അനിൽ അംബാനിയുടെ ആസ്തിയെത്രെയെന്ന് ചോദിച്ചാൽ അനിൽ അംബാനി പാപ്പർ സൂട്ട് ഫയൽ ചെയ്ത കാര്യം ചിലർക്കെങ്കിലും അറിയാമായിരിക്കും, അതുപോലെ ഡൊണാൾഡ് ട്രമ്പ് 8 തവണ പാപ്പരായെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഇവരുടെ ജീവിതനിലവാരം ഇന്നും ഉയർന്ന തന്നെ നിൽക്കുകയാണ് എങ്ങനെയാണ് ഇവർക്ക് ഇത് സാധിക്കുന്നത് എന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് അവർക്ക് സാധിക്കുന്നത് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനെ പറ്റിയും നിയമസംവിധാനങ്ങളെ കുറിച്ചതും അവർക്കുള്ള അറിവാണ് ഇതിന് അവരെ പ്രാപ്തരാക്കുന്നത്. ഈ ഒരു മനോഭാവം സാദാരണ മിഡിൽ ക്ലാസ് ആളുകൾക്ക് ഉണ്ടാവണമെന്നില്ല, മിഡിൽ ക്ലാസ് എന്നത് ഒരു സാമൂഹിക വിഭാഗം എന്നതിലുപരി ഒരു ചിന്താഗതിയാണ്. ഇതിൽ പെട്ട് പോയാൽ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ചോ വരുമാന സ്രോതസ്സിന്റെ എണ്ണം കൂട്ടുന്നതിനെ കുറിച്ചോ ധാരണ ഉണ്ടാവണമെന്നില്ല. മിഡ്ഡിലെ ക്ലാസ് ട്രാപ്പിൽ വീഴാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം:
റിസ്ക് റിവാർഡ് കർവ്
റിസ്ക് റിവാർഡ് കർവ് എന്നാൽ ഏതൊരു വരുമാനത്തിനും ലഭിക്കുന്ന റിവാർഡിന് അനുസരിച്ചുള്ള റിസ്ക് ഉണ്ടാവും എന്ന തത്വം വിശദീകരിക്കുന്ന ഒരു ചാർട്ട് ആണ്. ഒരു ഉദാഹരണം നോക്കാം സ്റ്റോക്ക് മാർകെറ്റിൽ നിക്ഷേപിക്കുമ്പോൾ ധനികർ എപ്പോളും തങ്ങളുടെ പോർട്ടഫോളിയോ ബാലൻസ്ഡ് ആയി വെയ്ക്കുന്നു. അവർ തങ്ങളുടെ നിക്ഷേപം തുല്യമായി റിസ്ക് കൂടുതൽ ഉള്ളതിലും കുറവ് ഉള്ളതിലും നിക്ഷേപിക്കുന്നു ഇങ്ങനെ ചെയ്യുന്നത് വഴി അവർക്ക് വിപണിയിൽ ഉണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളെ നഷ്ട്ടം വരാതെ നേരിടാൻ സഹായിക്കുന്നു. എന്നാൽ മിഡിൽ ക്ലാസ് ചിന്താഗതിയുള്ളവർ ഇത് മനസിലാക്കാതെ തങ്ങളുടെ മുഴുവൻ നിക്ഷേപവും ഒന്നെങ്കിൽ FD പോലുള്ള ഒട്ടും റിസ്ക് ഇല്ലാത്ത ഓപ്ഷനിൽ ഇടുന്നു അല്ലെങ്കിൽ മുഴുവനും സാമൂഹിക സമർദ്ദങ്ങളുടെ പേരിൽ പുതുതായി വന്ന ഒരു ആപ്പിലോ അല്ലെങ്കിൽ റിസ്ക് കൂടുതൽ ഉള്ള സ്റ്റോക്കിലോ നിക്ഷേപിക്കുന്നു. ഈ രണ്ട് മാർഗങ്ങളും നിങ്ങളെ മിഡിൽ ക്ലാസ് ട്രാപ്പിൽ അകപെടുത്തും. FD പോലുള്ള നിക്ഷേപങ്ങൾ ദീർകാലം എടുക്കും എന്നത്കൂടാതെ ചെറിയ വരുമാനം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മുഴുവൻ പണവും കൂടിയ റിസ്ക് ഉള്ള പുതിയ ആപ്പ് പോലുള്ളവയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഒരു ദിനം കൊണ്ട് തന്നെ എല്ലാ സമ്പാദ്യവും പോകാൻ ഇടവരും ഇനി റിസ്ക് എടുത്തുകൊണ്ട് കൂടിയ തോതിലുള്ള വരുമാനം ആദ്യം സമ്പാദിക്കാൻ സാധിച്ചാലും വീണ്ടും ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിക്കാനുള്ള നിങ്ങളുടെ താല്പര്യം വിനയായി വരും. അതുകൊണ്ട് റിസ്ക് റിവാർഡ് കർവ് മനസിലാക്കുന്നത് വളരെ പ്രധാനമാണ്.
