F502-01

5 ലക്ഷം രൂപയിൽ താഴെ ആരംഭിക്കാവുന്ന 5 ബിസിനസുകൾ

ഇന്നത്തെ യുവാക്കൾ കൂടുതൽ സ്വാതന്ത്ര്യവും, സർഗ്ഗവാസനകളെ ഉയർത്താൻ സഹായിക്കുന്നതുമായ തൊഴിൽ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ മിക്കവരും ബിസിനസ്സിലേക്ക് തിരിയുന്നു. എന്നാൽ വലിയ മൂലധനമില്ലാതെ ബിസിനസ്സ് ആരംഭിക്കാമോ എന്ന സംശയവും പലർക്കുമുണ്ട്. അതിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കം. 5 ലക്ഷം രൂപയ്ക്കടിയിലുള്ള നിക്ഷേപത്തിൽ തന്നെ തുടങ്ങാവുന്ന ചില ലാഭകരമായ സംരംഭങ്ങൾ പരിചയപ്പെടാം.

1. ലോക്കൽ അഗ്രീ-പ്രോഡക്റ്റ് ബ്രാൻഡിങ് (Local Agri-Products Branding)

    കേരളത്തിൽ ലഭ്യമായ മുളകുപൊടി, മഞ്ഞൾ, കുരുമുളക്, തുടങ്ങിയവക്ക് വലിയ വിപണി നിലവിലുണ്ട്. പ്രത്യേകിച്ച് ഒറിജിൻ, ഓർഗാനിക് എന്നീ ടാഗുകൾ ഉള്ള ഉത്പന്നങ്ങൾക്ക്. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി അതിന് പാക്കേജിങ്, ബ്രാൻഡിങ് ചെയ്ത് ഓൺലൈൻ വഴി വിൽക്കുന്നത് ഒരു മികച്ച സംരംഭമാണ്.

    • ആരംഭ നിക്ഷേപം: ₹2 – ₹3 ലക്ഷം
    • അവശ്യ സാധനങ്ങൾ: ഗ്രൈൻഡർ, പാക്കേജിങ് മെറ്റീരിയൽ, ലേബൽ പ്രിന്റർ
    • വിപണി മാർഗങ്ങൾ: Instagram, WhatsApp, Amazon, Meesho

    2. ഹോം ബേക്കറി/കേക്ക്സ് & ബേക്കറി പ്രോഡക്റ്റ്സ്

      പാചകത്തിലോ ബേക്കിങ്ങിലോ താല്പര്യമുള്ളവർക്ക് ഇത് ഒരു മികച്ച ചോയ്സ് ആയിരിക്കും. ഈയിടെ വ്യത്യസ്തമായ രുചികൾക്കുള്ള ആവശ്യം കൂടിയിട്ടുണ്ട്. അതുപോലെ തന്നെ ഹോം ബേക്കേഴ്‌സിന് ഡിമാൻഡും കൂടിയിട്ടുണ്ട്. മായമില്ലാതെ ഉത്പന്നങ്ങൾ നൽകുന്നതിനാൽ ഹോം ബേക്കേഴ്‌സിന് എല്ലാ കാലത്തും ഡിമാൻഡ് കൂടുതൽ ആയിരിക്കും.

      • ആരംഭ നിക്ഷേപം: ₹1.5 – ₹2 ലക്ഷം
      • ആവശ്യ സാധനങ്ങൾ: Oven, Mixer, Packaging Boxes, FSSAI ലൈസൻസ്
      • പ്രചാരണം: Instagram reels, Local events, Swiggy/Zomato

      3. ഓൺലൈൻ ട്യൂഷൻ സെന്റർ/ഇ–ലേണിംഗ് പ്ലാറ്റ്ഫോം

        ഏതെങ്കിലും വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക്, ഇത് ചെലവുകുറഞ്ഞും ലാഭകരവുമായ മാർഗമാണ്. വീട്ടിൽ ട്യൂഷൻ എടുക്കുന്ന നിരവധി വീട്ടമ്മമാരുണ്ട് ഓൺലൈനിലേക്ക് ചുവടുമാറ്റുന്നത് ഇവരുടെ ചെറിയ സംരംഭം സ്കെയിൽ ചെയ്യാൻ സഹായിക്കും. ഓൺലൈനിലേക്ക് മാറിയാൽ കേരളം മുഴുവനുള്ള വിദ്യാർത്ഥികൾക്ക് സേവനം നൽകാനാവും. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിനാൻഷ്യൽ ലിറ്ററസി ക്ലാസ്സുകൾ പോലുള്ള വിത്യസ്ത ഐഡിയകൾക്ക് ഏറെ പ്രചാരമുണ്ട്.

