നിങ്ങളുടെ സംരംഭകത്വ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 കാര്യങ്ങൾ !

ഒരു സംരംഭകന് വേണ്ട പ്രധാനപ്പെട്ട ഗുണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ ഗുണങ്ങൾ നിങ്ങളിലുണ്ടോ എന്ന സ്വയം പരിശോധിക്കൂ. ഇല്ലെങ്കിൽ വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തൂ. വിജ്ഞാനം വർദ്ധിപ്പിക്കുക: സംരംഭകത്വത്തെ സംബന്ധിച്ച നിരവധി ബുക്കുകളുണ്ട്. വിജ്ഞാന സമ്പന്നമായ ഈ പുസ്തകങ്ങൾ വായിക്കുക. സെമിനാറുകളിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്സുകളിൽ ചേരുക, സഹപ്രവർത്തകരുമായി സംവദിക്കുക, വിപണി പ്രവണതകളും പുതിയ സാങ്കേതിക വിദ്യകളും അടക്കം വ്യവസായത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുക. ഇത് സംരംഭകത്വ നൈപുണ്യശേഷി വളർത്താനുള്ള ആദ്യ പടിയാണ്. പരിചയസമ്പന്നരായ മാർഗദർശികളെ കണ്ടെത്തുക: […]

നിക്ഷേപിക്കാൻ താല്പര്യമുണ്ടോ? ഇന്ത്യയിലെ 7 മികച്ച നിക്ഷേപ ആപ്പുകൾ ഇതാ

ജനങ്ങളിൽ നിക്ഷേപത്തിനോടുള്ള താല്പര്യം ഒരുപാട് വർധിച്ചു. പുതിയ ടെക്‌നോളജികളും അൽഗോരിതവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകളുടെ വരവോടെ നിക്ഷേപ പ്രക്രിയ വളരെ എളുപ്പമാക്കാൻ സാധിച്ചതാണ് പ്രധാന കാരണം. മികച്ച മാർക്കറ്റ് വിവരങ്ങളും നിക്ഷേപ സാധ്യതകളുടെ വിശകലനവും ആപ്പുകൾ വഴി ലഭ്യമാകുന്നു. ഈ ആപ്പുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ നിക്ഷേപകരെ ഷെയർ മാർക്കറ്റിലേക്ക് ആകർഷിക്കാനും, നിക്ഷേപത്തെ എളുപ്പമാക്കാനും സഹായിക്കുന്നു. ഇന്ത്യയിലെ മികച്ച നിക്ഷേപ ആപ്പുകൾ വിപുലമായ സേവനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു പുതിയ ജനറേഷൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം. […]

എഡ്ടെക് രംഗത്ത് പ്രതിസന്ധി തുടരുമ്പോഴും ഭൻസു സ്റ്റാർട്ടപ്പ് 139 കോടി നിക്ഷേപം സ്വന്തമാക്കി

എഡ്ടെക് മേഖലയിലെ നിലവിലെ വെല്ലുവിളികൾക്കിടയിലും, എപിക് ക്യാപിറ്റൽ (Epiq Capital) നയിച്ച സീരീസ് ബി ഫണ്ടിംഗിൽ എഡ്ടെക് സ്റ്റാർട്ടപ്പായ ഭൻസു 139 കോടി (16.5 ദശലക്ഷം യുഎസ് ഡോളർ) നേടി. മുംബൈ ആസ്ഥാനമായുള്ള Z3പാർട്നേഴ്‌സ്, നിലവിലെ നിക്ഷേപകരായ ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ്, എട്ട് റോഡ്സ് തുടങ്ങിയവരും ഈ റൗണ്ടിൽ പങ്കെടുത്തു. ഈ നിക്ഷേപത്തിലൂടെ ഭൻസു അമേരിക്കയിൽ തന്റെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കും. 2020-ൽ നീലകണ്ഠ ഭാനു സ്ഥാപിച്ച ഭാൻസു വിദ്യാർത്ഥികളുടെ ഗണിതത്തിലെ മികവ് വർധിപ്പിക്കുന്നതിന് ഒരു പാഠ്യരീതി […]

കരിക്ക് വിൽപ്പനക്കാരനും ക്വിക്ക് കൊമേഴ്‌സ് കമ്പനികളും തമ്മിൽ നേർക്കുനേർ പോരാട്ടം – ബംഗളൂരുവിൽ വേറിട്ട കാഴ്ച