സ്വന്തമായി വീട് വാങ്ങുന്നത്
സ്വന്തമായി വീട് വാങ്ങുക എന്നതാണ് ഏതൊരു മിഡിൽ ക്ലാസ് വ്യക്തിയുടെയും ജീവിതാഭിലാഷം. സമ്പാദിച്ചു തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ തന്നെ തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങാത്ത വീട് വെക്കുന്നത് വഴി ജീവിതത്തിന്റെ വലിയൊരു കാലഘട്ടം മുഴുവൻ ഹോം ലോൺ EMI അടക്കേണ്ട അവസ്ഥയിലാവും മിക്കവരും. എന്നാൽ ധനികർ സമ്പാദിച്ചു തുടങ്ങുന്ന ആദ്യ കാലങ്ങളിൽ എല്ലാം വാടകക്ക് താമസിക്കുന്നവരാണ്. ഇത്തരത്തിൽ വാടകക്ക് താമസിക്കുന്നത് വഴി EMI ട്രാപ്പിൽ വീഴാതെ രക്ഷപെടുകയും വീട് വെക്കാൻ വരുന്ന പണം പല തരത്തിൽ നിക്ഷേപ്പിച് അതിൽ നിന്നും വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. തങ്ങളുടെ സമ്പാദ്യം കൊണ്ട് രണ്ടോ മൂന്നോ വീട് വെയ്ക്കാം എന്ന ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് അവർ വീട് വെക്കുന്നത്. മിഡിൽ ക്ലാസ് ട്രാപ്പിൽ പെട്ട് ആദ്യ ഘട്ടത്തിൽ തന്നെ വീട് വെക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് സാമ്പത്തിക കാഴ്ചപ്പാടിൽ നല്ല തീരുമാനമല്ല.
സമ്പാദ്യം മുഴുവൻ നശിപ്പിക്കുന്ന തീരുമാനങ്ങൾ
ഒരു ഉദാഹരണം നോക്കാം നിങ്ങൾക്ക് രണ്ട് കോളേജുകളിൽ അഡ്മിഷൻ കിട്ടി ഒന്ന് വളരെ അധികം ഫീസ് കൂടിയ രാജ്യത്തെ തന്നെ മികച്ച ഒരു കോളേജ് ആണ് ഇവിടെ സ്കോളർഷിപ് ഒന്നും തന്നെ ഇല്ല രണ്ടാമത്തേത് മുഴുവൻ ഫീസും സ്കോളർഷിപ് ലഭിക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു കോളേജ് ആണ് നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കുക? മിഡിൽ ക്ലാസ് ട്രാപ്പിൽ ഉള്ളവർ മിക്കപ്പോളും കരുതുന്ന ഏറ്റവും നല്ല കോളേജിൽ പഠിച്ചാൽ നല്ല ജോലി കിട്ടും അതുകൊണ്ട് ഫീസ് അടക്കാനായി എടുത്ത ലോൺ വീട്ടാം അതുകൊണ്ട് ഉയർന്ന ഫീസുള്ള കോളേജിൽ തന്നെ പോകാം എന്നായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി പഠനത്തിന് ശേഷം ലഭിക്കുന്ന വരുമാനം നിക്ഷേപിക്കാൻ ആകാതെ ലോൺ അടക്കാൻ നിങ്ങൾ നിർബന്ധിതരാകും. ഇത്തരത്തിൽ സമ്പാദ്യം നശിപ്പിക്കാൻ പ്രാപ്തിയുള്ള തീരുമാനഗേൽ ഒഴുവാക്കേണ്ടത് പ്രധാനമാണ്. അതുപോലെ പ്രതീക്ഷിരിക്കാതെ വരുന്ന നഷ്ടങ്ങളെ നേരിടാൻ ഇൻഷുറൻസ് എടുക്കാതെ ഇരിക്കുന്നതും സാമ്പത്തിക വീക്ഷണത്തിൽ മണ്ടത്തരമാണ്. ജോലി നഷ്ട്ടമാവൽ, അപകടങ്ങൾ, മരണം പോലുള്ള പ്രതീക്ഷക്കത്തെ വരുന്ന കാര്യങ്ങളെ നേരിടാൻ ഇൻഷുറൻസ് നിർബന്ധമാണ്.
