മാർക്കറ്റിംഗ് തന്ത്രങ്ങൾ വിജയകരമാക്കിയ 5 ഇന്ത്യൻ ബ്രാൻഡുകൾ

ഓരോ വിജയകരമായ ബിസിസിന്റെ പിന്നിലും ശക്തമായ മാർക്കറ്റിംഗ് ഉണ്ട്. ഇന്ത്യയിലെ അനേകം ബ്രാൻഡുകൾ വിജയം കൈവരിച്ചത് വ്യത്യസ്തമായതും ഫലപ്രദമായതുമായ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയാണ്. ഇവിടെ ചില മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട ബ്രാൻഡുകളും പരിചയപ്പെടാം. ആദ്യകാലങ്ങളിലെ “ഹർ ഘർ കുച് കഹ്താ ഹൈ” എന്ന ടാഗ്‌ലൈനിലൂടെയുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ഈ ബ്രാൻഡിന്റെ വിജയത്തിലേക്കുള്ള വഴി തുറന്നു. പെയിന്റ് വില്പന മാത്രം നടത്താതെ ഡിസൈനർമാർ, ആർകിടെക്റ്റുമാർ തുടങ്ങിയവരുമായി സഹകരിച്ച്, ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും ശ്രമിച്ചു. അങ്ങനെ […]

കേഷ് കിംഗിന്റെ മാർക്കറ്റിംഗ് തന്ത്രവും വിജയ വഴിയും!

ഇ-കൊമേഴ്സ് സംരംഭകർ ലക്ഷങ്ങൾ മൂല്യം നേടുന്ന ഇന്നത്തെ ലോകത്ത് ഔഷധങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യവുമായെത്തി വിജയിച്ച ആളാണ് ഡോ. ജൂനെജ. ഒരു ചെറിയ ഓഫീസ് മുറിയിൽ നിന്നാണ 38 വയസ്സുള്ള ഡോ. ജൂനെജ തന്റെ കമ്പനി തുടങ്ങിയത്. 2008-ൽ തുടങ്ങിയ കമ്പനി ഇന്ന് ഡിവിസ ഹർബൽ കെയർ, എസ്ബിഎസ് ബയോടെക് യൂണിറ്റ് II എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി മുന്നേറുന്നു. ആരും അറിയാത്ത ഒരു ചെറുകിട വ്യവസായിയായിരുന്ന ജൂനെജയെ ഇന്ന് രാജ്യത്തെ എഫ്എം‌സിജി മേഖലയിലെ ഏറ്റവും വലിയ ഇടപാട് നടത്തി. […]

ഓക്വാൻ സീഡ് ഫണ്ടിങ്ങിലൂടെ 4.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് !

ടെക്നോളജി സ്റ്റാർട്ടപ്പായ ഓക്വാൻ 4.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് ചെയ്തു.പീക്ക് എക്സ് വി സർജും നിയോട്രൈബ് വെഞ്ച്വേഴ്‌സും ചേർന്ന് നടത്തിയ സീഡ് ഫൗണ്ടിങ് റൗണ്ടിലാണ് ഓക്വാൻ കൂടുതൽ തുക സമാഹരിച്ചത്. ഇതോടെ ഓക്വാനിന്റെ മൊത്തം സീഡ് ഫണ്ടിംഗ് തുക 8 മില്യൺ ഡോളറായി. ഫിനാൻഷ്യൽ സർവീസസിലെ ആഴത്തിലുള്ള പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയാണ് ഓക്വാൻ ചെയ്യുന്നത്. യുബിഎസ്, ഫെഡറേറ്റഡ് ഹെർമ്സ്, ബിസി പാർട്ട്നേഴ്‌സ് തുടങ്ങിയ ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ്, ക്രെഡിറ്റ്, ഡ്യൂ ഡിലിജൻസ്, റിസ്ക് മോണിറ്ററിംഗ്, ഇസിജിതുടങ്ങിയ […]

ഷാരൂഖ് ഖാൻ മുതൽ മോഹൻലാൽ വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സിനിമാ താരങ്ങളെ അറിയാം !

