PMF കണ്ടെത്തിയ സംരംഭകർക്കുള്ള സവിശേഷതകൾ

ഉൽപ്പന്ന-വിപണി അനുയോജ്യത അഥവാ PMF (product market fit) കണ്ടെത്താത്തതാണ് (വ്യവസ്ഥാപിത വരുമാനവും) സ്റ്റാർട്ടപ്പ് പരാജയത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം. അതിനാൽ, ഉൽപ്പന്ന-വിപണി അനുയോജ്യത കണ്ടെത്തുന്നതിന് എന്താണ് വേണ്ടത് എന്ന് നോക്കാം.

എങ്ങനെയാണ് PMF കണ്ടെത്തേണ്ടതെന്നല്ല മറിച്ച് PMF ഇന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാം. ഉൽപ്പന്ന-വിപണി അനുയോജ്യത നേടിയ സ്ഥാപകർക്ക് പൊതുവായുള്ള സവിഷേതകൾ എന്തൊക്കെയെന്ന് നോക്കാം.

ഉൽപ്പന്ന-വിപണി അനുയോജ്യത കൈവരിക്കുന്നതിലും വരുമാന വളർച്ച കൈവരിക്കുന്നതിലും വിജയകരമായ എല്ലാ സ്റ്റാർട്ടപ്പ് സ്ഥാപകർക്കും പൊതുവായുള്ള മൂന്ന് സ്വഭാവങ്ങളുണ്ട്:

1) ശരിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകാനുള്ള കഴിവ്;

2)കൂടുതൽ പ്രവർത്തിക്കാനും കുറവ് സ്ട്രാറ്റജികൾ മെനയാനുമുള്ള സന്നദ്ധത;

3) ശ്രദ്ധ വ്യതിചലിക്കാതിരിക്കാനുള്ള അച്ചടക്കം

ശരിയായ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുക

ഒരു സ്ഥാപകൻ എന്ന നിലയിൽ, ടാസ്ക്കുകളുടെയും വെല്ലുവിളികളുടെയും അവസാനിക്കാത്ത ഒരു ലിസ്റ്റ് നിങ്ങൾ അഭിമുകീകരിക്കേണ്ടതായി വരും. ഒരു പടി പിന്നോട്ട് പോയി ഏതൊക്കെ പ്രശ്‌നങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനം, നിങ്ങളുടെ പരിമിതമായ സമയത്തെ മികച്ച രീതിയിൽ വിനിയോഗിക്കാൻ ഇത് സഹായിക്കും.

ഇതിനർത്ഥം തന്ത്രപരമായിരിക്കുക, ഉടനടി സ്വാധീനം ചെലുത്താൻ കഴിയാത്തവിധം ഏതൊക്കെ പ്രശ്നങ്ങൾ വളരെ അകലെയാണെന്ന് അറിയുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു എൻ്റർപ്രൈസ് പ്രവേശിക്കണമെങ്കിൽ, ഇനിയും വികസിപ്പിക്കേണ്ട പ്രത്യേക സവിശേഷതകൾ ആവിശ്യമായിരിക്കാം അത് മനസിലാക്കി എടുത്തു ചാടാതെ ഇരിക്കേണ്ടത് പ്രധാനമാണ്.

നിങ്ങൾ ആ സവിശേഷതകൾ വികസിപ്പിച്ചെടുത്താലും, മാസങ്ങൾ നീണ്ടുനിൽക്കുന്ന സെയിൽസ് സൈക്കിൾ നിങ്ങൾ കൈകാര്യം ചെയ്യണ്ടതായി വരും. ആ സവിശേഷതകൾ വികസിപ്പിക്കാൻ തിരക്കുകൂട്ടുന്നതിനുപകരം, നിങ്ങൾക്ക് ഇതിനകം ഉള്ള സവിശേഷതകൾക്കൊപ്പം ഉൽപ്പന്ന-വിപണി അനുയോജ്യത കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ, നിങ്ങൾക്ക് കുറച്ച് വരുമാനം ലഭിക്കുകയും മറ്റ് ഫീച്ചറുകളുടെ വികസനത്തിന് ഫണ്ട് വിനിയോഗിക്കുകയും ചെയ്യാം.

കൂടുതൽ പ്രവർത്തിക്കുക കുറവ് സ്ട്രാറ്റജികൾ മെനയുക

ഉൽപ്പന്ന-വിപണി അനുയോജ്യത കണ്ടെത്താനും ഉപഭോക്താക്കളെ നേടാനും വിപണിയിൽ സാമ്യം ചെലവഴിക്കണമെന്ന് മികച്ച സ്ഥാപകർ മനസ്സിലാക്കുന്നു. നിങ്ങളുടെ ഉപഭോക്താക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയവും വരുമാനവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ട്, അതിനാൽ തന്ത്രങ്ങൾ മെനയുന്നതിനേക്കാൾ കൂടുതൽ സമയം വിപണിയിൽ ചെലവഴിക്കുന്നത് നിർണായകമാണ്.

