ബിഹാറിലെ ആദ്യ സെമികണ്ടക്റ്റർ കമ്പനിയായ സുരേഷ് ചിപ്സ് ആൻഡ് സെമികണ്ടക്റ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ചന്ദൻ രാജ്, ബിഹാറിൽ ഒരു കമ്പനി തുടങ്ങിയത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു എന്ന് ട്വിറ്ററിൽ കുറിച്ചു.
ബിഹാറിനെ “നിറഞ്ഞ നിരാശയുടെ നാട്” എന്ന് വിശേഷിപ്പിച്ച രാജ്, സെമികണ്ടക്റ്റർ/വിഎൽ എസ് ഐ കമ്പനിയായി ഇവിടെ തുടരണമെങ്കിൽ നിരവധി പ്രശ്നങ്ങളും പോരാട്ടങ്ങളും നേരിടണം എന്ന് കുറിച്ചു. അവസാന നാല് വർഷമായി റോഡിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി കാത്തിരിക്കാൻ ശ്രമിച്ചെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു പ്രാദേശിക ഗുണ്ട തങ്ങളെ ഭീഷണിപ്പെടുത്തുമ്പോൾ പോലീസും സഹായിക്കാറില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ഒന്നും മാറില്ലെന്നും ബിഹാറിനെ കുറിച്ചുള്ള സത്യം ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കുറിച്ചു.
എന്നിരുന്നാലും ചന്ദൻ രാജിന് ട്വിറ്ററിലൂടെ എല്ലാവരും സഹകരണം അറിയിച്ചു. മുജഫർപൂർ ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടി നൽകി. റോഡ് നിർമാണത്തിന് അടിയന്തര അനുമതി നൽകിയതായി അറിയിച്ചു. ദസറയ്ക്ക് ശേഷം പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
2020 ഡിസംബർ മാസത്തിലാണ് ചന്ദൻ രാജ് ബിഹാറിലെ മുജഫർപുരിൽ സുരേഷ് ചിപ്സ് ആൻഡ് സെമികണ്ടക്റ്റർ സ്ഥാപിച്ചത്