ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരു ബിസിനസിന്റെ വിജയത്തിന് ഓൺലൈൻ പ്രസൻസ് അത്യന്താപേക്ഷിതമാണ്. അതിൽ ലോക്കൽ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ മൈ ബിസിനസ്. ഇത് ബിസിനസുകളെ അവരുടെ ലക്ഷ്യവിഭാഗത്തിലെ കസ്റ്റമേഴ്സുമായി ബന്ധപ്പെടാനും ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗൂഗിൾ മൈ ബിസിനസിന്റെ പ്രാധാന്യം, അതിന്റെ ഗുണങ്ങൾ, എങ്ങനെ ലോക്കൽ ബിസിനസിന്റെ വളർച്ചയെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വിശദമായി നോക്കാം.
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ
ഗൂഗിൾ മൈ ബിസിനസ് എന്നത് ഗൂഗിളിന്റെ ഒരു സൗജന്യ സേവനമാണ്. ഇതിലൂടെ ഗൂഗിൾ സെർച്ചിൽ കമ്പനികളുടെ പ്രൊഫൈൽ മാനേജ് ചെയ്യാൻ സാധിക്കുന്നു. അവരുടെ വിലാസം, ഫോൺ നമ്പർ, ഫോട്ടോകൾ, റിവ്യൂകൾ പോലുള്ള വിവരങ്ങൾ ഇതിലൂടെ സൗജന്യമായി പ്രദർശിപ്പിക്കാനും കസ്റ്റമേഴ്സിന് അടുത്തുള്ള ബിസിനസുകളെ കണ്ടെത്താനും അവരെ കുറിച്ച് കൂടുതൽ അറിയാനും സഹായിക്കുന്നു.

ഗൂഗിൾ മൈ ബിസിനസ്സിന്റെ പ്രാധാന്യം
1.ലോക്കൽ കസ്റ്റമേഴ്സിനെ ആകർഷിക്കുന്നു
ഭൂരിഭാഗം ആളുകളും ഒരു ബിസിനസ് അല്ലെങ്കിൽ സർവീസ് ഗൂഗിളിൽ തിരഞ്ഞശേഷമാണ് അവരിലേക്ക് എത്തുന്നത്. ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലുള്ള ബിസിനസുകൾ ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ് തുടങ്ങിയവയിൽ ഉയർന്നുവരുന്നു. ഇത് ലോക്കൽ കസ്റ്റമേഴ്സിനെ ആ ബിസിനസ്സിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നു.
2.ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കുന്നു
ഒപ്ടിമൈസ് ചെയ്ത ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ബിസിനസിന്റെ ഓൺലൈൻ വിസിബിലിറ്റി വർധിപ്പിക്കുന്നു. വെബ്സൈറ്റിലേക്കുള്ള ട്രാഫിക്കും വർദ്ധിപ്പിക്കുന്നു.
3.കസ്റ്റമേഴ്സിന്റെ വിശ്വാസം ലഭിക്കുന്നു
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലിൽ കസ്റ്റമേഴ്സിനെ റിവ്യൂ റേറ്റിംഗുകളും പ്രദർശിപ്പിക്കാം. പോസിറ്റീവ് റിവ്യൂകൾ ബിസിനസിനെക്കുറിച്ചുള്ള വിശ്വാസ്യത കൂട്ടുന്നു. ഇത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നു
4.സൗജന്യമായ മാർക്കറ്റിംഗ് ടൂൾ
ഗൂഗിൾ മൈ ബിസിനസ് ഒരു സൗജന്യ സേവനമാണ്. ഇത് ചെറിയ ബിസിനസുകൾക്ക് ഫലപ്രദമായ മാർക്കറ്റിംഗ് ടൂൾ ആയി പ്രവർത്തിക്കുന്നു. ഇത് ബജറ്റ് കുറഞ്ഞ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർദ്ധിപ്പിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും സഹായിക്കുന്നു.

