പോക്കറ്റ് എഫ്എന്റെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപയായി !

ഓഡിയോ സീരീസ് പ്ലാറ്റ്ഫോമായ പോക്കറ്റ് എഫ്എം 2024 സാമ്പത്തിക വർഷത്തിൽ ₹1,051.97 കോടി രൂപ ആഗോള വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തു. 2023 സാമ്പത്തിക വർഷത്തിലെ ₹176.36 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 496% (6 മടങ്ങ്) വർധനവാണ് ഉണ്ടായിരിക്കുന്നത്. മൈക്രോട്രാൻസാക്ഷൻ സബ്സ്ക്രിപ്ഷൻ മോഡലും അന്തർദേശീയ വിപണികളിലെ (യു എസ്) വിപുലീകരണവുമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. അതേസമയം പോക്കറ്റ് എഫ്എം, 2024 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ നഷ്ടം 21% കുറച്ച് ₹165 കോടിയായി. “നമ്മുടെ മൈക്രോട്രാൻസാക്ഷൻ അടിസ്ഥാനമാക്കിയ സബ്സ്ക്രിപ്ഷൻ […]

മലയാളികളുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പായ ബിറ്റ്‌സേവ് സീഡ് ഫണ്ടിങ്ങിൽ സിംഗപ്പൂരിൽ നിന്ന് നിക്ഷേപം സ്വന്തമാക്കി

സിംഗപ്പൂർ ആസ്ഥാനമായുള്ള വെഞ്ചർ കാപിറ്റൽ സ്ഥാപനമായ ലിയോ കാപിറ്റൽ മലയാളികളുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പായ ബിറ്റ്‌സേവിൽ നിക്ഷേപം നടത്തി. ബിറ്റ്‌സേവ് ഈ നിക്ഷേപം ലൈസൻസുകൾ സ്വന്തമാക്കാനും പ്രോഡക്റ്റ് ഓഫറിംഗുകൾ മെച്ചപ്പെടുത്തുന്നതിനും, ബ്രാൻഡ് അവബോധം വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 2022-ൽ സാഖിൽ സുരേഷ്, സജൽ ശർമ്മ, അസിഫ് കട്ടക്കത്ത്, വിഷ്ണു കർത്തികേയൻ എന്നിവരാണ് ബിറ്റ്‌സേവിന്റെ സ്ഥാപകർ. മ്യൂച്വൽ ഫണ്ടുപോലെ ക്രിപ്റ്റോ കറൻസികളും എളുപ്പത്തിൽ നിക്ഷപം സാധ്യമാക്കുന്ന സ്റ്റാർട്ടപ്പാണ് ബിറ്റ്സേവ്. നിലവിൽ 520 ഉപഭോക്താക്കൾ ബിറ്റ്സേവ് ഉപയോഗിക്കുകയും 4,50,000 ഡോളർ മൂല്യമുള്ള […]

ആമസോൺ ഇന്ത്യ ക്വിക്ക് കൊമേഴ്‌സ് രംഗത്തേയ്ക്ക് പ്രവേശിക്കുന്നു !

ആമസോൺ ടെസ് (Tez) എന്ന പേരിൽ പുതിയ ക്വിക് കൊമേഴ്‌സ് ആരംഭിക്കുന്നു. ഈ പുതിയ സേവനം 2024 ഡിസംബർ അവസാനം മുതലോ അടുത്ത വർഷാദ്യം മുതലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിക് കൊമേഴ്‌സ് രംഗത്തെ പ്രമുഖനായ സെപ്റ്റോ (Zepto) അടുത്ത ആറു മാസങ്ങളിൽ 1.3 ബില്ല്യൺ ഡോളറിന് മുകളിൽ ഫണ്ടിംഗ് നേടിയ വാർത്ത പുറത്തു വന്നതിന് ശേഷമാണ് ആമസോണിന്റെ പ്രഖ്യാപനം. കടുത്ത മത്സരം നടക്കുന്ന രംഗമാണ് ക്വിക് കൊമേഴ്‌സ് രംഗം. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ന്യു ഫ്ലാഷ് (ടാറ്റ […]

