web S398-01

സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ആദ്യം ബിസിനസ്സിലേക്ക് പ്രവേശിക്കുന്ന ഒരാൾക്ക് സ്വന്തമായി ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനെയാണ് സ്റ്റാർട്ടപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് അടിസ്ഥാനം ഇല്ലാത്തവർക്കും മുമ്പ് ഇത്തരത്തിൽ ശ്രമം നടത്തിയിട്ടില്ലാത്തവർക്കും സ്റ്റാർട്ടപ്പ് സുരക്ഷിതമായ രീതിയിൽ നടത്താൻ ചില അടിസ്ഥാന മാർഗ്ഗങ്ങൾ പിന്തുടരേണ്ടതുണ്ട്.

സുരക്ഷിതമായ ഒരു തുടക്കം നേടാൻ ചില വഴികളിതാ:

1:മികച്ച ഐഡിയയോടെയുള്ള തുടക്കം
വിപണിയുടെ ആവശ്യകത അനുസരിച്ച് വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ജനങ്ങൾക്കാവശ്യമായത് നൽകുക. അതുവഴി സുരക്ഷിതമായ വിപണി കണ്ടെത്താനാകും.
ഉദാഹരണം, ആദ്യകാലത്ത് ആനലോഗ് ഫോൺ വിപണിയിലുണ്ടായിരുന്നെങ്കിൽ ഇന്ന് സ്മാർട്ട്ഫോൺസ് ഉണ്ട്, നാളെ നിങ്ങൾ കൊണ്ടുവരുന്ന ഒരു പുതിയ കണ്ടുപിടുത്തവും വിപണിയിലേക്ക് എത്താം.

2: ബിസിനസ് പ്ലാൻ തയ്യാറാക്കുക
നിങ്ങളുടെ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങളെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ വ്യവസായം, ഓപ്പറേഷൻസ്, ധനകാര്യവും വിപണിയുടെ വിശകലനവും ഉൾക്കൊള്ളുന്ന ബിസിനസ് പ്ലാൻ തയ്യാറാക്കുക. ഇത് നിക്ഷേപകരിൽ നിന്ന് ധനസഹായം നേടാനുള്ള പ്രധാന ഘട്ടമാണ്.

3: സ്റ്റാർട്ടപ്പിനുള്ള ഫണ്ടിംഗ്
സ്റ്റാർട്ടപ്പിനുള്ള ഫണ്ടിംഗ് എത്ര വേണമെന്ന് തീരുമാനിക്കുക. കുടുംബം, സുഹൃത്തുക്കൾ, ഏഞ്ചൽ നിക്ഷേപകർ, വെഞ്ചർ ക്യാപിറ്റലിസ്റ്റുകൾ, ബാങ്ക് വായ്പകൾ എന്നിവയിൽ നിന്ന് ആവശ്യമുള്ള ഫണ്ട് സ്വരൂപിക്കുക.

4: ശരിയായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുക
സ്റ്റാർട്ടപ്പ് നടത്തുന്നത് വളരെ വലിയ ഉത്തരവാദിത്തമാണ്. നല്ല ബിസിനസ് ഉപദേശകരെ, നിയമപരമായ ഉപദേശകരെ, ബാങ്കർമാരെ ഉൾപ്പെടുത്തുക. തുടക്ക ഘട്ടത്തിൽ മികച്ച ടീം ആവശ്യമുണ്ട്.

5: നിയമപരമായ പടികളൊക്കെ അനുസരിക്കുക
സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്:

ബിസിനസ് ലൈസൻസ് നേടുക
ബിസിനസ് പേര് രജിസ്റ്റർ ചെയ്യുക
ടാക്‌സ് ഐഡി നമ്പർ നേടുക
ട്രേഡ് മാർക്ക് ഫയൽ ചെയ്യുക
വ്യവസായ നിയമങ്ങൾ മനസിലാക്കുക

6: ഓഫീസ് അല്ലെങ്കിൽ ഓൺലൈൻ സ്‌പേയ്‌സ് നേടുക
ആരംഭിക്കാൻ തങ്ങൾക്കു സ്വന്തമായ പ്രോപ്പർട്ടിയിൽ ഇടം വെക്കുന്നതു നല്ലതാണ്. അല്ലെങ്കിൽ ലീസ് ചെയ്യാനും ആകാം. സാങ്കേതിക സാന്നിദ്ധ്യം ഉണ്ടാക്കുന്നതും അത്യാവശ്യം.

7: മാർക്കറ്റിംഗ് പ്ലാൻ തയ്യാറാക്കുക
മാർക്കറ്റിംഗ് പ്ലാൻ ബ്രാൻഡ് ഇമേജ് വളർത്താൻ സഹായിക്കുന്നു. പ്രധാന മാർക്കറ്റിംഗ് വഴികൾ:

ഉദാഹരണം : സോഷ്യൽ മീഡിയ പ്രചാരണം, റിവാർഡ് നൽകുക

8: വിശ്വസ്തമായ ഉപഭോക്തൃ സേവനം രൂപപ്പെടുത്തുക
വിശ്വസ്ത ഉപഭോക്താക്കൾ കൂടുതൽ വിൽപ്പനക്ക് വഴി ഒരുക്കുന്നു. മികച്ച ഉൽപ്പന്നം നൽകുന്നതും ഉത്തമ ഉപഭോക്തൃ സേവനം നൽകുന്നതുമാണ് അടിസ്ഥാനമാണ്.

9: കൺസിസ്റ്റന്റ് വളർച്ചയ്ക്ക് വേണ്ടി ബിസിനസ്സിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നത് പരിഗണിക്കുക

Category

Author

:

Jeroj

Date

:

ഒക്ടോബർ 27, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top