യഥാർത്ഥ ആസ്തികളിൽ നിക്ഷേപികാത്തിരിക്കുന്നത്
നിക്ഷേപം എന്നാൽ എപ്പോളും യഥാർത്ഥ ആസ്തികളിലാണ് എന്നാണ് പൊതുവെയുള്ള ധാരണ എന്നാൽ അതല്ല സത്യം. ഇതും ഒരു ഉദാഹരണ സഹിതം വിശദീകരികാം. യഥാർത്ഥ സ്വർണമാണോ അതോ സോവറിൻ ഗോൾഡ് ബോണ്ട് പോലുള്ള വെർച്യുൽ സ്വർണമാണോ നല്ല നിക്ഷേപം എന്ന് മിഡിൽ ക്ലാസ് ചിന്താഗതിയുള്ള ഒരാളോട് ചോദിച്ചാൽ അവർ SBG എന്ന് പറയാനാണ് സാധ്യത കൂടുതൽ. യഥാർത്ഥ സ്വർണം സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമൊക്കെ ബുദ്ധിമുട്ടാണ് എന്ന് കരുതിയാണ് മിക്കവരും SBG ആണ് ബേധം എന്ന് ചിന്തയിലെത്തുന്നത് ഇത് ശെരിയുമാണ്. എന്നാൽ ആഗോള മാർക്കറ്റിനെ ബാധിക്കുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ഉണ്ടാവുന്ന സ്വർണ്ണ വിലക്കയറ്റം യഥാർത്ഥ സ്വർണ്ണത്തിന്റെ ലഭിക്കുകയുള്ളു എന്ന് മനസിലാക്കുന്ന ധനികർ എപ്പോളും അതിലാണ് നിക്ഷേപിക്കുക. ഇതുപോലെ തന്നെയാണ് റിയൽ എസ്റ്റേറ്റും സ്റ്റോക്ക് മാർക്കറ്റും തമ്മിലുള്ള വ്യത്യാസവും മിക്കവരും സ്റ്റോക്ക് മാർക്കറ്റിലേക്ക് ആകൃഷ്ടരാവുമ്പോൾ ധനികർ എപ്പോളും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നു.
പണം പോകുന്ന വഴി മനസിലാക്കുന്നില്ല
ഹെഡ്ജ് ഫണ്ട് എന്ന് കേൾക്കാത്തവർ കുറവായിരിക്കും. എന്താണ് ഹെഡ്ജ് ഫണ്ട് അല്ലെങ്കിൽ ഹെഡ്ജ് മാനേജ്മന്റ് നിങ്ങളുടെ പണം മാനേജ് ചെയ്യാൻ മറ്റൊരാളെ ഏല്പിക്കുന്നതിനെ ആണ് ഹെഡ്ജ് മാനേജ്മന്റ് എന്ന് പറയുന്നത്. ധനികർ ഇത്തരത്തിൽ നിക്ഷേപിക്കാൻ ഒരു ഇടനിലക്കാരനെ പണം ഏല്പിക്കുമ്പോൾ അവർ തങ്ങളുടെ പണം എവിടെയെല്ലാം നിക്ഷേപിക്കപെടുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സാദാരണക്കാർ നിക്ഷേപിക്കുന്നുണ്ടെങ്കിലും അവർ ഒരു ഫണ്ട് മാനേജരെ പണം ഏല്പിക്കുന്നതോടെ തങ്ങളുടെ നിക്ഷേപം അവസാനിപ്പിക്കുന്നു. ഇതുമൂലം ഒളിഞ്ഞിരിക്കുന്ന ഫീസുകൾ കുറിച്ചോ പണം ഏതെല്ലാം രീതിയിൽ നിക്ഷേപിക്കപെടുന്നു എന്നതിനെകുറിച്ചോ ഒന്നും നിക്ഷേപകർ അറിയാതെ പോകുന്നു.