നിങ്ങളുടെ മെഡിക്കൽ ഡാറ്റ എ ഐ ചാറ്റ്‌ബോട്ടുകളിലേക്ക് അപ്‌ലോഡ് ചെയ്യാറുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ശാരീരിക പ്രശ്ങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും ആരോഗ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ജനങ്ങൾ ചാറ്റ് ജിപിറ്റി, ഗൂഗിൾ ജെമിനി പോലുള്ള ജനറേറ്റീവ് AI ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാറുണ്ട്. ചിലർ രോഗങ്ങളേക്കുറിച്ച് അറിയാൻ AI അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ വരെ ഉപയോഗിക്കാറുണ്ട്. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ ആയ എക്‌സിൽ ഉപയോക്താക്കളോട് അവരുടെ എക്സറേ, എംആർഐ, പെറ്റ് സ്കാൻ ഫലങ്ങൾ എന്നിവ ഗ്രോക്ക് (Grok) എന്ന AI ചാറ്റ്‌ബോട്ടിൽ അപ്‌ലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഉപയോക്താക്കളുടെ ചർച്ചകൾ നടന്നു. മെഡിക്കൽ ഡാറ്റ ഒരു […]

പേഴ്‌സണൽ ലോൺ എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

സാധാരണക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തികമായി ഒരു സഹായം വേണമെന്ന് തോന്നുമ്പോൾ പേഴ്‌സണൽ ലോണിന് അപേക്ഷിക്കാം. എന്നാൽ ഒരാളുടെ പ്രായം, ജോലി, ആസ്തി എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും പേഴ്സണൽ ലോണുകൾ അനുവദിക്കുന്നത്. കേരളത്തിലെ ഒരു വിധം എല്ലാ ബാങ്കുകളും പേഴ്സണൽ ലോൺ നൽകും. എന്നാൽ പേഴ്സണൽ ലോൺ എടുക്കുന്നതിന് മുമ്പ് ക്രെഡിറ്റ് സ്കോർ, പാലിശ നിരക്ക്, ലോൺ നിബന്ധനകൾ, പേയ്‌മെന്റ് ഷെഡ്യൂൾ തുടങ്ങിയ നിരവധി ഘടകങ്ങൾ മനസ്സിലാക്കണം. യോഗ്യതാ മാനദണ്ഡങ്ങൾയോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരാൾക്ക് പേഴ്സണൽ ലോൺ അനുവദിക്കുന്നത്. […]

‘ക്രിയേറ്റർ യൂണിവേഴ്‌സിറ്റി’ & ‘ക്രിയേറ്റർ കണക്റ്റ്’ ; ക്രിയേറ്റേഴ്സിന് ആമസോണിൽ പ്രൊഡക്ടുകൾ വിൽക്കാനും സമ്പാദിക്കാനും അവസരമൊരുക്കുന്ന എഡ്യൂക്കേഷണൽ പ്രോഗ്രാം ആരംഭിച്ച് ആമസോൺ !

ഇന്ത്യയിലെ ക്രിയേറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവരെ ലക്ഷ്യമാക്കി ആമസോൺ തുടങ്ങിയ എഡ്യൂക്കേഷൻ പ്രോഗ്രാമുകളാണ് “ക്രിയേറ്റർ യൂണിവേഴ്‌സിറ്റി” (Creator University)”ക്രിയേറ്റർ കണക്റ്റ്” (Creator Connect) എന്നിവ. ക്രിയേറ്റർ യൂണിവേഴ്‌സിറ്റിആമസോൺ പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ക്രിയേറ്റർമാരെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സ്രോതസ്സുകൾ നൽകും. വീഡിയോ ട്യൂട്ടോറിയലുകൾ, ലേഖനങ്ങൾ, വർക്ക്‌ഷോപ്പുകൾ, കോഴ്സുകൾ, കേസ് സ്റ്റഡികൾ തുടങ്ങിയവയിലൂടെ ക്രിയേറ്റർമാർക്ക് അവരുടെ പ്രൊഡക്ടുകൾ ആമസോൺ വഴി വിൽക്കാനും ക്രിയേറ്റർ മേഖലയിൽ പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ക്രിയേറ്റർമാരെ ലക്ഷ്യമാക്കിയായിരിക്കും പ്രോഗ്രാമുകൾ. ക്രിയേറ്റർ […]

AI സ്റ്റാർട്ടപ്പായ ആൻത്രോപിക്കിൽ ആമസോൺ 4 ബില്ല്യൺ ഡോളർ നിക്ഷേപം നടത്തി!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് ആൻത്രോപിക് ആമസോണിൽ നിന്ന് 4 ബില്ല്യൺ ഡോളർ നിക്ഷേപം കൂടി നേടി. ഇതോടെ ഈ കോമേഴ്സ് ഭീമന്റെ ആകെ നിക്ഷേപം 8 ബില്ല്യൺ ഡോളറായി. വലിയ ടെക്ക് കമ്പനികളുടെ ജനറേറ്റീവ് AI നിക്ഷേപങ്ങൾ വളരുന്നുവെന്നതിനുള്ള തെളിവാണ് ഇത്. ആമസോൺ ഒരു ചെറിയ ഓഹരിയുടമയായി തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ആമസോണിന്റെ AWS യൂണിറ്റ് ആൻത്രോപിക്കിന്റെ ഔദ്യോഗിക ക്ലൗഡ് സേവനദാതാവായിരിക്കും. AWS-ന്റെ അന്നപൂർണ ലാബ്സ്-നൊപ്പം ആൻത്രോപിക് ട്രെയിനിയം ചിപ്പുകളുടെ വികസനത്തിനായി പ്രവർത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഈ […]

