സ്വന്തമായ ഒരു ബിസിനസ് ആരംഭിക്കുന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ജോലി സ്ഥലമായി അത് മാറ്റണമെന്നു വരെ ഉള്ളിൽ ആഗ്രഹം ഉണ്ടാവും, എന്നാൽ അത് പ്രയോഗത്തിൽ കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പുറമേ, നിങ്ങളുടെ വിൽപ്പനയുടെ മൂല്യം തുടർച്ചയായി വർദ്ധിപ്പിക്കുകയും നിങ്ങളുടെ ബിസിനസ് പ്രതിച്ഛായ കൂട്ടാനും നിങ്ങൾ നന്നായി പ്രയത്‌നിക്കേണ്ടിവരും.
വിജയകരമായ സ്റ്റാർട്ടപ്പ് തുടങ്ങാൻ നിങ്ങളെ സഹായിക്കുന്ന ചില മികച്ച മാർഗ്ഗങ്ങൾ ഇവിടെ നല്‍കുന്നു:
ഉറപ്പുള്ള ഒരു പ്ലാനുമായി ആരംഭിക്കുക
ഏത് നല്ല കമ്പനിയും ഒരു നല്ല പ്ലാനിൽ നിന്നാണ് ആരംഭിക്കുന്നത്. ഒരു ബിസിനസ് പ്ലാൻ ആദ്യമായി എഴുതുന്നത് ചിലപ്പോൾ വലിയ കാര്യമായി തോന്നാം. പക്ഷേ നിങ്ങളുടെ ആശയങ്ങൾ എഴുതി വയ്ക്കുകയാണ് അതിന്റെ ഉദ്ദേശ്യം. ഇതിൽ നിങ്ങളുടെ ഹസ്ര്വകാലത്തെയും ദീർഘകാലത്തെയും ബിസിനസ് കാഴ്ചപ്പാടും ഉൾപ്പെടുത്തണം.
ബിസിനസ് പ്ലാനിന്റെ ഹസ്ര്വ ഭാഗത്ത് നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്, എങ്ങനെ അത് ചെയ്യാൻ പോകുന്നു എന്നതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളണം. ദീർഘകാല പ്ലാൻ കൂടുതൽ വലുതാക്കിയുള്ളതാവാം. പക്ഷേ, അത് പരമാവധി കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ പ്ലാൻ പിന്നീട് മാറ്റേണ്ടി വരും എന്നതിൽ യാതൊരു സംശയവും വേണ്ട. സത്യത്തിൽ, ഭാവിയിലേക്ക് നിങ്ങളുടെ പ്ലാനുകൾ മാറ്റേണ്ടിവരാനുള്ള സാധ്യതയേറെയാണ്.
ഉടനെ നെറ്റ്‌വർക്കിംഗ് ആരംഭിക്കുക
പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഒരു നിർണായക ഘടകമാണ്. ബിസിനസ് നിങ്ങളുടെ ബന്ധങ്ങളിൽ നിന്നാണ് വളരുന്നത്. കാരണം നിങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളുടെ കമ്പനിയെ ഉയർത്താൻ സഹായകമാകും. വാക്കിൽ നിന്നുള്ള മാർക്കറ്റിംഗ് വളരെ ശക്തമാണ്. 88% ആളുകളും ഓൺലൈൻ ഉപഭോക്താക്കളുടെ റിവ്യൂകൾക്കും കുടുംബം, സുഹൃത്തുക്കൾ എന്നിവരുടെ ശുപാർശകൾക്കും കൂടുതൽ വിശ്വാസം നൽകുന്നു. നീണ്ടകാലത്തേക്ക് നിങ്ങളുടെ കമ്പനി വളരാൻ സഹായിക്കുന്ന പല കാര്യങ്ങൾക്കും നെറ്റ്‌വർക്കിംഗ് ഉപകരിക്കും.
ശരിയായ ആളുകൾ ചുറ്റുമുണ്ടായിരിക്കണം
ഒരു ബിസിനസ് ആരംഭിക്കുന്നതിനേക്കാൾ അത് വിജയകരമായി നടത്തിക്കൊണ്ടു പോകാനാണ് കഷ്ടപ്പാട്. അതിനാൽ നിങ്ങളുടെ ചുറ്റും ശരിയായ ആളുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. മെന്റർമാരും സ്ട്രാറ്റജിക് പാർട്ണർമാരും പ്രാരംഭ വളർച്ചാ ഘട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ശരിയായ ടീം നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്യാനാകാത്ത കാര്യങ്ങൾ വിജയകരമായി ചെയ്യാൻ സഹായിക്കും. നിങ്ങളുടെ ബിസിനസ്സ് മാറ്റണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ശരിയായ ടീം വേണം. അതിൽ ഒരു ഭാഗം നെറ്റ്‌വർക്കിംഗുമായി ബന്ധപ്പെട്ടാണ്, പക്ഷേ ആദ്യം തന്നെ ശരിയായ ആളുകളെ നിയമിക്കുകയുമാണ് അതിനുള്ള വഴി.
സ്ഥിരമായി ട്രെൻഡുകൾ മനസിലാക്കുക
വിജയത്തിനായി, നിങ്ങൾ ശരിയായ മാറ്റം കണ്ടെത്തുമ്പോൾ അത് സ്വീകരിക്കുന്നതിനും തയ്യാറാകണം. അതിനായി ആദ്യം നിങ്ങളുടെ മേഖലയിൽ നടക്കുന്ന പ്രധാന ട്രെൻഡുകളും മത്സരങ്ങളും പഠിക്കുക.
ഏതു മാറ്റത്തിനെയും സ്വീകരിക്കേണ്ട കാര്യമില്ലെങ്കിലും ശരിയായ മാറ്റം ഉണ്ടാകുമ്പോൾ, നിങ്ങൾ അതിനെ സ്വീകരിക്കേണ്ടതാണ്.
ജോലി-ജീവിതം തമ്മിലുള്ള ബാലൻസ് നിലനിർത്തുക
ജീവിതത്തിനും ജോലിയ്ക്കും മധ്യേ ഒരു സമത്വം നിലനിർത്തേണ്ടതുണ്ട്. സ്റ്റാർട്ടപ്പ് ഉടമയെന്ന നിലയിൽ, ബിസിനസിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ ദുഷ്കരമായിരിക്കും. എങ്കിലും ബിസിനസിനോടൊപ്പം
നിങ്ങളുടെ ഹോബികൾക്കും സന്തോഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുക. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തിനും കൂടുതൽ ഉണർവോടെ ബിസിനസിനായി പ്രവർത്തിക്കാനും സഹായിക്കും.
ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നു എന്ന് എപ്പോഴും ഉറപ്പുവരുത്തുക. അതിലൂടെ നിങ്ങളുടെ ബിസിനസ് പരാജയങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനാകും.