web 465-01

20 ലക്ഷം രൂപ സോമാറ്റോയ്ക്ക് നൽകിയാൽ ചീഫ് സ്റ്റാഫാകാം; ആത്മാർത്ഥമായി അപ്ലൈ ചെയ്യുന്നവർക്ക് പണം നൽകി സഹായിക്കാൻ മനസ്സുമായി സോക്കോയുടെ സഹ സ്ഥാപകൻ !

സോമാറ്റോയുടെ സ്ഥാപകനായ ദീപീന്ദർ ഗോയൽ അദ്ദേഹത്തിന് വേണ്ടി ഒരു ചീഫ് സ്റ്റാഫിനെ തിരയുകയാണ്. വളരെ വ്യത്യസ്തമായ ജോബ് ഡിസ്ക്രിപ്ഷനോട് കൂടിയാണ് അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 20 ലക്ഷം രൂപ കമ്പനിക്ക് നൽകി ജോലിയ്ക്ക് കയറുമ്പോൾ ഒരു വർഷത്തേയ്ക്ക് സാലറിയും ലഭിക്കില്ലെന്ന് അദ്ദേഹം എടുത്ത് പറയുന്നു. പോസ്റ്റിലെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

എന്റെ ചീഫ് സ്റ്റാഫായി ആയി പ്രവർത്തിക്കാൻ ഒരാളെ അന്വേഷിക്കുന്നു.

അയാൾ

▶️വിശപ്പുള്ളയാളും കോമ്മൺ സെൻസുള്ളയാളും എക്സ്പീരിയൻസ് കുറഞ്ഞ ആളുമായിരിക്കണം.
▶️വളരെ വിനയമുള്ളയാളും അവകാശവാദങ്ങൾ ഉന്നയിക്കാത്തവരുമാകണം
▶️മറ്റുള്ളവർക്ക് അതൃപ്തി തോന്നുമെങ്കിലും ശരിയായ കാര്യം ചെയ്യുന്ന ആളാകണം
▶️ഗ്രേഡ് എ കമ്മ്യൂണിക്കേഷൻ സ്കിൽസ് ഉള്ളവനാകണം,
▶️പഠിക്കാൻ മനോഭാവമുള്ളവൻ ആളായിരിക്കണം.

ജോലിയിലെ ചുമതലകൾ:
▶️സോമാറ്റോയുടെ ഭാവി നിർമിക്കുന്നതിനായി ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യുവർ, ഫീഡിങ് ഇന്ത്യ തുടങ്ങിയവയിൽ ഉൾപ്പെടെ, എല്ലാത്തിലും പ്രവർത്തിക്കുക.

ഈ ജോലി നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ:
▶️ലോകോത്തര മാനേജ്മെന്റ് സ്കൂളിലെ രണ്ട് വർഷത്തെ ഡിഗ്രിയെക്കാളും 10 മടങ്ങ് കൂടുതൽ അറിവുകൾ,
▶️എന്റെ കൂടെ പ്രവർത്തിക്കാനും ഉപഭോക്തൃ ടെക്‌നോളജിയിലെ ഏറ്റവും മിടുക്കനായ ആളുകളുമായി അനുഭവം പങ്കിടാനും അവസരം.

എങ്കിലും…
▶️ഇത് സാധാരണ ജോലിയല്ല. വ്യത്യസ്തമായ രീതിയിൽ, ഈ ജോലികളോടുള്ള ആകർഷണം കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

ശമ്പള വിവരങ്ങൾ:
▶️ഈ റോളിന് ആദ്യ വർഷം ശമ്പളമില്ല. പകരമായി, നിങ്ങൾ ഈ അവസരത്തിന് വേണ്ടി ₹20 ലക്ഷം നൽകണം. 100% തുക നേരിട്ട് ഫീഡിങ് ഇന്ത്യയിലേക്ക് സംഭാവന ചെയ്യേണ്ടതാണ് (നിങ്ങളെ തിരഞ്ഞെടുക്കുകയും, നിങ്ങൾ സമ്മതിക്കുകയും ചെയ്താൽ).

▶️ഞങ്ങളിവിടെ നിങ്ങളുടെ പണം സൂക്ഷിക്കില്ല. നിങ്ങളെ തെരഞ്ഞെടുത്താൽ ₹50 ലക്ഷം (ചീഫ് സ്റ്റാഫ് പദവിക്ക് അനുയോജ്യമായ ശമ്പളം) നിങ്ങളുടെ തിരഞ്ഞെടുക്കുന്ന ഒരു ചാരിറ്റി സ്ഥാപനത്തിന് സംഭാവന നൽകും.

▶️രണ്ടാം വർഷം മുതൽ ശമ്പളം നൽകുന്നതായിരിക്കും (₹50 ലക്ഷത്തിന് മുകളിൽ). ഇത് വർഷം 2 മതി വര്ഷം തുടങ്ങുമ്പോൾ മാത്രമേ വിശദീകരിക്കൂ.

എന്തിനാണ് ഈ റോളിന് പണമടയ്ക്കേണ്ടത്?
▶️ഈ റോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ പഠനാവസരമാണ്. ഇത് ഒരു നല്ല ശമ്പളമുള്ള ജോലിയല്ല, മാത്രമല്ല ആരെയെങ്കിലും ആകർഷിപ്പിക്കുന്നതോ “കൂളായ”തായി തോന്നിക്കുന്നതോ ഒന്നുമല്ല.

▶️പക്ഷേ, വ്യക്തിപരമായും പ്രൊഫഷണലായും വേഗത്തിൽ പഠിക്കാനുള്ള ഒരു മികച്ച പരിശീലന പരിപാടിയാണിത്. നിങ്ങൾ ഈ റോളിൽ വിജയിച്ചില്ലെങ്കിലും അതിന്റെ പാഠങ്ങൾ ഉപകാരപ്രദമായിരിക്കും.
▶️ഞങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഈ റോളിനു വേണ്ടി തേടുന്നത്. റിസ്യൂമെ മികച്ചതാക്കാൻ നോക്കുന്ന ആളുകളെയല്ല.

അപേക്ഷിക്കുന്ന വിധം:
200 വാക്കുകൾക്കുള്ളിൽ ഒരു കവർ ലെറ്റർ തയ്യാറാക്കി d@zomato.com-ലേക്ക് ഇമെയിൽ അയക്കുക.
200 വാക്കുകൾക്കുള്ളിൽ നിങ്ങൾ പറയേണ്ടത് എഴുതുക.

ഈ റോൾ പങ്കുവെച്ചുകൊണ്ട് സോക്കോയുടെ സഹ സ്ഥാപകനും മലയാളിയുമായ അർജുൻ വി പോൾ മഹത്തായ ഈ അവസരം ആത്മാർത്ഥമായി ആഗ്രഹിച്ചിട്ട് പണമില്ലാത്തതുകൊണ്ട് വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ പണം തരാൻ സോക്കോ സഹായിക്കുമെന്നും നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ശേഷം എനിക്ക് ഒരു മെസേജ് അയയ്ക്കുകയെന്നും ദീപിന്ദർ ഗോയലിന്റെ പോസ്റ്റ്‌ പങ്കു വെച്ചുകൊണ്ട് പറഞ്ഞു.

Category

Author

:

Jeroj

Date

:

നവംബർ 21, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top