സുഡിയോ ഇന്ന് വളരെ പോപ്പുലർ ആയ ഒരു ബ്രാൻഡ് ആണ്. രണ്ടുവർഷം മുന്നേ വരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ ബ്രാൻഡ് 500 മില്യൺ ഡോളറിന്റെ ബ്രാൻഡ് ആയി വളർന്ന കഥ ഏറെ അത്ഭുതകരമാണ്. ഇന്ത്യൻ ഫാഷനിലെ ജയിന്റുകൾ ആയ വെബ്സൈഡിനെയും മാക്സിനെയും പോലും പിൻതള്ളി കൊണ്ടാണ് സുഡിയോയുടെ ഈ മുന്നേറ്റം. എല്ലാ ഉൽപ്പന്നങ്ങളും 999 രൂപയ്ക്ക് കീഴിൽ എന്ന വാല്യു പ്രൈസ് ആണ് സുഡിയോയുടെ ഏറ്റവും വലിയ ആകർഷണീയത. ഏറ്റവും രസകരമായ കാര്യം എന്തെന്ന് വെച്ചാൽ സുഡിയോ ഡിസ്കൗണ്ടുകൾ കൊടുക്കുന്നില്ല അതുപോലെ സീസണൽ വസ്ത്രങ്ങൾ വിൽക്കുന്നുമില്ല എന്നാലും ഇന്ത്യൻ ഫാഷൻ വിപണിയുടെ വലിയൊരു പങ്കും ഇവരുടെകൈവശമാണ്. തങ്ങളുടെ തന്നെ സഹോദരസ്ഥാപനമായ വെസ്റ്റ്സൈഡിനെയും സുഡിയോ മറികടന്നു കഴിഞ്ഞു. ഇത് ഇവർക്ക് സാധിച്ചത് വില കുറഞ്ഞ വസ്ത്രങ്ങൾ കൊടുക്കുന്നതുകൊണ്ട് മാത്രമല്ല. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇത്രയും മത്സരം നടക്കുന്ന ഈ വിപണി എങ്ങനെയാണ് കയ്യടക്കിയത്? എങ്ങനെയാണ് 500 മില്യൺ ഡോളർ ബ്രാൻഡ് ആയി ഇവർ വളർന്നത്? വളർച്ചയ്ക്ക് പിന്നിൽ അഞ്ച് പ്രധാനപ്പെട്ട കാരണങ്ങൾ ആണുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ആദ്യം നമുക്ക് ഇന്ത്യൻ ഫാഷൻ വിപണിയെ കുറിച്ച് കൂടുതലറിയാം. ഇന്ത്യൻ ഫാഷൻ വിപണി വളരെ രസകരമായ ഒന്നാണ്. വിപണിയിലുള്ള മിക്ക ബ്രാൻഡുകളും ടയർ വണ്ണിലെ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്നവരാണ്. വളരെ അടുത്തു മാത്രമാണ് ടയർ വൺ ടു ത്രീ ഫോർ സിറ്റികളിൽ ആണ് കൂടുതൽ വിപണി സാധ്യതയും പൈസയും ഉള്ളതെന്ന് ഇവർ തിരിച്ചറിയുന്നത്. കഴിഞ്ഞവർഷത്തെ ഓൺലൈൻ ഷോപ്പിംഗ് ട്രാൻസാക്ഷൻ കണക്കുകൾ പ്രകാരം ടിയർ ടു മുതൽ നാലു വരെയുള്ള ഉപഭോക്താക്കളാണ് ടിയർ വണ്ണിനേക്കാൾ 77% കൂടുതൽ ചെലവഴിച്ചത്. ഈ സാധ്യതയാണ് സുഡിയോയും വാല്യൂ പ്രൈസിംഗ് ഉൽപ്പന്നങ്ങളും മുതലാക്കാൻ ശ്രമിക്കുന്നത്.
ഇനി നമുക്ക് സുഡിയോയെ വിജയത്തിലേക്ക് നയിച്ച 5 പ്രധാനപ്പെട്ട ഘടകങ്ങളെ കുറിച്ചറിയാം.