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് രംഗം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വേഗത്തിലുള്ള ഡെലിവെറിയും ഓഫറുകളും ഉപയോക്താക്കളെ ആകർഷിക്കുന്നതിനാൽ പലചരക്ക് കടകളെയും വഴിയോര കച്ചവടക്കാരെയും ക്വിക്ക് കൊമേഴ്‌സ് രംഗം വളരെയധികം ബാധിക്കുന്നുണ്ട്. നഗരങ്ങളിൽ വളരെ വേഗത്തിൽ ക്വിക് കൊമേഴ്‌സ് രംഗം വളരുന്നതിനാൽ നിരവധി കടകൾ അടച്ചു പൂട്ടേണ്ടി വന്നു. ഇത്തരത്തിൽ ബാംഗ്ലൂരിലെ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴിയോര കച്ചവടക്കാരും തമ്മിലുള്ള ഒരു വ്യത്യസ്തമായ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കരിക്ക് വില്പനക്കാർ അവരുടെ വഴിയോര വ്യാപാര […]

ഫ്ലിപ്കാർട്ടിന് ഐ വീഡിയോ സൃഷ്ടിക്കാനായി തെരഞ്ഞെടുത്തത് മലയാളി സ്റ്റാർട്ടപ്പിനെ !

ഫ്ലിപ്കാർട്ടിന്റെ നവീകരണം ലക്ഷ്യമിട്ടുള്ള ഫ്ലിപ്കാർട് ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമിൽ (FLIN) സ്റ്റോറി ബ്രെയിൻ എന്ന മലയാളി സ്റ്റാർട്ടപ്പും തെരഞ്ഞെടുക്കപ്പെട്ടു. 500-ലധികം അപേക്ഷകളിൽ നിന്ന് 5 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടതിൽ ഒന്നായിരുന്നു സ്റ്റോറിബ്രെയിൻ. ഫ്ലിപ്കാർട്ടിന്റെ ഈ പ്രോഗ്രാമിലൂടെ സ്റ്റോറിബ്രെയിൻ ഫ്ലിപ്കാർട്ടിന്റെ ഉൽപ്പന്ന ടീമുകളുമായി സഹകരിക്കുകയും പ്രോജക്റ്റുകൾ നടപ്പിലാക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഇ-കോമേഴ്‌സ് ഉൽപ്പന്ന പേജുകളെ ചെറിയ വീഡിയോകളായി മാറ്റുന്നതിലൂടെ ഡിജിറ്റൽ ഷോപ്പിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുകയാണ് ലക്‌ഷ്യം. ഫ്ലിപ്കാർട്ടിന്റെ പ്രോഗ്രാമിലേക്ക് സ്റ്റോറിബ്രെയിൻ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ വളരുന്ന ടെക്‌നോളജി […]

എ ഐ സ്റ്റാർട്ടപ്പ് സ്പാർക്ക്‌കോഗ്നിഷൻ പുനർനാമകരണം ചെയ്തു

യുഎസ് ആസ്ഥാനമായിരുന്ന സ്പാർക്ക്‌കോഗ്നിഷൻ ഇനി അവാത്തോൺ എന്നറിയപ്പെടും. ബ്രാൻഡിനെ പുനർനാമകരണം ചെയ്തതിന് പിന്നാലെ, കമ്പനിയുടെ ഇന്ത്യയിലെ എംപ്ലോയീസിന്റെ എണ്ണം അടുത്ത 24 മാസത്തിനുള്ളിൽ മൂന്നിരട്ടിയായി വർധിപ്പിക്കാനുള്ള അവാത്തോണിന്റെ വലിയ പദ്ധതിയും പ്രഖ്യാപിച്ചു. ഇന്ത്യയിൽ വൻ വികസന പദ്ധതികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഈ എ ഐ സ്റ്റാർട്ടപ്പ്. യു.എസ് 100 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനി പഴയ ഇൻഫ്രാസ്ട്രക്ചർ, സപ്ലൈ പ്രശ്നങ്ങൾ, തൊഴിലാളി കുറവ്, സുരക്ഷാ ഭീഷണികൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ, ഈ ആഗോള വെല്ലുവിളികളെ […]

ഓൺലൈനായി നിരന്തരം പണമിടപാടുകൾ നടത്തുന്ന ആളാണോ നിങ്ങൾ? സുരക്ഷയ്ക്കായുള്ള 5 പ്രധാന കാര്യങ്ങളിതാ !

കോവിഡ്-19 സമയത്തും അതിന് ശേഷവും ഡിജിറ്റൽ പേയ്മെന്റുകളായ യു.പി.ഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ് എന്നിവ പോലുള്ള പേയ്മെന്റ് രീതികളുടെ ഉപയോഗം രാജ്യത്തുടനീളം വർധിച്ചു. വളരെ എളുപ്പത്തിൽ ചെയ്യാമെന്നതിനാലും എല്ലാവർക്കും ഇഷ്ട് രീതിയാണെങ്കിലും ഒരുപാട് സുരക്ഷാ പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ട്. സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ ഉറപ്പാക്കാനുള്ള അഞ്ചു നിർദ്ദേശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. ഓൺലൈൻ ഷോപ്പിംഗ് സമയത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഭാവിയിൽ എളുപ്പത്തിൽ പേയ്‌മെന്റുകൾ ചെയ്യാനായി പലരും ഈ വിവരങ്ങൾ സേവ് […]

ഫുഡ്‌ ഡെലിവറി രംഗത്തെ പുതിയ മാറ്റം: ഇന്ത്യയിലെ ക്ലൗഡ് കിച്ചൻ വിപ്ലവം!

ഇന്ത്യയിലെ ഫുഡ്‌ ഡെലിവറി രംഗം വ്യത്യസ്ത ബിസിനസ് മോഡലുകളാൽ മികവുറ്റതായി മാറുന്നു. വേഗം മാറുന്ന ഭക്ഷണ ശീലങ്ങളും, സാമ്പത്തിക വ്യവസ്ഥയും ടെക്നോളജിയും ഇന്ത്യൻ ഭക്ഷണ രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. അത്തരത്തിൽ ഒരു മാറ്റമാണ് ക്ലൗഡ് കിച്ചനുകൾ. സാധാരണ റെസ്റ്റോറന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യത്യസ്തമാണ് ക്ലൗഡ് കിച്ചനുകൾ. പാരമ്പര്യ രീതികളിൽ നിന്ന് വ്യത്യസ്തമായി ക്ലൗഡ് കിച്ചൻ ഓൺലൈൻ ഫുഡ് ഡെലിവറി മാത്രം നൽകുന്നു. കുറഞ്ഞ നിക്ഷേപവും വലിയ തടസ്സങ്ങൾ ഇല്ലാത്തതുമായ ഈ രംഗത്തിന്റെ വളർച്ച ഇന്ത്യയിൽ […]

ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പെട്ടന്നുള്ള വളർച്ച ബാധിച്ചത് പലചരക്ക് കടകളെ; അടച്ചുപൂട്ടിയത് രണ്ട് ലക്ഷം പലചരക്ക് കടകൾ !

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ള ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വേഗത്തിലുള്ള വളർച്ച കാരണം ഇന്ത്യയിലെ പലചരക്കുകടകൾ ഗൗരവമായ പ്രതിസന്ധി നേരിടുകയാണ്. ഓൾ ഇന്ത്യ കൺസ്യുമർ പ്രൊഡക്ട് ഡിസ്‌ട്രിബ്യുട്ടേഴ്സ് ഫെഡറേഷൻ (AICPDF) നടത്തിയ ഒരു പഠനത്തിൽ, കഴിഞ്ഞ വർഷം 2 ലക്ഷം പലചരക്ക് കടകൾ അടച്ചുപൂട്ടിയതായി കണ്ടെത്തി. ഉപഭോക്താക്കൾ പരമ്പരാഗത ഷോപ്പിംഗിന് പകരം വേഗത്തിലുള്ള ഡെലിവറി സേവനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഇതിന് കാരണം. 13 മില്യൺ കടകളുള്ള ഇന്ത്യയിലെ പലചരക്ക് കടകൾ പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലെ കടകൾ കടുത്ത […]

കുക്കു എഫ്‌എം വരുമാനത്തിൽ ഇരട്ടിയിലധികം വളർച്ച!

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഡിയോ പ്ലാറ്റ്ഫോമായ കുക്ക് എഫ്‌എംന്റെ വരുമാനത്തിൽ ഇരട്ടിയിലധികം വളർച്ച. മാർച്ച് 31, 2024 അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ മുംബൈ ആസ്ഥാനമായ കുക്ക് എഫ്‌എം, 100 ശതമാനത്തിൽ കൂടുതലായ വരുമാന വളർച്ച നേടി. 88 കോടി രൂപയുടെ പ്രവർത്തന വരുമാനമാണ് സ്റ്റാർട്ടപ്പിന് റിപ്പോർട്ട് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ 41.1 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 114% ഉയർച്ചയാണ് രേഖപ്പെടുത്തിയത്. കുക്ക് എഫ്‌എം, പ്ലാറ്റ്ഫോമിലെ ഓഡിയോ കണ്ടന്റിന് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കിയാണ് വരുമാനം നേടുന്നത്. […]