പേർസണൽ ലോണുകൾ
ആദ്യം പറഞ്ഞ അനിൽ അംബാനിയുടെ കഥ വഴി ഇത് വിശദീകരിക്കാനാകും. അനിൽ അംബാനി പാപ്പർ സൂട്ട് ഫയൽ ചെയ്തെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ സമ്പത്തെല്ലാം അതുപോലെ നിലനിൽക്കുന്നുണ്ട്. ഇതിനു സാധിക്കുന്നത് അദ്ദേഹം ബിസിനസ് ലോകാനുകൾ മാത്രം എടുത്തതിലൂടെയാണ്. സ്വന്തം പേരിൽ എടുക്കാതെ ബിസിനസിന്റെ പേരിൽ ലോകാനുകൾ എടുക്കുന്നത് വഴി ഭാവിൽ കടക്കെണിയിൽ പെടാതെ രക്ഷപെടാൻ നിങ്ങളെ സഹായിക്കും. ബിനിനിസ് ചെയ്യുന്നവർക്ക് മാത്രമല്ല പൊതുവെ പേർസണൽ ലോണുകൾ എടുക്കുന്നത് ഒഴിവാക്കുന്നത് മിഡിൽ ക്ലാസ്സിൽ ട്രാപ്പിൽ പെടാതെ രക്ഷപെടാൻ നിങ്ങളെ സഹായിക്കും.
നിക്ഷേപത്തെ കുറിച്ച് മതിയായ അറിവില്ല
അടുത്തിടെ പല പരസ്യങ്ങളും കാണാം ഈ സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കു എയിൻജെൽ ഇൻവെസ്റ്ററാകു എന്നെല്ലാം. പലപ്പോളും ഇതിൽ ആകൃഷ്ടരായി നിക്ഷേപിക്കാൻ മിഡിൽ ക്ലാസ് ചിന്താഗതിയുള്ളവർ തയ്യാറാവുന്നു. എന്നാൽ എന്തിലാണ് നിക്ഷേപിക്കുന്നത് എന്നോ ഭാവിയിൽ ഈ നിക്ഷേപം ഇങ്ങനെ പണമാക്കാം എന്നതിനെ കുറിച്ചോ ഒന്നും ഇവന്രക്ക് അറിവുണ്ടായിരിക്കണമെന്നില്ല. എയിൻജെൽ നിക്ഷേപകരാകാം ഉയർന്ന റിട്ടേൺസ് നേടാം എന്നെല്ലാം കരുതിയാണ് ഇവർ നിക്ഷേപിക്കുന്നത് ഭാവിയിൽ ഈ ഷെയറുകൾ വിൽക്കാനാകുമോ എന്ന് പോലും ഉറപ്പില്ല. ധനികർ എപ്പോളും പൂർണമായും മനസിലാക്കാൻ കഴിയുന്നിടങ്ങളിൽ മാത്രമാണ് നിക്ഷേപിക്കുന്നത്.
ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സ് ഇല്ലാത്തത്
ഇൻഫ്ളേഷൻ നിരക്ക് ഉയർന്ന് കൊണ്ടേ ഇരിക്കുന്ന ഈ കാലത്ത് സേവിങ്സ് നടത്തുന്നതിനേക്കാളും പ്രാധാന്യം വരുമാനം വർധിപ്പിക്കുന്നതിനാണ്. അതുകൊണ്ട് തന്നെ ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ലോകത്തെ കോടേശ്വരന്മാർക്കൊക്കെ ശരാശരി 8 വരുമാന സ്രോതസ്സുകൾ ഉണ്ട്. എന്നാൽ സാദാരണക്കാർ എപ്പോളും ഒരു ജോലിയിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.