ഇതിൽ ആദ്യത്തേത് പ്രൈസിങ് തന്നെയാണ്. ഇന്ത്യൻ വിപണിയിലെ ഉപയോക്താക്കളെ നോക്കുകയാണെങ്കിൽ അവർ കൂടുതൽ പൈസ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വേളകളിൽ H&M-ഓ zara- യോ പോലെയുള്ള ബ്രാൻഡുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ അത്രയധികം തുക ചെലവഴിക്കാൻ താല്പര്യമില്ലാത്തപ്പോൾ നിലകൊറഞ്ഞ ഇന്ത്യൻ ബ്രാൻഡുകളെയാണ് ആശ്രയിക്കുന്നത്. ഈ ഉപബോക്ത സംസ്കാരമാണ് സുഡിയോ മുതലാക്കുന്നത്. സുഡിയോ ഉൽപ്പന്നങ്ങളുടെ നിർണയത്തിൽ ഒരു കാര്യം ശ്രദ്ധേയമാണ് എല്ലാ ഉൽപ്പന്നങ്ങൾക്കും 999 നു താഴെയാണ് വില. ഏറ്റവും പുതിയ ട്രെൻഡുകളിൽ ഉള്ള വസ്ത്രങ്ങളാണ് ഈ വിലയിൽ കൊടുക്കുന്നത്. സുഡിയോ വസ്ത്ര ഉപഭോക്താക്കളിൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അവർക്ക് ലേബലോ ബ്രാന്റോ അത്ര പ്രധാനപ്പെട്ടതല്ല എന്നാൽ കാണാൻ നല്ലതായിരിക്കുന്ന താങ്ങാവുന്ന വിലയിലുള്ള വസ്ത്രങ്ങളോടാണ് അവർക്ക് താല്പര്യം. സുഡിയോയ്ക്ക് തങ്ങൾ ലക്ഷ്യം വയ്ക്കുന്ന ജനവിഭാഗത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു അത് കോളേജിൽ പോകുന്ന കുട്ടികളും ഡിയർ രണ്ടു മുതൽ നാലു വരെയുള്ള ആളുകളുമാണ്. ഇവർക്ക് തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ നല്ല വസ്ത്രങ്ങൾ താങ്ങാവുന്ന വിലയിൽ വേണമായിരുന്നു. സുഡിയോ അടിസ്ഥാനപരമായി ഇതാണ് ചെയ്തത് ഏറ്റവും നല്ല ട്രെൻഡിലുള്ള വസ്ത്രങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കി. സുഡിയോയുടെ എതിരാളികൾക്ക് സുഡിയോ കൊടുക്കുന്ന വിലയിൽ അതേ ക്വാളിറ്റിയുള്ള വസ്ത്രങ്ങൾ കൊടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി. ഉദാഹരണത്തിന് റിലയൻസ് ട്രെൻഡ്സ് എടുക്കാം അവർ സുഡിയോ കൊടുക്കുന്ന അതേ വസ്ത്രം 5 ഇരട്ടി കൂടുതൽ വിലക്കാണ് കൊടുക്കുന്നത്. സുഡിയോയുടെ തന്നെ സഹോദരസ്ഥാപനമായ വെസ്റ്റ്സൈഡ് ഇതേ വസ്ത്രങ്ങൾ കൊടുക്കുന്നത് മൂന്നരട്ടി വിലക്കാണ്. ഇത് ടാറ്റയുടെ ഒരു വേർതിരിച്ചു മുന്നേറുന്ന സ്‌ട്രേറ്റർജിയുടെ ഭാഗമാണ്. അതായത് വെസ്റ്റ്സൈഡ് വൻ നഗരങ്ങളിലെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമ്പോൾ സ്റ്റുഡിയോ ചെറുപട്ടണങ്ങളിലെയും ചെറു നഗരങ്ങളിലെയും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നു. ഇത് അവരെ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. മുന്നോട്ടുപോകുമ്പോൾ മാർജിൻ കൂട്ടാൻ വേണ്ടി 1500 രൂപ വരെയുള്ള ഉത്പന്നങ്ങൾ സ്റ്റുഡിയോ വികസിപ്പിക്കും എന്നാണ്.