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ 2023-24 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയുടെ അഡ്വാൻസ് ടാക്സ് അടച്ച് സെലിബ്രിറ്റി നികുതിദായകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഫോർച്യൂൺ ഇന്ത്യ മാസികയുടെ ‘ദി സ്റ്റാർ കാസ്റ്റ്’ ന്റെ നികുതി ദായകരായ സിനിമാക്കാരുടെ പട്ടികയിൽ തമിഴ് താരം വിജയ് രണ്ടാം സ്ഥാനത്തെത്തി ചലച്ചിത്ര താരം സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ നാലാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലി 2023-24 സാമ്പത്തിക വർഷത്തിൽ 66 കോടി […]

FY24-ൽ മീഷോയുടെ നഷ്ടം 53 കോടി രൂപയായി കുറഞ്ഞതായി റിപ്പോർട്ട് !

മീഷോ സ്റ്റാർട്ടപ്പ് 2024 സാമ്പത്തിക വർഷത്തിൽ 32.7% വളർച്ച രേഖപ്പെടുത്തി. ഇതോടെ മീഷോ 2024 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നഷ്ടം 53 കോടി രൂപയായി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ചിലവുകൾ കുറച്ചതിന്റെ ഫലമായാണെന്ന് നഷ്ടം കുറച്ചതെന്ന് കമ്പനി വ്യക്തമാക്കി. മുൻ സാമ്പത്തിക വർഷത്തിലെ 5,735 കോടി രൂപയിൽ നിന്ന് 2024 മാർച്ചിൽ (FY24) അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ 32.7% വർദ്ധനവോടെ 7,615 കോടി രൂപയായി. ഇതോടെ സ്റ്റാർട്ടപ്പിന് FY24-ൽ നഷ്ടം 53 […]

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമാണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്!

ഐഫോൺ 17 ബേസ് മോഡലിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ആപ്പിൾ ഐ ഫോണിന്റെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയിലെ ഐ ഫോൺ നിർമാണം വ്യാപിപ്പിക്കാനുമാണ് ഉദ്ദേശ്യം. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് ആപ്പിൾ ഒരു ഇന്ത്യൻ ഫാക്ടറിയുമായി സഹകരിക്കുന്നതായി ദി ഇൻഫർമേഷൻ പത്രം റിപ്പോർട്ട് ചെയ്തു. ഐഫോൺ 17 പ്രോട്ടോട്ടൈപ്പിനെ മാസ്-പ്രൊഡക്ഷൻ മോഡലിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ഈ ഇന്ത്യൻ യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ഐഫോൺ നിർമ്മാണ […]

വിദ്യാഭ്യാസ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലെ മാതാപിതാക്കൾക്ക് വിദ്യാർത്ഥികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഉപരിപഠനത്തിന് വിടാൻ സഹായിക്കുന്ന ഒരു മാർഗമാണ് വിദ്യാഭ്യാസ വായ്പ. ഇന്ത്യയിലോ വിദേശത്തോ ഉപരിപഠനത്തിന് ധനസഹായം ആവശ്യമുള്ളവരിൽ യോഗ്യതയുള്ളവർക്ക് വിദ്യാഭ്യാസ വായ്പ എടുക്കാൻ കഴിയും. നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ എഡ്യൂക്കേഷൻ ലോൺ തിരഞ്ഞെടുക്കാൻ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ താഴെപ്പറയുന്നവയാണ്: ലോൺ എടുക്കുന്നതിന് ആദ്യമായി അറിഞ്ഞിരിക്കേണ്ടത് യോഗ്യതാ മാനദണ്ഡങ്ങളാണ്. ബാങ്കുകൾ ഓരോന്നും വ്യത്യസ്തമായതിനാൽ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ടാകും. ക്രെഡിറ്റ് സ്കോർ, വരുമാനം, നിലവിലുള്ള ലോൺ, […]

മാഗിയുടെ വിജയഗാഥ: ഇന്ത്യൻ വിപണി കയ്യടക്കിയ മാർക്കറ്റിംഗ് തന്ത്രം !

