BYJUSൻ്റെ ലെൻഡേർസ് യുഎസ് സബ്സിഡിയറികൾക്കായി ബാങ്ക്റപ്സി നടപടികൾ സ്വീകരിക്കുന്നു

BYJUS-ഉം അതിൻ്റെ വായ്പാദായകരും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിൽ, BYJUS ന്റെ അനുബന്ധ സ്ഥാപനങ്ങളായ Epic, Tynker, Osmo എന്നിവയ്ക്കെതിരെ മനഃപൂർവമല്ലാത്ത ചാപ്റ്റർ 11 ബാങ്ക്റപ്സി നടപടികൾ ആരംഭിക്കാൻ ചില ടേം ഹോൾഡർമാരും ടേം ലോണിൻ്റെ ഒരു ഏജൻ്റും ഡെലവെയർ ബാങ്ക്റപ്സി കോടതിയിൽ ഹർജി സമർപ്പിച്ചു. BYJUS- ന്റെ യുഎസ് അധിഷ്ഠിത പ്രവർത്തന സ്ഥാപനങ്ങളുടെ മൂല്യം സംരക്ഷിക്കാനും പരമാവധി വർദ്ധിപ്പിക്കാനും, ആസ്തികളുടെ വഴിതിരിച്ചുവിടലും കോർപ്പറേറ്റ് മിസ്മാനേജ്മെന്റും തടയാനും എല്ലാ പങ്കാളികളുടെയും പ്രയോജനത്തിനായാണ് ഈ നീക്കമെന്ന് ലെൻഡേർസ് പ്രസ്താവനയിൽ പറഞ്ഞു. […]
കുതിച്ചുയരാൻ ഒരുങ്ങുന്ന കോകോ വിലയിലും അവസരം കണ്ടെത്തി ഇന്ത്യൻ സംരംഭകർ

റോൾഡ് ഡാൽ ഇന്നാണ് തൻ്റെ ക്ലാസിക് എഴുതുന്നതെങ്കിൽ ഒരുപക്ഷേ അതിന്റെ പേര് “ചാർലി ആൻഡ് ദി സൂപ്പർ എക്സ്പെൻസീവ് ചോക്ലേറ്റ് ഫാക്ടറി” എന്നായിരിക്കും. കാരണം, പല ഘടകങ്ങൾ കൊണ്ട് കൊക്കോ ബീൻസിൻ്റെ (വിവിധ ചോക്ലേറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു) വില വളരെ അധികം കൂടാൻ പോവുകയാണ്, ബെംഗളൂരു ആസ്ഥാനമായുള്ള നിവേദിത പ്രസാദിന്റേത് പോലുള്ള ബ്രാൻഡുകൾ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് ഇതുമൂലം നീങ്ങുന്നത്. ബെൽജിയത്തിലെ പ്രശസ്തമായ കോളെബോട്ട് ചോക്ലേറ്റ് അക്കാദമിയിൽ പരിശീലനം നേടിയ ഈ നിവേദിത 18 […]
5 രൂപ പെൻസിലിൽ നിന്നും 1000 കോടിയിലേക്ക് വളർന്ന ഡോംസ്

പ്രധാനമായും നാല് പെൻസിൽ ബ്രാൻഡുകൾ ആണ് ഇന്ത്യൻ സ്റ്റേഷനറി മാർക്കറ്റിൽ 4000 കോടി രൂപയുടെ വിപ്പണി വിഹിതം കയ്യടിക്കിയിരിക്കുന്നത്. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ കുട്ടിക്കാലത്ത് ഈ ബ്രാൻഡുകളിലെ പെൻസിലുകൾ എല്ലാം ഉപയോഗിച്ചതായി നിങ്ങൾക്ക് ഓർമ്മ കാണും. പക്ഷേ ഡോംസ് എന്ന ബ്രാൻഡ് ആണ് പെൻസിൽ ഇൻഡസ്ട്രിയിൽ തന്നെ ഒരു പുതിയ വഴിത്തിരിവ് കൊണ്ടുവന്നത്. ഭീമൻ ബ്രാൻഡുകളെ മറികടന്ന് പെൻസിൽ ഇൻഡസ്ട്രിയിൽ ഒന്നാമതായി നിൽക്കുന്ന ഡോംസിന്റെ കഥ ഏറെ ആകർഷകമാണ്. അംബാർഗാണിലെ ഒരു ചെറിയ പെൻസിൽ നിർമ്മാണ കേന്ദ്രത്തിൽ […]
ഒരു വർഷം കൊണ്ട് 696 കോടിയുടെ നഷ്ട്ടം 373 കൊടിയിലേക്ക് ചുരുക്കി വേദാന്തു