രണ്ടാമത്തെ ഘടകം ഇൻവെന്ററിക്ക് അവർ കൊടുക്കുന്ന പ്രാധാന്യമാണ്. ഇന്ത്യൻ ഫാഷൻ വിപണിയിൽ ഏതൊരു വാല്യു പ്രൈസ് ഉൽപ്പന്നത്തിനും വിജയിക്കാൻ ഇൻവെന്ററിക്ക് പ്രാധാന്യം കൊടുത്തേ മതിയാകൂ. ഇതുകൊണ്ടുതന്നെ സുഡിയോയ്ക്ക് കൃത്യമായ ഒരു ഇൻവെന്ററി പ്ലാൻ ഉണ്ട്. വളരെ മികച്ചതായ വസ്ത്രങ്ങൾ കൊടുക്കുക, ഏറെ ആകർഷണീയമായ വിലയിൽ കൊടുക്കുക അതുപോലെതന്നെ വേഗത്തിൽ ഇൻവെന്ററി പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് സുഡിയോയുടെ പ്ലാൻ. ഈ ഒരു പ്ലാൻസ് ഉപയോഗിക്ക് വളരെയധികം വിജയം നേടിക്കൊടുത്തു. 160 ശതമാനം വേഗത്തിൽ ഇൻവെന്ററി പുതുക്കി കൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ ഓരോ രണ്ടു മാസം കൂടുമ്പോഴും സ്റ്റുഡിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ട്രെൻഡിനനുസരിച്ചുള്ളതായി മാറിക്കൊണ്ടിരിക്കും. ഒന്നാലോചിച്ചു നോക്കൂ എല്ലാ രണ്ടുമാസം കൂടുമ്പോഴും എല്ലാ ഉൽപ്പന്നങ്ങളും പുതിയത് ആയിട്ടുള്ള സ്റ്റോറുകളായിരിക്കും സുഡിയോയുടേത് എതിരാളികളിൽ ആർക്കും സാധിക്കാത്ത ഒന്നാണിത്. കടകളിലെ ഇന്റീരിയർ സ്റ്റോർ ഡെകോർ സ്റ്റാഫിനുള്ള ചെലവ് ഇതെല്ലാം വളരെ കുറച്ച് ഇൻവെന്ററി ഉപയോഗിച്ച് താങ്കളുടെ സ്റ്റോറുകൾ പുതിയതാക്കി വയ്ക്കുക എന്നത് വളരെ ജീനിയസ് ആയ ഒരു ഐഡിയ തന്നെയാണ്. ഇൻവെന്ററിയും അത് പുതുക്കുന്നതിനും കൊടുക്കുന്ന പ്രാധാന്യം കൊണ്ട് തന്നെ സുഡിയോ വിന്റർ ക്ലോത്ത് പോലെയുള്ള സീസണൽ വസ്ത്രങ്ങൾ വിൽക്കാറില്ല. ഇങ്ങനെ സീസണൽ വസ്ത്രങ്ങളിൽ നിന്നും മാറി നിൽക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു സീസണിൽ നല്ല കച്ചവടം നടന്നില്ലെങ്കിൽ പോലും അവർക്ക് ഒരിക്കലും കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ ഉണ്ടാവില്ല. ഇതിനോടൊപ്പം തന്നെ മികച്ചതായി മാനേജ് ചെയ്യുന്ന ഓപ്പറേഷനൽ വിഭാഗവും സുഡിയോയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നു.
മികച്ച പ്രവർത്തനക്ഷമതയാണ് സുഡിയോയുടെ വിജയത്തിലെ മൂന്നാമത്തെ ഘടകം. ലാഭം നിലനിർത്തിക്കൊണ്ടു പോകണമെങ്കിൽ മികച്ച പ്രവർത്തനക്ഷമത കൂടിയേ തീരൂ എന്ന തിരിച്ചറിവ് സുഡിയോയെ ഏറെ സഹായിച്ചു. അവർക്ക് ഇത് നേടാൻ സാധിച്ചത് H&M ഓ ZARA യോ ചെയ്യുന്നതുപോലെ വലിയ തുക മാർക്കറ്റിങ്ങിന് ചെലവഴിക്കാതെയാണ്. മാർക്കറ്റിംഗ് ചെയ്യാത്തത് മൂലം ലാഭിക്കുന്ന പണമെല്ലാം ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിലേക്കാണ് വകതിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗുണഭോക്താക്കൾ അവർക്ക് ലഭിക്കുന്ന വസ്ത്രങ്ങളുടെ ഗുണനിലവാരത്തിലും അത് ലഭിക്കുന്ന വിലയിലും ആശ്ചര്യപ്പെട്ടുപോകുന്നു. ഈ മികച്ച സംവിധാനത്തെ കുറിച്ച് ഉപഭോക്താക്കൾ തങ്ങളുടെ സുഹൃത്തുക്കളോടും മറ്റുള്ളവരോടും സംസാരിക്കുന്നു ഇതുമൂലം സുഡിയോയ്ക്ക് പൈസ ചെലവില്ലാതെ തന്നെ മികച്ച മാർക്കറ്റിംഗ് നടത്താൻ സാധിക്കുന്നു.
