National Startup Awards 2025

അഞ്ചാമത് ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) തിങ്കളാഴ്ച ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകളുടെ അഞ്ചാം പതിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകളുടെ വാണിജ്യ നേട്ടങ്ങൾക്ക് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത, സുസ്ഥിരത, സ്കേലബിളിറ്റി എന്നിവയ്ക്കുള്ള സംഭാവനകളും കണക്കിലെടുക്കുന്നു. മൂല്യനിർണ്ണയ പ്രക്രിയയിൽ യോഗ്യതാ പരിശോധന, മേഖലാ നിർദ്ദിഷ്ട ഷോർട്ട്‌ലിസ്റ്റിംഗ്, വ്യവസായ നേതാക്കൾ, നിക്ഷേപകർ, അക്കാദമിഷ്യന്മാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ പാനലുകളുടെ വിശദമായ വിലയിരുത്തൽ എന്നിവ ഉൾപ്പെടെ ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നു.

കൃഷി, ക്ലീൻ എനർജി, ഫിൻടെക്, എയ്‌റോസ്‌പേസ്, ആരോഗ്യം, വിദ്യാഭ്യാസം, സൈബർ സുരക്ഷ, ആക്‌സസിബിലിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അവാര്ഡുകള്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

Category

Author

:

Gayathri

Date

:

ഓഗസ്റ്റ്‌ 14, 2025

Share

:

Join our WhatsApp Group for more updates!

Recent Posts