ഒരു വർഷം കൊണ്ട് 696 കോടിയുടെ നഷ്ട്ടം 373 കൊടിയിലേക്ക് ചുരുക്കി വേദാന്തു എഡ്യൂടെക് കമ്പനിയായ വേദാന്തുവിന്റെ നഷ്ട്ടം 46.4% ത്തിലേക്ക് ചുരുങ്ങി. 2022 സാമ്പത്തിക വർഷത്തിൽ 696 കോടി നഷ്ട്ടമുണ്ടായിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 373 കോടി നഷ്ട്ടമായാണ് ചുരുങ്ങിയത്. പ്രവർത്തന വരുമാനത്തിൽ 7.8% ഇടിവ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഒരു വർഷം മുമ്പ് 166 കോടി രൂപയായിരുന്നത് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 153 കോടി രൂപയായി കുറഞ്ഞു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ […]
34.5 മില്യൺ ഡോളർ സമാഹരിച്ച് ഏഥർ എനർജി

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ഡെ റ്റും ഇക്വിറ്റിയും വഴി 286 കോടി രൂപ (34.5 മില്യൺ ഡോളർ) സമാഹരിച്ചു. രജിസ്ട്രാർ ഓഫ് കമ്പനിയിൽ (ROC) സമർപ്പിച്ച ഫയലിംഗുകൾ പ്രകാരം, വെഞ്ച്വർ ഡെറ്റ് സ്ഥാപനമായ സ്ട്രൈഡ് വെഞ്ചേഴ്സ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ 200 കോടി രൂപ നിക്ഷേപിച്ചപ്പോൾ, ആതർ സഹസ്ഥാപകരായ തരുൺ സഞ്ജയ് മേത്തയും സ്വപ്നിൽ ബബൻലാൽ ജെയിനും സീരീസ് എഫ് നിർബന്ധിത കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറിലൂടെ 43.28 കോടി രൂപ വീതം നിക്ഷേപിച്ചു. വിവരം ആദ്യം […]
ക്രെഡിറ്റ് കാർഡുകളെ കുറിച്ച് നിങ്ങളറിയാൻ ഇനിയുമേറെയുണ്ട്

ഉപയോഗിക്കാനുള്ള എളുപ്പം കൊണ്ട് സ്വകാര്യപ്രദമായ ഒരു ഉപകാരണമായാണ് ക്രെഡിറ്റ് കാർഡുകൾ മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ അധികം ചിലവാക്കുന്നുള്ള ഒരു ഉപാധിയായി ക്രെഡിറ്റ് കാർഡുകളെ കാണുന്നവരുണ്ട്. ഇന്ത്യയിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു പേയ്മെൻ്റ് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കുതിച്ചുയർന്നിരിക്കുന്നു. ഇ-കൊമേഴ്സ് പേയ്മെൻ്റുകൾ എന്നിവയിലെ സമ്മിശ്ര ചെലവ് പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന പോയിൻ്റ് ഓഫ് സെയിൽ (PoS) കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ ഇന്ത്യക്കാരുടെ ക്രെഡിറ്റ് കാർഡ് ചെലവ് 1.65 ട്രില്യൺ രൂപയായാണ് ഉയർന്നിരിക്കുന്നത്. നിങ്ങൾ ഒരു […]
മറന്നുപോയൊരു പാസ്സ്വേർഡിന്റ വില : 250 കോടി

ഉണ്ടാക്കുന്ന വെറൈറ്റി പാസ്സ്വേർഡുകൾ മറന്നു പോകുന്നത് വല്ലാത്ത കഷ്ട്ടം തന്നെയാണ് എന്നാൽ മുപ്പതു ലക്ഷം ഡോളർ(ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ബിറ്റ് കോയിൻ ശേഖരത്തിന്റെ പാസ്വേഡ് മറന്നു പോയാലോ? ഒന്നും രണ്ടുമല്ല 11 വർഷമാണ് പാസ്സ്വേർഡ് മറന്നു പോയതിനാൽ ഈ വൻ തുക കൈകൈക്കലാക്കാൻ കഴിയാതെ പേരു വെളിപ്പെടുത്താത്ത ഈ വ്യക്തി കഷ്ട്ടപെട്ടത്. 11 വർഷങ്ങൾക്ക് ശേഷം ഹാക്കർമാരുടെ സഹായത്തോടെയാണ് മുപ്പതു ലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ് കോയിൻ വാലെറ്റ് തിരിച്ചു പിടിച്ചത്. ഓൺലൈനിൽ കിങ്പിൻ […]
ഇന്ത്യൻ എക്സിറ്റ് പോളുകളിലെ AI സ്വാധീനം