ഗൂഗിൾ മൈ ബിസിനസിന്റെ ഗുണങ്ങൾ
1.ഉപഭോക്താക്കളുമായി ബന്ധം വർദ്ധിപ്പിക്കുന്നു
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ഉപയോഗിച്ച് ബിസിനസുകൾക്ക് കസ്റ്റമേഴ്സുമായി നേരിട്ട് ബന്ധപ്പെടാൻ ആകും. കസ്റ്റമേഴ്സിന് ചോദ്യങ്ങൾ ചോദിക്കാനും ബിസിനസുകൾക്ക് അവരുടെ ക്വയറികൾക്ക് പ്രതികരിക്കാനും കഴിയും.
2.ബിസിനസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം
ബിസിനസിന്റെ വിലാസം, ഫോൺ നമ്പർ, ഓപ്പൺ സേവനങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യാനാവും. ഇത് കസ്റ്റമേഴ്സിന് ശരിയായ വിവരങ്ങൾ നൽകുന്നു.
3.ഫോട്ടോകളും വീഡിയോകളും പങ്കിടാം
ബിസിനസിന്റെ ഫോട്ടോകളും വീഡിയോകളും പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. ഇത് ബിസിനസിനെ കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അറിവും വിശ്വാസവും നൽകുന്നു
4.കസ്റ്റമർ എൻഗേജ്മെന്റ് വർദ്ധിപ്പിക്കുന്നു
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലുള്ള ബിസിനസുകൾക്ക് കസ്റ്റമർ ഇടപെടൽ വർദ്ധിപ്പിക്കാനാവും. ഇത് ബിസിനസിന്റെ വരുമാനം വർദ്ധിപ്പിക്കുന്നു
5.ലോക്കൽ SEO മെച്ചപ്പെടുത്തുന്നു
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈല് ലോക്കല് SEO മെച്ചപ്പെടുത്തുന്നു. ബിസിനസിനെ ലോക്കൽ സെർച്ചുകളിൽ ഉയർന്നു വരാൻ സഹായിക്കുന്നു. അതുവഴി കസ്റ്റമേഴ്സിന് ബിസിനസ് കണ്ടെത്താൻ എളുപ്പമാകുന്നു
6.ഇൻസൈറ്റ്സ് &അനലിറ്റിക്സ്
ഗൂഗിൾ മൈ ബിസിനസ് ബിസിനസുകൾക്ക് അവരുടെ പ്രൊഫൈലിന്റെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്ന ഇൻസൈറ്റ്സ് ആൻഡ് അനലിറ്റിക്സ് നൽകുന്നു. ഇത് ഉപഭോക്താക്കളുടെ എൻഗേജ്മെന്റുകൾ, റിവ്യൂകൾ, സെർച്ചുകൾ എന്നിവയെക്കുറിച്ച് വിശദമായി വിവരങ്ങൾ നൽകുന്നു.
7.ക്വിക്ക് അക്ഷൻസ്
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലിൽ ക്വിക്ക് ആക്ഷൻ ചേർക്കാം. നേരിട്ട് ഫോൺ ചെയ്യാനോ സന്ദേശം അയക്കാനോ വെബ്സൈറ്റ് സന്ദർശിക്കാനോ സഹായിക്കുന്നു. ഇത് കസ്റ്റമേഴ്സ് എൻഗേജ്മെന്റ് വർദ്ധിപ്പിക്കുന്നു
8.കസ്റ്റമേഴ്സിന്റെ ക്വയറികൾക്ക് പ്രതികരിക്കാം
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലിൽ ഉപഭോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനാകും. ബിസിനസുകളുടെ പ്രതികരണത്തിലൂടെ കസ്റ്റമേഴ്സിനെ സംതൃപ്തി വർധിപ്പിക്കുന്നു.
9.ബിസിനസ് ലിസ്റ്റിംഗ് മൾട്ടിപ്പിൾ ലൊക്കേഷനുകളിൽ
ഒരു ബിസിനസിന് ഒന്നിലധികം ലൊക്കേഷനുകൾ ഉണ്ടെങ്കിൽ ഓരോ ലൊക്കേഷനുമായി ബന്ധപ്പെട്ട പ്രൊഫൈലുകൾ സൃഷ്ടിക്കാം. ഇത് ഓരോ ലൊക്കേഷനിലെയും കസ്റ്റമേഴ്സിനെ ആകർഷിക്കുന്നു
10.ക്രൈസിസ് മാനേജ്മെന്റ്
ക്രൈസിസ് ഉണ്ടാകുന്ന സമയങ്ങളിൽ ബിസിനസുകൾക്ക് അവരുടെ പ്രൊഫൈലിൽ സ്പെഷ്യൽ അപ്ഡേറ്റുകൾ പ്രസിദ്ധീകരിക്കാം. ഇത് ഉപഭോക്താക്കൾക്ക് ബിസിനസിന്റെ നിലവിലെ സ്ഥിതി അറിയാൻ സഹായിക്കുന്നു
11.ബിസിനസ് ഡയറക്ടറി
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ഒരു ബിസിനസ് ഡയറക്ടറി പോലെ പ്രവർത്തിക്കുന്നത് ബിസിനസിന്റെ വിവരങ്ങൾ ഒരു കേന്ദ്രീകൃത സ്ഥലത്ത് പ്രദർശിപ്പിക്കാൻ സഹായിക്കുന്നു.
12.ബിസിനസ് മെസ്സേജിംഗ്
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈലിൽ ബിസിനസ് മെസ്സേജിങ് സേവനം ഉപയോഗിച്ച് കസ്റ്റമേഴ്സുമായി നേരിട്ട് ചാറ്റ് ചെയ്യാം. ഇത് കസ്റ്റമർ സേവനം മെച്ചപ്പെടുത്തുന്നു
13.കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്ക്
ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ വഴി കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്ക് ലഭിക്കുന്നു. ബിസിനസിനെ മെച്ചപ്പെടുത്താനും കസ്റ്റമേഴ്സിന്റെ സംതൃപ്തി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു

ഗൂഗിൾ ബിസിനസ് എങ്ങനെ സജ്ജമാക്കാം
1.ഒരു ഗൂഗിൾ അക്കൗണ്ട് സൃഷ്ടിക്കുക: ഒരു ഗൂഗിൾ അക്കൗണ്ട് സൃഷ്ടിക്കാനായി ഗൂഗിൾ മൈ ബിസിനസ് വെബ്സൈറ്റ് സന്ദർശിക്കുക
2.ബിസിനസ് വിവരങ്ങൾ നൽകുക: ബിസിനസിന്റെ പേര്, വിലാസം, ഫോൺ നമ്പർ, വെബ്സൈറ്റ് ബിസിനസ് കാറ്റഗറി എന്നിവ നൽകുക
3.പ്രൊഫൈൽ വെരിഫൈ ചെയ്യുക: ഗൂഗിൾ നൽകുന്ന വേരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുക. ഇത് സാധാരണയായി ഒരു പോസ്റ്റ് കാർഡ് അല്ലെങ്കിൽ ഫോൺ വേരിഫിക്കേഷൻ വഴി നടത്താം
4.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക: ഫോട്ടോകൾ, ഓപ്പൺ അവേഴ്സ്, റിവ്യൂകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക
ഗൂഗിൾ മൈ ബിസിനസ് ഉപയോഗിച്ച് ലോക്കൽ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർദ്ധിപ്പിക്കാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ബിസിനസിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമായി മാറ്റാനും സഹായിക്കും.