സമയക്കുറവുള്ളപ്പോൾ പെട്ടന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ ഓടിപ്പോയി ഒരു മാഗി എടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാൽ ഭക്ഷണം റെഡി. അതാണ് നെസ്‌ലെ മാഗിയുടെ വിജയവും. വിപ്ലവകരമായ മാർക്കറ്റിംഗിലൂടെ അടിമുടി മാറിയ കഥയാണ് മാഗിയുടേത്. 1983-ൽ, ഇൻസ്റ്റന്റ് നൂഡിൽസ് ഇന്ത്യയിലെ പാചകശൈലിക്ക് വളരെ അന്യമായിരുന്നു. ആ സമയത്ത് ഗവേഷണത്തിലൂടെ നെസ്‌ലെ സമയക്കുറവുള്ള അമ്മമാർക്ക് ഭക്ഷണം നിഷ്പ്രയാസസം തയ്യാറാക്കാനുള്ള മാർഗവുമായി എത്തി. അതാണ് 2 മിനിറ്റ് നൂഡിൽസ്. തയ്യാറാക്കാൻ വളരെ എളുപ്പം. അമ്മമാർക്ക് സമയലാഭവും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയും. മാഗി ഇന്ത്യൻ […]

എടിഎം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ബാങ്കുകളും എടിഎം ഓപ്പറേറ്റർമാരും പുതിയ കോൺടാക്റ്റ്‌ലസ് എടിഎം മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ്. കാര്‍ഡ് സ്കിമർമാർ, സ്പൈ ക്യാമറകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താനുള്ള സാധ്യത വളരെയേറെയാണ്. അതിനാൽ എടിഎം ഉപയോഗിക്കുമ്പോൾ ചില മുൻകരുതൽ സ്വീകരിക്കണം. സുരക്ഷിതമായ എടിഎം ഉപയോഗത്തിനായി പിന്തുടരേണ്ട ചില മാർഗ്ഗങ്ങൾ. 1.ജാഗ്രത പാലിക്കുക എടിഎം ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണ്. എടിഎമ്മിന് അകത്തും പുറത്തും സംശയകരമായ പ്രവർത്തനങ്ങളോ ആളുകളോ ഉണ്ടോ എന്നു നോക്കുക. നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കുക. സിസിടിവി ഉണ്ടോ […]

പ്രശാന്ത് രംഗനാഥന്റെ ഫിൻടെക് സ്റ്റാർട്ടപ്പായ സിങ്ക് ഏകദേശം 214 കോടി രൂപ സമാഹരിച്ചു!

പേസെൻസ് സഹസ്ഥാപകനും മുൻ പേയു ക്രെഡിറ്റ് സിഇഒയുമായ പ്രശാന്ത് രംഗനാഥന്റെ ഫിൻടെക് സ്റ്റാർട്ടപ്പായ സിങ്ക് (Zinc), നെക്സസ് വെഞ്ചർ പാർട്ണേഴ്സിന്റെ നേതൃത്തിൽ ഏകദേശം 214 കോടി രൂപ (25.5 മില്യൺ യുഎസ് ഡോളർ) സമാഹരിച്ചു. ഇതോടെ കമ്പനി അവരുടെ രഹസ്യ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കുകയും പുതിയ തലത്തിലേയ്ക്ക് നീങ്ങാൻ ഒരുങ്ങുകയും ചെയ്തു. സ്റ്റാർട്ടപ്പ് ഉൽപ്പന്നം സൃഷ്ടിക്കൽ, എഐ ടൂൾസ് വികസിപ്പിക്കൽ, സേവനവിപുലീകരണം എന്നിവയ്ക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. “വിദേശ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക സമ്മർദ്ദങ്ങളെ കുറച്ച്, […]