എത്തിക്കും അവർ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഡെലിവറി നടത്തുകയും ഉപഭോകതാവിൽ നിന്നും പണം സ്വീകരിച്ച മാർജിൻ എത്തിക്കുകയും ചെയ്യും. മീഷോ രാജ്യത്തെ ചെറുകിട കച്ചവടങ്ങൾ എല്ലാം ഓൺലൈൻ ആക്കുകയായിരുന്നു. മുൻപ് വീട്ടമ്മമാരായിരുന്ന സ്ത്രീകൾ ബിസിനസ് ഉടമകളായി. ഇത് തന്നെയാണ് മീഷോയുടെ വിജയത്തിന്റെ തുടക്കവും.

അടുത്ത മികച്ച നീക്കം ഹൊറിസോണ്ടൽ ഇ കോമേഴ്‌സിലേക്ക് കടക്കുകയാണെന്ന് അവർക്ക് മനസിലായി അതായത് എല്ലാം ലഭിക്കുന്ന ഇ കോമേഴ്‌സ് പ്ലാറ്റഫോം. B2b2c മോഡൽ ആയിരുന്ന അവരുടെ ബിസിനസിനെ അവർ b2c മോഡൽ ആക്കി മാറ്റി അതായത് കച്ചവടക്കാരിൽ നിന്നും നേരിട് ഉപഭോക്താവിലേക്ക് എത്തിക്കുന്ന രീതി.

രാജ്യത്തെ ടിയർ 1,2 സിറ്റികളിൽ നിന്നും വരുന്നവർ അത്ര പടിപ്പുള്ളവരോ വലിയ വരുമാനമുള്ളവരോ ടെക്നോളോജിയുമായി അടുത്ത് നിൽക്കുന്നവരോ അല്ല പലരും ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. അതുപോലെ അവർക് ഡെലിവെറിയുടെ വേഗതയോ സാധനത്തിന്റെ ക്വാളിറ്റിയോ ഒരു ഘടകമല്ല അവർക് പ്രധാനം ചിലവാക്കുന്ന പൈസക്ക് ലഭിക്കുന്ന മൂല്യമാണ്. കൂടാതെ അവാര്ഡ് വിശ്വാസം ആർജിക്കാൻ ബുദ്ധിമുട്ടാണ് സുഹൃത്തുക്കളോ പരിചയക്കാരോ നിർശിക്കാതെ അവർ ഒന്നും വാങ്ങില്ല. സിറ്റികളിൽ താമസിക്കുന്നവർ എപ്പോളും തിരക്കുള്ളവരും ചുറ്റുമുള്ളവരോട് സംസാരിക്കാൻ പോലും സമയമില്ലാത്തവരുമാണ് എന്നാൽ ഗ്രാമങ്ങളിലെ സ്ഥിതി അതല്ല അവർ പരസ്പരം പല കാര്യങ്ങൾക്കും സ്വാധീനം ചെലുത്തുന്നവരാണ്. ഈ ബോധ്യത്തോടെയുള്ള പ്രവർത്തനമാണ് ഇന്ന് മീഷോയെ 3000 കോടിയുടെ വരുമാനമുള്ള കമ്പനിയാക്കിയത്. മൂന്നു കാര്യങ്ങളിലാണ് അവർ പ്രധാനമായും ശ്രദ്ധ ചെലുത്തിയത്

ഒന്ന് മാർക്കറ്റ് വലുതാകുക. യഥാർത്ഥത്തിൽ മീഷോ ഫ്ലിപ്കാർട്ടുമായോ ആമസോണുമായോ ഒന്നും മത്സരിക്കുന്നില്ല. മീഷോയുടെ 50% ഉപയോക്താക്കളും ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരായിരുന്നു. അതായത് 50% ഉപയോക്താക്കളും ആദ്യമായി ഇന്റർനെറ്റിൽ നിന്നും എന്തെകിലും വാങ്ങുന്നവരായിരുന്നു. അതായത് അവർ നിലവിലെ വിപണിയിലെ ഷെയർ വർധിപ്പിക്കുകയല്ല ചെയ്തത് വിപണിയെ തന്നെ വലുതാക്കുകയാണ് ചെയ്തത്. മുൻപ് ചൈന മാത്രമാണ് ബൾക്ക് ബയിങ് നടപ്പിലാക്കാൻ സാധിച്ച വിപണി എന്നാൽ മീഷോ വഴി ഇന്ത്യയിലും ഇത് നടപ്പിലാവാൻ പോവുകയാണ്. കമ്മ്യൂണിറ്റി ബയിങ് നിലവിൽ തന്നെ രാജ്യത്ത് സാദാരണമാണ് ഇത് ഓൺലൈനിലേക്ക് മാറ്റാനാണ് മീഷോ ശ്രമിക്കുന്നത് ഇതുവഴി വിപണി പിന്നെയും വികസിപ്പിക്കുകയാണ് മീഷോ.