വൈറ്റ്ബോർഡിംഗും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതും ഏറെ ശ്രദ്ധിച്ചും ബുദ്ധിപരമായും എടുക്കേണ്ട തീരുമാനങ്ങളാണ്. ഉപഭോക്താക്കളുടെയും വരുമാനത്തിൻ്റെയും കാര്യം വരുമ്പോൾ, പുതിയ തന്ത്രങ്ങൾ, വിപണികൾ, പിവറ്റുകൾ, ഫീച്ചറുകൾ എന്നിവ ആദ്യം നല്ലതായി തോന്നുമെങ്കിലും മുന്നോട്ടുള്ള യാത്രയിൽ വളരെ അപൂർവമായി മാത്രമേ ഇവ നിങ്ങളെ സഹായിക്കുകയുള്ളൂ.

ഉദാഹരണത്തിന്, ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നത് പുതിയ ഉപഭോക്താക്കളെ നേടാനുള്ള ഒരു മാർഗമായി തോന്നിയേക്കാം, എന്നാൽ മുൻകൂട്ടി ശരിയായ ആളുകളുമായി മീറ്റിംഗുകൾ നടത്താനോ ഏതെങ്കിലും അവസരങ്ങളിൽ ഫോളോ അപ്പ് കാമ്പെയ്‌നുകൾ നടത്താനോ നിങ്ങൾ സമയം ചെലവഴിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇതിൽ നിന്നും പുതിയ വരുമാനമൊന്നും കാണാനാകില്ല എന്ന് മാത്രമല്ല ഉൽപ്പന്ന-വിപണനവുമായി കൂടുതൽ അടുക്കാനും സാധിക്കില്ല.

ശ്രദ്ധ വ്യതിചലിക്കാതിരിക്കാനുള്ള അച്ചടക്കം

വിജയകരമായ എല്ലാ സ്റ്റാർട്ടപ്പ് സ്ഥാപകർക്കും ഉള്ള മറ്റൊരു പ്രധാന സ്വഭാവമാണ് അച്ചടക്കം. മികച്ച സ്ഥാപകർക്ക് മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസിലാക്കാനുള്ള അച്ചടക്കം ഉണ്ട്. ഷൈനി ഒബ്‌ജക്റ്റ് സിൻഡ്രോം പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളുടെ പരാജയത്തിന് വളരെ സാധാരണമായ കാരണമാണ്. നിങ്ങളുടെ പ്ലാൻ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനാകുന്നത് പോക്കർ കളിക്കുന്നത് പോലെയാണ്. പോക്കർ കളിക്കുന്നതിന് തന്ത്രവും അച്ചടക്കവും സമ്മർദ്ദത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ആവശ്യമാണ്. ഒരു സ്ഥാപകൻ എന്ന നിലയിൽ, നിങ്ങൾ നിരന്തരം ഒരു പുതിയ കൈ, ഒരു പുതിയ വിപണി, ലീഡ് അല്ലെങ്കിൽ തന്ത്രം എന്നിവ കൈകാര്യം ചെയ്യുന്നു.

ഓരോ തവണ കാർഡ് നിരത്തുമ്പോളും നിങ്ങൾ മുന്നോട്ടാണോ പിന്മാറുകയാണോ എന്നുള്ള തീരുമാനമെടുക്കേണ്ടതായി വരും. ഷൈനി ഒബ്ജക്റ്റ് സിൻഡ്രോം മോശം കൈകൊണ്ടുള്ള ചൂതാട്ടം പോലെയാണ്. ചൂതാട്ടം രസകരമായിരിക്കും, പക്ഷേ നിങ്ങൾ വിജയിക്കാൻ സാധ്യതയില്ല.

നല്ല പോക്കർ കളിക്കാർക്കും മികച്ച സ്ഥാപകർക്കും പൊതുവായുള്ളത് ചൂതാട്ടമോ മോശം റൗണ്ടുകളോ കളിക്കരുത് എന്നതാണ്. നിങ്ങൾ ഒരു തന്ത്രവുമായാണ് മേശയിലേക്ക് വരുന്നത്, നിങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക എന്നതാണ് ലക്ഷ്യം. തീർച്ചയായും, പോക്കർ അവസരങ്ങളുടെ ഒരു ഗെയിമാണ്, ചിലപ്പോൾ മികച്ച കളിക്കാർ പോലും പരാജയപെടാം. സ്ഥാപകരുടെ കാര്യത്തിലും ഇങ്ങനെത്തന്നെയാണ്; ഏറ്റവും അച്ചടക്കവും ശ്രദ്ധയും ഉള്ള സ്ഥാപകർക്ക് പോലും അപ്രതീക്ഷിത തിരിച്ചടികൾ നേരിടാം.

എന്നാൽ നല്ല പോക്കർ കളിക്കാർക്ക് അവരുടെ അപകടസാധ്യത എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്നും അറിയുന്നതുപോലെ, നല്ല സ്ഥാപകർക്ക് അവരുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ കൈകാര്യം ചെയ്യുന്നവ പരമാവധി പ്രയോജനപ്പെടുത്താനും അറിയാം.

Category

Author

:

Jeroj

Date

:

ജൂൺ 14, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top