web 467-01

സോമാറ്റോ സിഇഒ ദീപിന്ദർ ഗോയലിന് 10,000 അപേക്ഷകൾ; വിവാദങ്ങൾക്കൊടുവിൽ ഇന്ന് അപേക്ഷാ തീയതി അവസാനിക്കും

നവംബർ 20-ന് സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ തന്റെ ചീഫ് സ്റ്റാഫ് ജോലി ഒഴിവ് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ജോബ് പോസ്റ്റ് ഇട്ട ശേഷം നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും ഈ പദവിയ്ക്ക് 10,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ദീപിന്ദർ ഗോയൽ വെളിപ്പെടുത്തി.

തന്റെ ചീഫ് സ്റ്റാഫ് ജോലി ഒഴിവിലേയ്ക്ക് വേണ്ട ആളുകളുടെ ജോലി മാനദണ്ഡങ്ങളും ജോലിയുടെ പ്രത്യേകതകളും കൊണ്ട് വളരെ വ്യത്യസ്തമായിരുന്നു ഗോയലിന്റെ പോസ്റ്റ്. കൂടാതെ സോമാറ്റോയുടെ ഗുഡ്ഗാവിലെ ആസ്ഥാനത്തിലുള്ള ഈ സ്ഥാനത്തിന് ആദ്യ വർഷം ശമ്പളം ഒന്നുമില്ല, കൂടാതെ ഉദ്യോഗാർത്ഥികളിൽ നിന്ന് 20 ലക്ഷം രൂപയുടെ ഫീസും ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്.

തന്നെ സമീപിച്ച അപേക്ഷകരുടെ വിശേഷങ്ങൾ പങ്കുവച്ച ഗോയൽ, അപേക്ഷാ പ്രക്രിയ ഇന്ന് വൈകുന്നേരം (വ്യാഴം) 6 മണിക്ക് അവസാനിച്ചെന്നും അറിയിച്ചു.

ഈ റോൾ പങ്കുവെച്ചുകൊണ്ട് മലയാളിയും സോക്കോയുടെ സഹ സ്ഥാപകനുമായ അർജുൻ വി പോൾ സോമറ്റോയുടെ ഇ തീരുമാനത്തെ പിന്തുണക്കുകയും ആത്മാർത്ഥമായി ആഗ്രഹിച്ചിട്ട് പണമില്ലാത്തതുകൊണ്ട് വേണ്ടാന്ന് വെയ്ക്കുന്നവർക്ക് പണം നല്കാൻ തയ്യാറാകുന്ന കുറിപ്പോടെ ഗോയലിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തെരഞ്ഞെടുക്കുന്ന ആളുകൾ പണമില്ലെങ്കിൽ ഒരു മെസ്സേജ് മാത്രം ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പോസ്റ്റും ഇതിനകം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

Category

Author

:

Jeroj

Date

:

നവംബർ 21, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top