രണ്ടാമത് ആവർത്തന ഓർഡറുകൾ ഉറപ്പാക്കുക. ഏതൊരു കമ്പനിയോട് ചോദിച്ചാലും അറിയാൻ സാധിക്കും വിപണിയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഉപഭോക്താവിനെ കൊണ്ട് ഒരേ കമ്പനിയിൽ നിന്നും വീണ്ടും ഓർഡറുകൾ നേടിയെടുക്കുക എന്നതാണെന്ന്. 2022 മീഷോ ഒരു ബില്യൺ സെയ്ൽ നടത്തി ഇതിൽ 85% ഓർഡറുകളും വന്നത് നിലവിലുള്ള ഉപഭോക്താക്കളിൽ നിന്ന് തന്നെയാണ്. ഉപഭോക്താക്കളെ കൊണ്ട് കുറവ് ഇടവേളകളിൽ വീണ്ടും ഓർഡറുകൾ നല്കാൻ പ്രേരിപ്പിച്ചും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തുമാണ് മീഷോക്ക് ഇത് സാധ്യമായത്. അതായത് വാച്ച് വാങ്ങാനായി കരുതുന്ന ഉപഭോക്താവിന് മുന്നിൽ ഷിർട്ട് കാണിക്കുകയും അതിനു ചേരുന്ന ഷു കാണിക്കുകയും ചെയ്ത അവരെ കൊണ്ട് അധികം സാധങ്ങൾ കുറഞ്ഞ ഇടവേളകളിൽ വാങ്ങാൻ മീഷോ പ്രേരിപ്പിക്കുന്നു. അതുപോലെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും മീഷോക്ക് കഴിഞ്ഞിട്ടുണ്ട് ഇപ്പോളും 70% ഓർഡറുകളും മീഷോയിൽ ക്യാഷ് ഓൺ ഡെലിവെറിയാണ് ഇത് വിശ്വാസം കൂട്ടാൻ സഹായിക്കുന്നു മാത്രമല്ല മുമ്പ് b2b2c മോഡൽ ആയിരുന്നപ്പോൾ ഉള്ള റീസെല്ലറുമാരോടുള്ള വിശ്വാസ്യത ഇപ്പോൾ b2c മോഡൽ ആയപ്പോളും അവർക് ലഭിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ മീശോയെ കുറിച്ച് അറിയുന്നവർ 2021 ഇൽ നൂറിൽ 24 ആയിരുന്നെങ്കിൽ 2023 ഇൽ അത് നൂറിൽ 94 ആണ്.

മൂന്നാമത് വരുമാനമാണ്. മീഷോ കച്ചവടക്കാരിൽ നിന്നും കമ്മിഷൻ ഒന്നും തന്നെ വാങ്ങുന്നില്ല ഇതുകൊണ്ടുതന്നെ മികച്ച കച്ചവടക്കാർ മീഷോയിലേക്ക് വരുകയും ഇതിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ വരുകയും ചെയ്യും. മീഷോയുടെ വരുമാനമാർഗങ്ങളിൽ ഒന്ന് പരസ്യങ്ങളാണ്, ഇത് വലിയ വരുമാനം കൊടുക്കുന്നില്ല. പ്രധാന വരുമാനം മീഷോയ്ക്ക് ലഭിക്കുന്നത് ലോജിസ്റ്റിക്സ് കമ്മീഷനിൽ നിന്നാണ്. പല ഡെലിവറി കമ്പനികളുമായും പാർട്ണർഷിപ്പുള്ള മീഷോ നിലവിൽ രാജ്യത്തെ 50% ലോജിസ്റ്റിക്സ് വോളിയം ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഡെലിവെറിയുടെ കാര്യത്തിൽ അവർ ഒരു മൊണോപൊളിയാണ്. അതുപോലെ ലാഭം നോക്കുമ്പോൾ മീഷോ തങ്ങളുടെ മാർക്കറ്റിങ് ബജറ്റ് കഴിഞ്ഞ 12 മാസത്തിൽ 80% മാണ് കുറച്ചത്, എന്നിട്ടും അവർക്ക് 3200 കോടിയുടെ വരുമാനമുണ്ട്. ഇത് സോഷ്യൽ കോമേഴ്‌സ് വഴിയാണ് അവർക് സാധ്യമായത്. സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് രാജ്യത്തെ GDP യെ തന്നെ സ്വാധീനിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് മീഷോ.

Category

Author

:

Jeroj

Date

:

June 21, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top