F500-01

ആദായ നികുതി 2025: പ്രധാന ഡെഡ്ലൈനുകളും പിഴകളും

ഇൻകം ടാക്സ് (ആദായനികുതി) പേയ്മെന്റ്, റിട്ടേൺ ഫയൽ ചെയ്യൽ തുടങ്ങിയവയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡെഡ്ലൈനുകൾ പാലിക്കുക എന്നത് വളരെ പ്രധാനമാണ്. ഡെഡ്ലൈനിന് മുന്പായി നികുതി അടക്കാനോ, ഫയൽ ചെയ്യാനോ വിട്ടുപോയാൽ വലിയ പിഴ അടക്കേണ്ടി വരും. 2025 ലെ ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഡെഡ്ലൈനുകളും അവ മിസ് ചെയ്ത വരുന്ന പെനാൽറ്റികളും എന്തെല്ലാമെന്ന് നോക്കാം;

ഇൻകം ടാക്സ് 2025-ലെ പ്രധാന ഡെഡ്ലൈനുകൾ

ക്വാർട്ടർലി അഡ്വാൻസ് ടാക്സ് (Advance Tax) പേയ്മെന്റ് ഡെഡ്ലൈനുകൾ

അഡ്വാൻസ് ടാക്സ് എന്നത് സാമ്പത്തിക വർഷത്തെ നികുതി ആ വർഷം തന്നെ പേയ്മെന്റ് ചെയ്യുന്ന സംവിധാനമാണ്. 2024-25 ഫിനാൻഷ്യൽ വർഷത്തിനായുള്ള അഡ്വാൻസ് ടാക്സ് ഡെഡ്ലൈനുകൾ താഴെ കൊടുക്കുന്നു:

  • ഒന്നാം ക്വാർട്ടർ ജൂൺ – 15, 2024
  • രണ്ടാം ക്വാർട്ടർ – സെപ്റ്റംബർ 15, 2024
  • മൂന്നാം ക്വാർട്ടർ – ഡിസംബർ 15, 2024
  • നാലാം ക്വാർട്ടർ – മാർച്ച് 15, 2025

സാലറി എംപ്ലോയികൾക്കും TDS കട്ട് ചെയ്യപ്പെടുന്നവർക്കും അഡ്വാൻസ് ടാക്സ് പേയ്മെന്റ് ചെയ്യാൻ സാധിക്കില്ല.

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് (ITR Filing) ഡെഡ്ലൈനുകൾ

2024-25 ഫിനാൻഷ്യൽ വർഷത്തിനായുള്ള ITR ഫയലിംഗ് ഡെഡ്ലൈനുകൾ:

  • വ്യക്തികൾ & HUF (ഓഡിറ്റ് ഇല്ലാത്തവർ) – ജൂലൈ 31, 2025
  • വ്യക്തികൾ & HUF (ഓഡിറ്റ് ഉള്ളവർ) – സെപ്റ്റംബർ 30, 2025
  • കമ്പനികൾ & ഫേംസ് (ഓഡിറ്റ് ഉള്ളവർ) – ഒക്ടോബർ 31, 2025

TDS/TCS റിട്ടേൺ ഫയലിംഗ് ഡെഡ്ലൈനുകൾ

TDS/TCS റിട്ടേൺസ് ഫയൽ ചെയ്യുന്നതിനുള്ള ഡെഡ്ലൈൻ:

  • Q1 (ഏപ്രിൽ-ജൂൺ) – ജൂലൈ 31, 2024
  • Q2 (ജൂലൈ-സെപ്റ്റംബർ) – ഒക്ടോബർ 31, 2024
  • Q3 (ഒക്ടോബർ-ഡിസംബർ) – ജനുവരി 31, 2025
  • Q4 (ജനുവരി-മാർച്ച്) – മേയ് 31, 2025

