റിയാലിറ്റി ഷോ സ്റ്റാർടപ്പ് തമിഴയുടെ നിർമ്മാതാക്കളായ ബാൻഹേം വെഞ്ചേഴ്‌സ് (Baanhem Ventures), കുമാർ വെമ്പുവിൽ നിന്ന് Rs 3.3 കോടി ഫണ്ടിംഗ് നേടി.
ഗോഫ്രൂഗൽ ടെക്നോളജീസ് (GoFrugal Technologies) സ്ഥാപകനാണ് കുമാർ വെമ്പു. അദ്ദേഹത്തിന്റെ തന്നെ
മുദൽ പാർട്ടനേഴ്സ് എന്ന പുതിയ കമ്പനി വഴി നടത്തിയ ഈ നിക്ഷേപം തമിഴ്നാടിന്റെ ആദ്യ തലമുറ സംരംഭകരെ പിന്തുണയ്ക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.
ഈ വർഷം ആദ്യം ഹേമചന്ദ്രൻ എൽ., ബാലചന്ദർ ആർ. എന്നിവർ ചേർന്നാണ് ബാൻഹേം വെഞ്ചേഴ്‌സ് സ്ഥാപിച്ചത്. പ്രാദേശിക ഇന്നോവേറ്റർമാർക്കും തൊഴിലവസരം സൃഷ്ടിക്കുന്നവർക്കും സാമ്പത്തിക സഹായവും മെന്റോർഷിപ്പും നൽകി പ്രോത്സാഹിപ്പിക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
ഫ്ലാഗ്ഷിപ്പ് ഷോയായ സ്റ്റാർടപ്പ് തമിഴാ, മൂന്ന് വിജയകരമായ സീസണുകളിലായി 200 കോടിയിലധികം നിക്ഷേപ വാഗ്ദാനങ്ങൾ തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാർടപ്പുകൾക്കായി നേടിക്കൊടുത്തിട്ടുണ്ട്