നാലാമത്തെ അവരുടെ വിജയ രഹസ്യം അവരുടെ സ്റ്റോർ ലൊക്കേഷനുകളാണ്. ഉദാഹരണത്തിന് മുംബൈയിലുള്ള പത്ത് സുഡിയോകൾ നോക്കാം. ഈ 10 സ്റ്റോറുകളും സ്ഥിതി ചെയ്യുന്നത് മുംബൈ ടൗണിലോ പരിസരത്തോ അല്ല. മുംബൈയിലെ ഉൾപ്രദേശങ്ങളിലാണ്.തങ്ങളുടെ തന്നെ സഹോദര സ്ഥാപനമായ വെസ്റ്റ്സൈഡ് പോലും അവരുടെ പതിമൂന്നാം ഔട്ട്ലെറ്റുകൾ മുംബൈ സിറ്റിക്ക് അകത്താണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഉൾപ്രദേശങ്ങളിൽ സ്റ്റോറുകൾ സ്ഥാപിച്ചത് വഴി ഈ സ്റ്റോറുകൾക്ക് വാടക വളരെ കുറവാണ് മാത്രമല്ല ഈ പ്രദേശങ്ങളിൽ എതിരാളികളും കുറവാണ് കാരണം സുഡിയോ ലക്ഷ്യം വെക്കുന്നത് സിറ്റിയിലുള്ള ടയർ വൺ ഉപയോക്താക്കളെ അല്ല ടയർ ടു ത്രീ സിറ്റികളിലുള്ള ഉപയോക്താക്കളെയാണ്. ഇങ്ങനെ ചെയ്യുന്നത് അവരുടെ ചെലവ് കുറയ്ക്കാനും അതോടൊപ്പം ഉൽപ്പന്നങ്ങളുടെ വിലനിലവാരം വാലുപ്രൈസിങ്ങിൽ നിലനിർത്താനും സാധിക്കുന്നു. ഇതെല്ലാം ചേർന്ന് സുഡിയോയ്ക്ക് നേടി കൊടുക്കുന്നത് വളരെ ഉയർന്ന റവന്യൂ പെർ സ്ക്വയർ ഫീറ്റ് ആയ 12 തൊട്ട് 15,000 രൂപയാണ്. തങ്ങളുടെ ഒരു എതിരാളികൾക്കും നേടാൻ കഴിയാത്ത ഒരു തുകയാണത്. വിപണിയിലെ തന്നെ ആവറേജ് എട്ടു തൊട്ടു പത്തായിരം വരെയാണ്. വെസ്റ്റ്സൈഡിന്റെ റവന്യൂ സ്ക്വയർ ഫീറ്റ് 9950 രൂപയാണ്. സുഡിയോ ആദ്യം തന്നെ ഇ കൊമേഴ്സിലേക്ക് പ്രവേശിക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. ഇ കോമേഴ്സിൽ വരുന്ന അധിക ഡെലിവറി തുകയും റിട്ടേൺ ചെയ്യാനുള്ള അധിക സാധ്യതയും ആണ് കാരണം. സുഡിയോ തങ്ങളുടെ സ്റ്റോറുകൾ വഴി തന്നെയാണ് വികസിക്കാൻ ലക്ഷ്യമിടുന്നത്. അവര് ചെയ്യുന്നത് സ്റ്റോറുകൾ സ്ഥാപിക്ക വഴി വാല്യൂ പ്രൈസിങ്ങിൽ ആകൃഷ്ടരാകുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയാണ്. 119 സിറ്റികളിലായി അവർക്ക് ഇപ്പോൾ തന്നെ സ്വന്തമായി 352 സ്റ്റോറുകളുണ്ട്. ഇനിയും ഒരുപാട് എത്തിപ്പെടാത്ത സിറ്റികളും ചെറുപട്ടണങ്ങളും ഉള്ളതിനാൽ വികസനത്തിനുള്ള സാധ്യത വളരെ വലുതാണ്. ആറുവർഷംകൊണ്ട് 350 സ്റ്റോറുകൾ എന്നത് മികച്ച ഒരു നേട്ടം തന്നെയാണ്. ഇത് അവർക്ക് സാധിച്ചത് അവരുടെ FOCO മോഡൽ കൊണ്ടാണ്. ഫ്രാഞ്ചൈസി ഓണഡ് കമ്പനി ഓപ്പറേറ്റഡ് എന്ന മോഡലാണിത് ഈ മോഡൽ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് വെച്ചാൽ രണ്ടു കോടി മുതൽ അഞ്ചു കോടി വരെ 6000സ്‌ക്വാഡ് വരുന്ന സ്റ്റോറുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവരുമായി പാർട്ണർഷിപ്പിൽ എത്തുന്ന മോഡലാണ്. അതായത് ഒരു നിക്ഷേപം നടത്തി കട തുടങ്ങുന്ന ഫ്രാഞ്ചൈസി ഓണർക്ക് നിശ്ചിതമായ റവന്യൂ ഷെയർ ലഭിക്കും കടയുടെ പ്രവർത്തനം കൈകാര്യം ചെയ്യുക സുഡിയോ ആയിരിക്കും അതുപോലെ ലാഭവും അവർ ആയിരിക്കും എടുക്കുക. ഈയൊരു മോഡൽ സുഡിയോയെ എണ്ണമറ്റ നഗരങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിച്ചു.
അവരുടെ അഞ്ചാമത്തെയും അവസാനത്തെയും വിജയ രഹസ്യം പ്രൈവറ്റ് ലേബലിങ്ങാണ്. ഇത് അവരുടെ തന്നെ സഹോദര സ്ഥാപനമായ വെസ്റ്റ്സൈഡ് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. 2013ൽ വെസ്റ്റ്സൈഡിന്റെ 80% വരുമാനം വന്നിരുന്നത് തങ്ങളുടെ കീഴിലുള്ള സ്വന്തം ബ്രാൻഡുകളിൽ നിന്നാണെങ്കിൽ ഇപ്പോൾ 100% വും സ്വന്തം ബ്രാൻഡുകളിൽ നിന്നുള്ള വരുമാനമായി മാറി കഴിഞ്ഞു. പ്രൈവറ്റ് ലേബലിങ് വഴി മറ്റു ബ്രാൻഡുകൾക്ക് കൊടുക്കേണ്ട കമ്മീഷൻ ഒഴിവാക്കാൻ സാധിക്കും. ടാറ്റയുടെ കീഴിലുള്ള രണ്ട് ഫാഷൻ ബ്രാൻഡുകൾ ആയ സുഡിയോയും വെസ്റ്റ്സൈഡും ആണ് 100% പ്രൈവറ്റ് ലേബലിങ് ചെയ്യുന്ന ഇന്ത്യയിലെ ഏക സ്ഥാപനങ്ങൾ. ഇത്തരത്തിൽ ചെയ്യുന്നത് വഴി അവർക്ക് വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ട്രെൻഡുകളെ പിന്തുടരാൻ സാധിക്കുന്നു പ്രധാന ഉപയോക്താക്കൾ കോളേജ് വിദ്യാർത്ഥികൾ ആയതിനാൽ അവർക്ക് അവർ ഇൻസ്റ്റാഗ്രാമിലും മറ്റും സെലിബ്രിറ്റികളും ഇൻഫ്ലുൻസർസും ഉപയോഗിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡിലുള്ള വസ്ത്രങ്ങളോടാണ് താല്പര്യം. പ്രൈവറ്റ് ലേബലിങ്ങ് വഴി അവർക്ക് ഇൻവെന്ററി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതുക്കാൻ സാധിക്കുന്നു ഇതുവഴി മാറുന്ന ട്രെൻടിനൊപ്പം നിൽക്കാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ കാണുന്ന പുതിയ ട്രെൻഡ് ഉള്ള വസ്ത്രങ്ങൾ സുഡിയോയിൽ വിലക്കുറവിൽ കിട്ടുമെന്ന് ഓരോരുത്തരും കരുതുന്നു.
ഈ അഞ്ചു പ്രധാനപ്പെട്ട മേഖലകളിൽ സുഡിയോ കൊടുക്കുന്ന ഊന്നലാണ് അവരെ ഇന്ന് ഒരു 500 മില്യൺ ഡോളർ കമ്പനിയായി വളർത്തിയത്.