ഡെഡ്ലൈൻ തെറ്റിച്ചാൽ വരുന്ന പെനാൽറ്റികൾ

അഡ്വാൻസ് ടാക്സ് പേയ്മെന്റ് താമസിച്ചാൽ

  • സെക്ഷൻ 234B: അഡ്വാൻസ് ടാക്സ് പേയ് ചെയ്യാതിരിക്കുകയോ കുറഞ്ഞ തുക പേയ് ചെയ്യുകയോ ചെയ്താൽ, 1% പലിശ പെനാൽറ്റി ഈടാക്കപ്പെടും.
  • സെക്ഷൻ 234C: ക്വാർട്ടർലി അഡ്വാൻസ് ടാക്സിൽ താമസമുണ്ടായാൽ, 1% പലിശ ഈടാക്കപ്പെടും.

ITR ഫയൽ ചെയ്യാൻ താമസിച്ചാൽ

  • സെക്ഷൻ 234A: ഡെഡ്ലൈൻ കഴിഞ്ഞ് ഫയൽ ചെയ്യുകയാണെങ്കിൽ, മാസം തോറും 1% പലിശ ബാധകമാകും (മൊത്തം നികുതി തുകയുടെ അടിസ്ഥാനത്തിൽ).
  • ലേറ്റ് ഫീസ്: ITR ഡെഡ്ലൈൻ കഴിഞ്ഞ് ഫയൽ ചെയ്യുന്നവർക്ക് ₹5,000 (ഡിസംബർ 31 വരെ) അല്ലെങ്കിൽ ₹10,000 (ഡിസംബർ 31-ന് ശേഷം) ലേറ്റ് ഫീസ് ഈടാക്കാം. എന്നാൽ ₹5 ലക്ഷത്തിൽ താഴെയുള്ള വാർഷിക വരുമാനമുള്ളവർക്ക് ₹1,000 മാത്രമാണ് പിഴ വരുക.

TDS/TCS റിട്ടേൺ ഫയലിംഗ് താമസിച്ചാൽ

  • സെക്ഷൻ 234E: ഓരോ ദിവസത്തേക്കും ₹200 പെനാൽറ്റി
  • സെക്ഷൻ 271H: TDS റിട്ടേൺ ഒരു വർഷത്തിനുള്ളിൽ ഫയൽ ചെയ്യാതിരിക്കുകയാണെങ്കിൽ, ₹10,000 മുതൽ ₹1 ലക്ഷം വരെ പെനാൽറ്റി ഈടാക്കാം.

എങ്ങനെ പെനാൽറ്റികൾ ഒഴിവാക്കാം?

  • എല്ലാ ഡെഡ്ലൈനുകളും ശ്രദ്ധയോടെ ഓർത്ത് വെയ്ക്കുക. റിമൈൻഡർ വക്കുന്നത് സഹായകരമാകും
  • അഡ്വാൻസ് ടാക്സ് പേയ് ചെയ്യാൻ കഴിയുമെങ്കിൽ ആദ്യം തന്നെ ചെയ്യുക.
  • ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ (ഉദാ: ഇൻകം ടാക്സ് പോർട്ടൽ, ബാങ്ക് അക്കൗണ്ട്) ഉപയോഗിക്കുക. ഇത് പയ്മെന്റ്റ് എളുപ്പമാകുകയും ഡെഡ്ലൈൻ പാലിക്കാൻ സഹായിക്കുകയും ചെയുന്നു
  • ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റുമായി സഹകരിക്കുക.

ഇൻകം ടാക്സ് നിയമങ്ങൾ പാലിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന പെനാൽറ്റികൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. കൂടാതെ നിയമ പ്രശനങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ, 2025-ലെ എല്ലാ ടാക്സ് ഡെഡ്ലൈനുകളും ശ്രദ്ധിക്കുകയും സമയത്ത് പേയ്മെന്റ്/ഫയലിംഗ് ചെയ്യാനും മറക്കാതെ ഇരിക്കുക.

Category

Author

:

Gayathri

Date

:

ജൂൺ 1, 2025

Share

:

Join our WhatsApp Group for more updates!

Recent Posts

ml_INMalayalam