പെർപ്ലെക്സിറ്റി AI-യിൽ മൂന്ന് മാസത്തേക്ക് സൗജന്യമായി ഇന്റേൺഷിപ്പ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് സെറോദയുടെ സഹസ്ഥാപകനായ നിഖിൽ കാമത്ത്. പെർപ്ലെക്സിറ്റി AI-യുടെ സഹസ്ഥാപകനായ അരവിന്ദ് ശ്രീനിവാസുമായി ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭാഷണത്തിനിടയിൽ, നിഖിൽ കാമത്ത് പെർപ്ലെക്സിറ്റി AI-യിൽ മൂന്ന് മാസത്തേക്ക് സൗജന്യമായി ഇന്റേൺഷിപ്പ് ചെയ്യാൻ താല്പര്യമുണ്ടെന്ന് ശ്രീനിവാസുവിനോട്
പറഞ്ഞു.
സംഭാഷണത്തിന്റെ അവസാനത്തിൽ കാമത്ത് ചോദിച്ചു, “പെർപ്ലെക്സിറ്റിയിൽ എനിക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി ഇൻ്റേൺഷിപ്പ് ചെയ്യാൻ സാധിക്കുമോ?” കാമത്ത് ഇതിന് വളരെ കഴിവുള്ള ആളാണെന്നും ഇൻ്റേൺഷിപ്പ് ആവശ്യമില്ലെന്നും ശ്രീനിവാസ് തമാശരൂപേണ മറുപടി നൽകി.
എന്നാൽ, തൻ്റെ ഇപ്പോഴത്തെ രീതിയിൽ വേണ്ടത്ര AI പഠിക്കാൻ സാധിക്കുന്നില്ലെന്നും, AI-യിൽ കൂടുതൽ അനുഭവം നേടാനാണ് ആഗ്രഹിക്കുന്നതെന്നും കാമത്ത് പറഞ്ഞു. കാമത്തിനെ കൂടെ കൂട്ടുന്നത് ബഹുമതിയാണെന്ന് ശ്രീനിവാസ് പറഞ്ഞു.
അടുത്ത 30 ദിവസത്തിനുള്ളിൽ ശ്രീനിവാസിനെ ശല്യപ്പെടുത്താനായി താൻ പെർപ്ലെക്സിറ്റിയിൽ എത്തുമെന്നും കാമത്ത് തമാശയായി പറഞ്ഞു.