ഫ്ലിപ്കാർട്ട് മുൻ എക്സിക്യൂട്ടീവുകളുടെ ടെക് സ്റ്റാർട്ടപ്പ് “അർസൂ” മോക്ഷ ഗ്രൂപ്പിന് വിറ്റതായി റിപ്പോർട്ട്!

ഫ്ലിപ്കാർട്ടിന്റെ മുൻ എക്സിക്യൂട്ടീവുകളായ ഖുഷ്നുദ് ഖാൻ, ഋഷിരാജ് റത്തോറെ എന്നിവർ ചേർന്ന് 2018-ൽ സ്ഥാപിച്ച B2B റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പ് “അർസൂ”, സാമ്പത്തിക പ്രതിസന്ധി കാരണം മോക്ഷ ഗ്രൂപ്പിന് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കരാറിന്റെ ഭാഗമായി, മോക്ഷ ഗ്രൂപ്പ് അർസൂയുടെ ടെക്നോളജി പ്ലാറ്റ്‌ഫോം, ഇന്റലക്ച്വൽ പ്രോപർട്ടി, ട്രേഡ്‌മാർക്കുകൾ, പ്രൈവറ്റ് ലേബൽ ബ്രാൻഡ് എന്നിവ സ്വന്തമാക്കും. ഫിനാൻഷ്യൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദീപാവലി വിൽപ്പനയോടനുബന്ധിച്ച് വലിയ വിലക്കിഴിവുകളും റീട്ടെയിലർമാർക്ക് ഇന്റസെന്റിവുകളും നൽകുന്നതിൽ വന്ന ചെലവാണ് അർസൂവിന്റെ പ്രശ്‌നങ്ങൾക്ക് […]

സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 4 മാർഗങ്ങൾ നോക്കാം

സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തരത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ സ്വർണ നിക്ഷേപത്തിലെ പല രീതികൾ നമുക്ക് നോക്കാം. വ്യക്തികളെ ഫിസിക്കൽ ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയവ അക്കൗണ്ടിനുള്ളിൽ നിക്ഷേപമായി സൂക്ഷിക്കാൻ അനുവദിക്കുന്നു. നിലവിലുള്ള പെൻഷൻ അക്കൗണ്ടിൽ നിന്ന് (IRA) ഒരു ഭാഗം ഗോൾഡ് IRAയിലേക്ക് മാറ്റാൻ കഴിയും. ട്രഡീഷണൽ ഗോൾഡ് IRA: നിങ്ങളുടെ പണം നികുതിയില്ലാതെ വളരാൻ സഹായിക്കുന്നു.റോത്ത് ഗോൾഡ് IRA: നികുതി വിട്ടു നൽകിയ പണം ഉപയോഗിച്ച് ഫണ്ടു ചെയ്യാം, റിട്ടയർമെന്റിൽ പണം പിൻവലിക്കുമ്പോൾ നികുതി […]

സോമാറ്റോ സിഇഒ ദീപിന്ദർ ഗോയലിന് 10,000 അപേക്ഷകൾ; വിവാദങ്ങൾക്കൊടുവിൽ ഇന്ന് അപേക്ഷാ തീയതി അവസാനിക്കും

നവംബർ 20-ന് സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ തന്റെ ചീഫ് സ്റ്റാഫ് ജോലി ഒഴിവ് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ജോബ് പോസ്റ്റ് ഇട്ട ശേഷം നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും ഈ പദവിയ്ക്ക് 10,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ദീപിന്ദർ ഗോയൽ വെളിപ്പെടുത്തി. തന്റെ ചീഫ് സ്റ്റാഫ് ജോലി ഒഴിവിലേയ്ക്ക് വേണ്ട ആളുകളുടെ ജോലി മാനദണ്ഡങ്ങളും ജോലിയുടെ പ്രത്യേകതകളും കൊണ്ട് വളരെ വ്യത്യസ്തമായിരുന്നു ഗോയലിന്റെ പോസ്റ്റ്. കൂടാതെ സോമാറ്റോയുടെ ഗുഡ്ഗാവിലെ ആസ്ഥാനത്തിലുള്ള ഈ സ്ഥാനത്തിന് ആദ്യ വർഷം ശമ്പളം ഒന്നുമില്ല, […]