പോളിംഗ് സ്റ്റേഷനുകൾ വിട്ടുപോകുമ്പോൾ വോട്ടർമാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കാൻ ലക്ഷ്യമിടുന്ന എക്സിറ്റ് പോളുകൾക്ക്, ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ചരിത്രപരമായ ഒരു സ്ഥാനമുണ്ട്. പരമ്പരാഗതമായി, ഈ വോട്ടെടുപ്പുകൾ മാനുവൽ സർവേകളിലൂടെയാണ് നടത്തിയത്, മനുഷ്യ വിശകലനത്തെ വളരെയധികം ആശ്രയിചാണ് ഇവ ചിട്ടപ്പെടുത്തുക. എന്നാലിപ്പോൾ മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കൃത്യതയോടെയും വലിയ സ്കെയിലിലും AI യുടെ സഹായത്തോടെ എക്സിറ്റ് പോളുകൾ നടത്താൻ സാധിക്കുന്നു. ആധുനിക എക്സിറ്റ് പോളുകളിൽ AI യുടെ പങ്ക് രാഷ്ട്രീയ പ്രചാരണത്തിലും ഓഹരി വിപണികളിലുമുള്ള സ്വാധീനം […]
ഡീകാർബണൈസേഷൻ” ഇനി വെറും സ്വപ്നമല്ല; കാർബൺവൈസ് നൽകുന്ന ഉറപ്പാണ്

ഡീകാർബണൈസേഷൻ യാത്ര ആരംഭിക്കുന്ന കമ്പനികൾ രണ്ട് പ്രധാന പ്രശ്നങ്ങളാണ് നേരിടുന്നത്. ഒന്ന് സപ്ലൈ ചെയിൻ എമിഷൻ അളന്ന് തിട്ടപ്പെടുത്തുക, രണ്ട് റിപ്പോർട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന കമ്പനികൾക്ക് ഒരു ആശ്വാസമായാണ് അർജുൻ വിജയരാഘവൻ തന്റെ കാർബൺവൈസ് എന്ന സ്റ്റാർട്ടപ്പ് 2023-ൽ ആരംഭിക്കുന്നത്. കമ്പനികൾക്ക് അവരുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാനും കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനും കഴിയുന്ന തരത്തിൽ ഡാറ്റ സമാഹരിക്കാനും വിശകലനം ചെയ്യാനും മനസ്സിലാക്കാനും വേഗത്തിൽ കഴിയുന്ന ഒരു സാങ്കേതിക പ്ലാറ്റ്ഫോം വിഭാവനം ചെയ്യാൻ സസ്റ്റൈനബിലിറ്റി ഉപദേഷ്ടാവ്വെന്ന […]
30 മിനിറ്റ് ഡെലിവെറിയുമായി ക്വിക്ക് കൊമേഴ്സ് വിപണി കീഴടക്കാൻ റിലയൻസ് വീണ്ടും വരുന്നു

ഓൺലൈൻ ഷോപ്പിംഗിലേക്ക് പുനർപ്രവേശിക്കുന്നു എന്ന് പറയുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ക്വിക്ക് ഡെലിവറി പ്ലാറ്റ്ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ടാറ്റ ഗ്രൂപ്പിൻ്റെ ബിബിനൗ എന്നിവ ഏറ്റെടുക്കാനല്ല ഉദ്ദേശിക്കുന്നത്. കമ്പനിയുടെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ അടുത്ത മാസം ക്വിക്ക് കൊമേഴ്സ് സംരംഭത്തിലേക്കുള്ള റീ എൻട്രിക്കായി ഈ പ്ലാറ്റ്ഫോമുകളുടേത് പോലെ 10 മിനിറ്റ് ഡെലിവറി മോഡൽ പുറത്തിറക്കില്ലെന്നാണ് റിപ്പോർട്ട്. റിലയൻസ് റീട്ടെയിൽ ക്വിക്ക് കൊമേഴ്സിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനായി ഒരു ഇൻ്റർ ഡിപ്പാർട്ട്മെൻ്റൽ ടീമിന് രൂപം നൽകിയിട്ടുണ്ട്. റിലയൻസ് റീട്ടെയിലിൻ്റെ […]