അത്യവശ്യമായി ഒരു ലോൺ എടുക്കാൻ നോക്കുമ്പോൾ സിബിൽ സ്കോർ കുറവായതുകൊണ്ട് ലോണൊന്നും കിട്ടുന്നില്ലേ? ഇന്ത്യയിൽ ക്രെഡിറ്റ് യോഗ്യത നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് സിബിൽ സ്കോർ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സിബിൽ സ്കോർ കൂട്ടാം.
1.മികച്ച രീതിയിൽ ക്രെഡിറ്റ് നിലനിര്‍ത്തുക
ക്രെഡിറ്റ് ഉപയോഗിക്കുകയും കൃത്യ സമയത്ത് തിരിച്ചടക്കുകയും ചെയ്യുന്നത് വിശ്വസനീയതയും ഉത്തരവാദിത്തവും തെളിയിക്കുന്നു. ഇത് ക്രെഡിറ്റ് സ്കോറിനെ ഉയർത്തും.
2.ചെറിയ കാര്യങ്ങൾക്ക് ലോൺ എടുക്കാതിരിക്കുക
ചെറുതായി പല കടങ്ങൾക്കും ലോണെടുക്കുന്നത് സാമ്പത്തിക അസ്ഥിരതയുടെ സൂചനയായി ബാങ്കുകൾ കാണും. ഇത് നിങ്ങളുടെ സിബിൽ സ്കോർ താഴെയാക്കും.
3.നിങ്ങളുടെ ക്രെഡിറ്റ് പരിധി വർധിപ്പിക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്തി ചെലവുകൾ അതേ നിലയിൽ നിലനിർത്തുന്നത് ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താൻ വഴിയൊരുക്കും.
4.ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിർത്തുക
നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം മൊത്തം ക്രെഡിറ്റ് പരിധിയുടെ 30%-ത്തിൻ കീഴിൽ സൂക്ഷിക്കുന്നത് നിർദ്ദേശിക്കപ്പെടുന്നു.
5.നിങ്ങളുടെ വായ്പാ ബാധ്യതകൾ സമയത്ത് തിരിച്ചടയ്ക്കുക
ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പാ EMIകളും സമയത്ത് അടയ്ക്കുന്നത് അനിവാര്യമാണ്.
6.ക്രെഡിറ്റ് കാർഡ് സ്ഥിരമായി നിരീക്ഷിക്കുക
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകളും ക്രെഡിറ്റ് റിപ്പോർട്ടുകളും നിരന്തരം പരിശോധിക്കുന്നത് പൊരുത്തക്കേടുകൾ കണ്ടെത്താൻ സഹായിക്കുന്നു.
7.പുതിയ ക്രെഡിറ്റിനുള്ള അപേക്ഷകൾ കുറയ്ക്കുക
ഓരോ പുതിയ ക്രെഡിറ്റ് അന്വേഷണവും നിങ്ങളുടെ സ്കോറിൽ ചെറിയ കുറവ് വരുത്തും.
8.സമയബന്ധിതമായി തിരിച്ചടയ്ക്കുക
ക്രമാതീതമായ തിരിച്ചടവുകൾ നിങ്ങളുടെ സ്കോറിൽ വലുതായി പ്രതിഫലിക്കും. ഇതൊരു പ്രധാന ഘടകമാണ്.
9.വായ്പയുടെ കാലാവധി നീട്ടുക
വായ്പയുടെ കാലാവധി നീട്ടുന്നത് പ്രതിമാസ തിരിച്ചടവ് ബാധ്യത കുറയ്ക്കും. ഇത് തിരിച്ചടവ് സമയം പാലിക്കാൻ സഹായിക്കുകയും മികച്ച ക്രെഡിറ്റ് ചരിത്രം നിലനിർത്താൻ കാരണമാകുകയും ചെയ്യുന്നു.
CIBIL സ്കോർ മെച്ചപ്പെടുത്താൻ എത്ര സമയം വേണം.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധാരണയായി 4 മുതൽ 12 മാസം വരെ എടുക്കും. മുൻകാല തിരിച്ചടവുകളുടെ ചരിത്രം, തിരിച്ചടവുകളുടെ സ്ഥിരത എല്ലാം അനുസരിച്ച് ഈ സമയം വ്യത്യാസപ്പെടാം.