        • ആരംഭ നിക്ഷേപം: ₹50,000 – ₹1 ലക്ഷം
        • ഉപകരണങ്ങൾ: ലാപ്ടോപ്പ്, വെബ്കാം, ലേഖന റസോഴ്‌സുകൾ
        • അറിഞ്ഞിരിക്കേണ്ട സാങ്കേതിക വിദ്യകൾ: Zoom/Google Meet, Digital Marketing

        4. ഇകോമേഴ്സ് റിസെല്ലിംഗ് (Dropshipping or Reselling)

          മറ്റ് കച്ചവടക്കാരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നതിനെയാണ് ഡ്രോപ്ഷിപ്പിംഗ് എന്ന് പറയുന്നത്. പാക്ക് ചെയ്യുകയോ സ്റ്റോക്ക് ചെയ്യുകയോ വേണ്ട. ഓർഡറുണ്ടാകുമ്പോൾ അത് കച്ചവടക്കാരിൽ നിന്നും വാങ്ങി നേരിട്ട് ഉപഭോക്താവിന് അയച്ചുകൊടുക്കാം.

          • ആരംഭ നിക്ഷേപം: ₹1 ലക്ഷം ( മാർക്കറ്റിംഗിനും വെബ്‌സൈറ്റിനും)
          • അറിഞ്ഞിരിക്കേണ്ട സാങ്കേതിക വിദ്യകൾ: സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഷോപ്പിഫൈ/മീഷോ/ഇൻസ്റ്റാമോർ
          • നിക്ഷേപം വേണ്ടത്: വെബ്‌സൈറ്റ്, ഉൽപ്പന്ന ചിത്രീകരണം, അഡ്സ്

          5. സ്മാർട്ട്‌ഫോൺ സെർവീസിംഗ് & ആക്‌സസറീസ് സ്റ്റോർ

            സ്മാർട്ട്‌ഫോണുകൾക്കുള്ള ദൈനംദിന റിപെയറിങ്ങിനും ആക്‌സസറികൾക്കും ആവശ്യകത ഉയരുകയാണ്. ഒരു വീട്ടിൽ തന്നെ 5 മുതൽ 6 വരെ ഫോണുകൾ ഇന്നുണ്ട് അതിനനുസരിച്ച് റിപെയറിങ്ങിനും ആക്‌സസറികൾക്കും ഡിമാന്റുമുണ്ട്. ഹാർഡ് വെയർ ടെക്നോളജിയിൽ താല്പര്യമുളവർക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന വിദ്യയാണിത്.

            • ആരംഭ നിക്ഷേപം: ₹3 – ₹5 ലക്ഷം ( പഠനത്തിനും, കടയിടാനും)
            • വേണ്ട സാമഗ്രികൾ: സ്ക്രൂ കിറ്റ്, മൾട്ടി മീറ്റർ, പവർ സപ്ലൈ, ടെസ്റ്റിങ് ബോക്സ് etc
            • അധിക വരുമാനം: സ്ക്രീൻ ഗാർഡ് സ്റ്റിക്കിങ്, ഹാൻഡ്‌സെറ്റ് ക്ലീനിംഗ്, യൂസഡ് ഫോൺ റീസെല്ലിംഗ്

            മൂലധനം കുറവായിരുന്നാലും നല്ലൊരു പദ്ധതിയും മികച്ച പ്രചാരണ രീതിയും ഉപയോഗിച്ച് നിങ്ങൾക്ക് വിജയകരമായി സംരംഭം ആരംഭിക്കാവുന്നതാണ്. ഈ സംരംഭങ്ങളിൽ നിങ്ങളുടെ താല്പര്യത്തിനും കഴിവിനും അനുയോജ്യമായത് കണ്ടെത്തി, ചെറിയ പടിയിലൂടെ തുടങ്ങൂ. തുടക്കം എപ്പോളും ചെറുതായിരിക്കും പക്ഷെ സ്വപനം എപ്പോളും വലുത് കാണണം.

            Category

            Author

            :

            Gayathri

            Date

            :

            ജൂൺ 4, 2025

            Share

            :

            Join our WhatsApp Group for more updates!

            Recent Posts

            ml_INMalayalam